Feed on
Posts
Comments

വേദാധികാരനിരൂപണം – ചട്ടമ്പിസ്വാമികള്‍

മഹാഭാരതം:വേദാധികാരനിരൂപണം: ലോകസാഹിത്യത്തിലെതന്നെ ഏറ്റവും പുരാതനമായ ഗ്രന്ഥമാണ് വേദം. “വിദ്” എന്ന സംസ്കൃതധാതുവില്‍ നിന്നുണ്ടാകുന്ന വേദം എന്ന ശബ്ദത്തിന് അറിവ് എന്നാണ് സാമാന്യാര്‍ത്ഥമെങ്കിലും വേദകാലത്തെ വിജ്ഞാനത്തിന്റെ ഒരു സമാഹാരമാണ് വേദമെന്നു പറയാം. ഭാരതീയമായ സ്മൃതികളും, പുരാണേതിഹാസങ്ങളുമെല്ലാം തന്നെ വേദത്തിന്റെ മഹത്വത്തിനെ പാടിപ്പുകഴ്ത്തുന്നുണ്ട്. വേദപഠനത്തിനുള്ള അധികാരം ആര്‍ക്കെങ്കിലും നിഷേധിച്ചുകൊണ്ടുള്ള ഒരു മന്ത്രം പോലും വേദത്തില്‍ ഒരിടത്തും കാണുവാനില്ലെങ്കിലും, അറിവിന്റെ ഭണ്ഡാഗാരമായ വേദം പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള അധികാരം ഒരു വിഭാഗത്തിന്റെ മാത്രം അവകാശമായി കാലക്രമേണ വ്യാഖ്യാനിക്കപ്പെട്ടു………തുടര്‍ന്നു വായിക്കുക

വിദുരനീതി അര്‍ത്ഥസഹിതം

മഹാഭാരതം:വേദവ്യാസമഹര്‍ഷി വിരചിച്ച മഹാഭാരതം ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള അതിബൃഹത്തായ കൃതിയാണ്. “ശ്രീമദ്ഭഗവദ്ഗീത” യാണ് മഹാഭാരതത്തിലെ വിവിധ ഉപാഖ്യാനങ്ങളിലും, ഉപദേശസംഗ്രഹങ്ങളിലും വെച്ച് ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചതും ഏറ്റവുമധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളത്. പ്രസിദ്ധിയിലും, ഉള്ളടക്കത്തിന്റെ മഹത്ത്വത്തിലും അതിനു തൊട്ടു പുറകില്‍ നില്ക്കുന്നവയാണ്, വിദുരനീതി, യക്ഷപ്രശ്നം, സനത്സുജാതീയം തുടങ്ങിയവ. ധര്‍മ്മമാണ് മഹാഭാരതകഥയുടെ കേന്ദ്രബിന്ധു. എന്നാലും മറ്റു പുരുഷാര്‍ത്ഥങ്ങളായ അര്‍ഥം, കാമം, മോക്ഷം എന്നിവയെയും വ്യാസമഹര്‍ഷി യഥായോഗ്യം പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം സധൈര്യം ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത്……..തുടര്‍ന്നു വായിക്കുക

പഞ്ചതന്ത്രം മലയാളം – മഹാകവി കുഞ്ചന്‍ നമ്പ്യാര്‍

ലോകസാഹിത്യത്തിന് ഭാരതം നല്കിയ ഏറ്റവും അമൂല്യമായ സംഭാവനകളിലൊന്നാണ് പഞ്ചതന്ത്രം. ബി.സി.ഇ. മൂന്നാം ശതകത്തിനോടടുപ്പിച്ച് വിഷ്ണുശര്‍മ്മ എന്ന പണ്ഡിതന്‍ രചിച്ചതാണ് ഈ കൃതി എന്നു കരുതപ്പെടുന്നു. ലോകത്തിലെ ഒട്ടുമിക്കഭാഷകളിലും എത്രയോ ശതകങ്ങള്‍ക്കുമുമ്പുതന്നെ പഞ്ചതന്ത്രത്തിന് പരിഭാഷകള്‍ വന്നുകഴിഞ്ഞുവെന്നതുതന്നെ ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു. ഇതിലെ കഥാപാത്രങ്ങള്‍ പക്ഷിമൃഗാദികളാണെന്നുള്ളതാന് ഇതിന്റെ മറ്റൊരു പ്രത്യേകത. പാടലീപുത്രത്തിലെ രാജാവായിരുന്ന അമരശക്തിയുടെ മന്ദബുദ്ധികളായ മൂന്നു പുത്രന്മാരെ രാജ്യഭരണത്തിനു പ്രാപ്തരാക്കുന്നതിനുവേണ്ടിയാണ് വിഷ്ണുശര്‍മ്മ ഈ രാജനീതിഗ്രന്ഥം രചിച്ചതെന്നു പറയപ്പെടുന്നു. ആരൊക്കെ ശ്രമിച്ചിട്ടും വിദ്യാദേവതയുടെ ശ്രീകോവിലില്‍ പ്രവേശനം ലഭിക്കാതിരുന്ന ആ രാജകുമാരന്മാരെ വെറും ആറുമാസങ്ങള്‍ കൊണ്ട് സര്‍വശാസ്ത്രസാരജ്ഞന്മാരും രാജനീതിജ്ഞന്മാരുമാക്കിത്തീര്‍ത്ത വിഷ്ണൂശര്‍മ്മയെ മഹാരാജാവ് യഥോചിതം പാരിതോഷികങ്ങള്‍ നല്കി ആദരിച്ചുവെന്നാണ് ഐതിഹ്യം………തുടര്‍ന്നു വായിക്കുക

മുണ്ഡകോപനിഷത് അര്‍ത്ഥസഹിതം

സദ്ഗുരുവിന്റെ കാല്‍ക്കലിരുന്ന് അഭ്യസിക്കപ്പെടുന്നതും ആത്മസ്വരൂപത്തെക്കുറിച്ചുള്ള അജ്ഞാനത്തെ സമൂലം നശിപ്പിച്ച് മോക്ഷപ്രാപ്തിയിലേക്ക് നയിക്കുന്നതുമായ വിദ്യയാണ് ബ്രഹ്മവിദ്യ അഥവാ ഉപനിഷത്ത് എന്നാണ് ശ്രീശങ്കരാചാര്യസ്വാമികള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. ഉപനിഷത്ത് ഗ്രന്ഥത്തെ നാം ഔപചാരികമായി ഉപനിഷത്ത് എന്ന് വിളിക്കുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ബ്രഹ്മവിദ്യയാണ് ഉപനിഷത്ത്. അസംഖ്യം ഉപനിഷത്തുക്കളുള്ളതില്‍ പത്തെണ്ണം മുഖ്യമായി കരുതപ്പെടുന്നു. അവയില്‍ ഒന്നാണ് അഥര്‍വവേദാന്തര്‍ഗതമായ മുണ്ഡകോപനിഷത്ത്. ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ ബൃഹത്തായ ഉപനിഷത്തുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണെങ്കിലും ഉള്ളടക്കത്തിന്റെ ഗാംഭീര്യം കണക്കിലെടുത്താല്‍ ഈ ഉപനിഷത്ത് അവയോട് തോളോട് തോള്‍ ചേര്‍ന്നു നില്ക്കുമെന്നതില്‍ സംശയമില്ല. വളരെ പ്രസിദ്ധമായ അനവധി മന്ത്രങ്ങള്‍ ഈ ഉപനിഷത്തിലുണ്ട്. ഇതിലെ “അന്ധേനൈവ നീയമാനാ യഥാന്ധാഃ” എന്ന ഉപമ കേള്‍ക്കാത്തവരുണ്ടാവില്ല. “Like the blind leading the blind” എന്നു ആംഗലേയഭാഷയില്‍ ഒരു പ്രയോഗം തന്നെയുണ്ട്. ഒരു പക്ഷേ ലോകത്തിലെ എല്ലാ ഭാഷകളിലും ഇതിനു സമാനമായ പ്രയോഗങ്ങളുണ്ടാകാം………തുടര്‍ന്നു വായിക്കുക.

ശ്രീരാമോദന്തം അര്‍ഥസഹിതം

കഴിഞ്ഞ കുറേ തലമുറകളായി കേരളത്തിലെ സംസ്കൃതവിദ്യാര്‍ഥികള്‍ സംസ്കൃതഭാഷയുടെ ബാലപാഠങ്ങളോടൊപ്പം തന്നെ പഠിച്ചുവരുന്ന ഒരു കൃതിയാണ് ശ്രീരാമോദന്തം. ശ്രീരാമോദന്തം എന്ന സമസ്തപദത്തിന്റെ വിഗ്രഹം ശ്രീരാമസ്യ ഉദന്തം എന്നും, അതിന്റെ അര്‍ഥം ശ്രീരാമന്റെ കഥ എന്നുമാണ്. ശ്രീപതിം പ്രണിപത്യാഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാല്മീകി പ്രകീര്‍ത്തിതം എന്നു തുടങ്ങുന്ന ഇതിലെ ഒന്നു രണ്ടു ശ്ലോകങ്ങളെങ്കിലും മനഃപാഠമായിട്ടില്ലാത്ത മലയാളികളായ സംസ്കൃതജ്ഞര്‍ വളരെ ചുരുക്കമായിരിക്കും. ഇന്ന് സാമ്പ്രദായികരീതിയിലുള്ള സംസ്കൃതവിദ്യാഭ്യാസം മണ്‍മറഞ്ഞുപോയെങ്കിലും, കേരളസര്‍ക്കാര്‍ പുറത്തിറക്കുന്ന സംസ്കൃതപാഠാവലികളിലും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ശ്രീരാമോദന്തത്തിലെ ബാലകാണ്ഡമെങ്കിലും ഉള്‍പെടുത്തിയിട്ടുണ്ടായിരുന്നു എന്ന വസ്തുത സംസ്കൃതപ്രേമികള്‍ക്ക് സന്തോഷത്തിന്നിടയാക്കുന്നതാണ്. എന്നാല്‍ ഇന്നത്തെ സ്ഥിതിയെന്താണെന്നറിയില്ല. ഭാഷാപഠനത്തോടൊപ്പം തന്നെ ഭാരതീയസംസ്കൃതിയും, മൂല്യങ്ങളും ബാലമനസ്സുകളില്‍ വേരൂന്നുവാന്‍ ഇത്തരം കൃതികളുടെ പഠനം സഹായിക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല……….തുടര്‍ന്നു വായിക്കുക.

അഷ്ടാവക്രഗീതാ അര്‍ഥസഹിതം

ഉപനിഷത്പ്രതിപാദ്യമായ ആത്മജ്ഞാനത്തെ പ്രാപിച്ച് ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മോക്ഷസുഖമനുഭവിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന പല ഗീതകളുമുണ്ട്. ശ്രീമദ് ഭഗവദ്ഗീതയാണ് അതില്‍ ഏറ്റവും പ്രസിദ്ധം. അതുപോലെയുള്ള മറ്റൊരു ഗീതയാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്രസംഹിത. അഷ്ടാവക്രമുനിയും ജനകമഹാരാജാവും തമ്മിലുള്ള സംവാദത്തിന്റെ രൂപത്തിലാണ് ഇതില്‍ വേദാന്തശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നത്. വേദാന്ത ശാസ്ത്രചര്‍ച്ചയേക്കാള്‍ അദ്വൈതാനുഭൂതിയ്ക്കാണ് അഷ്ടാവക്ര ഗീതയില്‍ മുന്‍തൂക്കം. ഭഗവദ്ഗീതയെ അപേക്ഷിച്ച് ഇതിലെ പ്രതിപാദനശൈലി കൂടുതല്‍ സരളവും, ഋജുവുമാണ്. ഒരിക്കല്‍ ജനകമഹാരാജാവ് നിദ്രയിലാണ്ടിരിക്കെ താന്‍ ഒരു യാചകനായി ദാരിദ്യദുഃഖമനുഭവിക്കുന്നതായുള്ള സ്വപ്നം കണ്ടിട്ട് ഞെട്ടിയുണര്‍ന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു സംശയമുദിച്ചു, “സ്വപ്നത്തില്‍ ഞാന്‍ ഒരു യാചകനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഒരു രാജാവാണ്. സ്വപ്നവേളയില്‍ ഞാന്‍ യാചകനാണെന്നത് സത്യമായി അനുഭവപ്പെട്ടു. ഇപ്പോള്‍ ഞാന്‍ രാജാവാണെന്നുള്ളതും സത്യമായി അനുഭവപ്പെടുന്നു. ഇവയിലേതാണ് യഥാര്‍ഥത്തില്‍ സത്യമായിട്ടുള്ളത്?”……….തുടര്‍ന്നു വായിക്കുക.

യക്ഷപ്രശ്നം അര്‍ത്ഥസഹിതം

മഹാഭാരതത്തില്‍ അന്തര്‍ഗതമായതും അത്യന്തം വിജ്ഞാനപ്രദവുമായ ഒരു ആഖ്യാനമാണ് യക്ഷരൂപം ധരിച്ച യമനും യുധിഷ്ഠിരനുമായുള്ള സംവാദരൂപത്തിലുള്ള “യക്ഷപ്രശ്നം”. യമധര്‍മ്മന്‍ ഉന്നയിക്കുന്ന അതിക്ലിഷ്ടമായ 126 ചോദ്യങ്ങള്‍ക്ക് യുധിഷ്ഠിരന്‍ നല്കുന്ന ഉത്തരങ്ങള്‍ ഓരോന്നും അത്യന്തം ഉചിതവും അത്ഭുതകരവുമാണ്. യക്ഷപ്രശ്നത്തിന് മുന്നോടിയായി നടന്ന സംഭവങ്ങള്‍ ചുരുക്കി വിവരിക്കാം. പാണ്ഡവരുടെ വനവാസകാലത്ത് ഒരിക്കല്‍ അവര്‍ ഒരു മുനി അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഒരു മാനിനെ തേടി പുറപ്പെട്ടു. മാനിന്റെ കാല്‍പ്പാടുകള്‍ നോക്കി പിന്തുടര്‍ന്ന അവര്‍ ഒരു ഘോരവനത്തിലെത്തിച്ചേരുകയും, അവിടെ വെച്ച് യുധിഷ്ഠിരന് അത്യധികമായ ദാഹമനുഭവപ്പെടൂകയും ചെയ്തു. സഹദേവന്‍ അടുത്തുള്ള ഉയരമേറിയ ഒരു വൃക്ഷത്തില്‍ കയറി ചുറ്റും നോക്കിയപ്പോള്‍ അധികം ദൂരെയല്ലാതായി ഒരു ജലാശയം സ്ഥിതിചെയ്യുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ എല്ലാവര്‍ക്കും വേണ്ടി ജലം കൊണ്ടുവരുവാനായി സഹദേവന്‍ പുറപ്പെടുകയും ചെയ്തു.……….തുടര്‍ന്നു വായിക്കുക.

നാരദ ഭക്തി സൂത്രം അര്‍ത്ഥസഹിതം

ആദ്ധ്യാത്മികസാധകന്മാര്‍ക്ക്, വിശേഷിച്ചും ഭക്തന്മാര്‍ക്ക്, അത്യന്താപേക്ഷിതമാണ് ശ്രീനാരദമഹര്‍ഷി വിരചിച്ച നാരദഭക്തിസൂത്രം. “ഈശ്വരനോടുള്ള പരമമായ പ്രേമമാണ് ഭക്തി” എന്നാണ് നാരദമഹര്‍ഷി ഭക്തിയെ നിര്‍വ്വചിക്കുന്നത്.

വെറും എണ്‍പത്തിനാലു സൂത്രങ്ങള്‍ മാത്രമുള്ള ഈ ഗ്രന്ഥത്തില്‍ ശ്രീനാരദന്‍ “എന്താണ് യഥാര്‍ഥഭക്തിയെന്നും, അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും, ഭക്തിലാഭത്തിനുള്ള ഉപായങ്ങളെന്തൊക്കെയാണെന്നും, ഭക്തന്റെ കര്‍ത്തവ്യമെന്തെന്നും, ഭക്തന് നിഷിദ്ധമായതെന്തെന്നും, ഭക്തിയെ നേടുന്നതുകൊണ്ടുണ്ടാകുന്ന ലാഭമെന്തെന്നും, ഭക്തന്മാരുടെ മഹിമയെന്തെന്നും” സുലളിതങ്ങളായ സൂത്രങ്ങളിലൂടെ വര്‍ണ്ണിക്കുന്നു………………തുടര്‍ന്നു വായിക്കുക

സൗന്ദര്യലഹരി സ്തോത്രം അര്‍ത്ഥസഹിതം

സൗന്ദര്യത്തിന്റെ അലകള്‍ എന്നാണ് സൗന്ദര്യലഹരി എന്ന സ്തോത്രത്തിന്റെ പേര് അര്‍ഥമാക്കുന്നത്. ഇതിലെ ആദ്യത്തെ 41 ശ്ലോകങ്ങള്‍ ആനന്ദലഹരി എന്നും പിന്നീടുള്ള 59 ശ്ലോകങ്ങള്‍ സൗന്ദര്യലഹരി എന്നും അറിയപ്പെടുന്നു. ഒരിക്കല്‍ ആദിശങ്കരാചാര്യര്‍ കൈലാസം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഒരു ചുമരില്‍ കൊത്തിവെച്ചതായി അദ്ദേഹം കണ്ടവയാണ് ആദ്യത്തെ ഭാഗമെന്നും ബാക്കിയുള്ള ശ്ലോകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അദ്ദേഹം സ്തോത്രം പൂര്‍ത്തിയാക്കിയെന്നും ഐതിഹ്യമുണ്ട്. ദേവിഭക്തരുടെയില്‍ സഹസ്രാബ്ദങ്ങളായി പ്രചാരത്തിലിരിക്കുന്ന ഈ സ്തോത്രത്തിന് സംസ്കൃതത്തില്‍ തന്നെ മുപ്പത്തിയാറിലധികം വ്യാഖ്യാനങ്ങളുണ്ട്. അവയില്‍ ലക്ഷ്മീധരന്റെ വ്യാഖ്യാനമാണ് ഏറ്റവും പ്രശസ്തം. മലയാളത്തിലും ഈ സ്തോത്രത്തിന് അനവധി ഗദ്യ, പദ്യപരിഭാഷകളും, വ്യാഖ്യാനങ്ങളും നിലവിലുണ്ടെങ്കിലും അവയ്ക്കെല്ലാം പകര്‍പ്പവകാശമുള്ളതിനാല്‍ ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാക്കാന്‍ അസാദ്ധ്യമായതുകൊണ്ടാണ് വിവര്‍ത്തകന്‍ ലളിതമായ ഈ ഗദ്യപരിഭാഷയ്ക്ക് മുതിര്‍ന്നത്………………തുടര്‍ന്നു വായിക്കുക

ഈശ്വരകാരുണ്യം – ശ്രീ പുരുഷോത്തമാനന്ദസ്വാമികളുടെ ആത്മകഥ

ഭക്തന്മാരുടെ നിരന്തരമായ അഭ്യര്‍ഥനകളെ മാനിച്ചുകൊണ്ട് ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ (1879-1961) രചിച്ച് 1956 – ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം മലയാളത്തിലെ ആദ്ധ്യാത്മികസാഹിത്യത്തിനും, ആത്മകഥാ സാഹിത്യത്തിനും ഒരു മുതല്‍ക്കൂട്ടാണ്. അദ്ദേഹത്തിന് ചെറുപ്പത്തില്‍ തന്നെ ശ്രീരാമകൃഷ്ണശിഷ്യനായ നിര്‍മ്മലാനന്ദസ്വാമികളുമായി സമ്പര്‍ക്കത്തില്‍ വരുവാനും, പിന്നീട് ബ്രഹ്മാനന്ദസ്വാമികളില്‍ നിന്ന് മന്ത്രദീക്ഷയും, ശിവാനന്ദസ്വാമികളില്‍ നിന്ന് സന്ന്യാസദീക്ഷയും സ്വീകരിക്കുവാനുള്ള സൗഭാഗ്യമുണ്ടായി. 1928 – ല്‍ ഋഷീകേശിലെ വസിഷ്ഠഗുഹയിലെത്തിച്ചേര്‍ന്ന ഈ തപോനിധി പിന്നീട് തന്റെ ജീവിതാന്ത്യം വരെയുള്ള മൂന്നു ദശകത്തിലധികം കാലം തപോനിഷ്ഠനായും, തന്നെ ദര്‍ശിക്കുന്നതിനെത്തിച്ചേരുന്ന ഭക്തന്മാരില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞും കഴിച്ചുകൂട്ടി.

ഉദാത്തമായ ആത്മീയാദര്‍ശങ്ങളെ ദൈനന്ദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ പ്രയത്നിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം ഒരു ഉത്തമ മാര്‍ഗ്ഗദര്‍ശിയാണ്. ……………..തുടര്‍ന്നു വായിക്കുക.

ശിവാനന്ദലഹരീ സ്തോത്രം – അര്‍ത്ഥസഹിതം

ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് ആദിശങ്കരവിരചിതമെന്നു കരുതപ്പെടുന്ന “ശിവാനന്ദലഹരീ”. അവ്യക്തനായ ഈശ്വരനെ സങ്കല്പിക്കുവാനോ, ധ്യാനിക്കുവാനോ, ഭക്തിപൂര്‍വ്വം ആരാധിക്കുവാനോ അത്ര എളുപ്പമല്ല. ഉപനിഷത്തുക്കളും, ബ്രഹ്മസൂത്രങ്ങളും വര്‍ണ്ണിക്കുന്ന പരമസത്യവും, അനിര്‍വ്വചനീയനും, നിത്യനും, നിരാകാരനും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ഈശ്വരനെ തന്റെ മാതാവും, പിതാവുമായി കാണുമ്പോള്‍ മാത്രമാണ് ഒരു ഭക്തന് അവിടുത്തെ നിഷ്പ്രയാസം ആരാധിക്കുവാന്‍ കഴിയുകയുന്നത്. ഭക്തനെ തന്റെ പരമപ്രേമാസ്പദമായ ഈശ്വരന്റെ അടുത്തെത്തിക്കുവാനും, ഈശ്വരനുമായി സംവദിക്കുവാനും, സായുജ്യമുക്തിപദത്തിലെത്തിക്കുവാനും ശിവാനന്ദലഹരി പോലെയുള്ള സ്തോത്ര, കീര്‍ത്തന കൃതികള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്. ……………..തുടര്‍ന്നു വായിക്കുക.


ശ്രീമദ് നാരായണീയം അര്‍ത്ഥസഹിതം

മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ വിരചിച്ച ശ്രീമന്നാരായണീയം ശ്രീമദ് ഭാഗവത പുരാണത്തിന്റെ ഒരു സംക്ഷിപ്തരൂപമാണ്. 14000 ശ്ലോകങ്ങളുള്ള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും ചോര്‍ന്നു പോകാതെ 1036 ശ്ലോകങ്ങളില്‍ മേല്‍പ്പത്തൂര്‍ സംക്ഷേപിക്കുകയാണുണ്ടായത്.

തന്റെ ഗുരുവായ അച്യുതപ്പിഷാരടി വാതരോഗത്താല്‍ പീഡിതനായപ്പോള്‍ നാരായണഭട്ടതിരി തന്റെ യോഗബലത്താല്‍ ഗുരുവിന്റെ രോഗം ഏറ്റെടുത്തുവെന്നും, പിന്നീട് സ്വന്തം രോഗശമനത്തിനായി ഗുരുവായൂരപ്പനെ ശരണം പ്രാപിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. നാരായണഭട്ടതിരി ഗുരുവായൂരില്‍ 100 ദിവസം ഭജനമിരുന്നുവെന്നും, എന്നും നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് ഗുരുവായൂരപ്പനു സമര്‍പ്പിച്ചുവെന്നും നൂറാം നാള്‍ “ആയുരാരോഗ്യസൗഖ്യം” എന്നവസാനിക്കുന്ന ദശകം എഴുതി സമര്‍പ്പിച്ചതോടെ അദ്ദേഹത്തെ ബാധിച്ചിരുന്ന വാതരോഗം, വാതാലയേശന്റെ കൃപയാല്‍ നിശ്ശേഷം ശമിച്ചുവെന്നുമാണ് കഥ. …………….തുടര്‍ന്നു വായിക്കുക.

ജനനീനവരത്നമഞ്ജരീ – വ്യാഖ്യാനസഹിതം

ഗുരുദേവകൃതികളില്‍ അതിപ്രശസ്തമായ “ജനനീനവരത്നമഞ്ജരീ” എന്ന സ്തോത്രകൃതിയ്ക്ക് സ്ക്കൂള്‍ ഓഫ് വേദാന്തയുടെ സ്ഥാപകനും ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനുമായ സ്വാമി സുധി രചിച്ച ഒരു വ്യാഖ്യാനമാണ് “മാതൃത്വത്തിന്റെ മാധുര്യം“. വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തില്‍ സ്വാമി സുധി നടത്തിയ ഏഴു ദിവസത്തെ പ്രഭാഷണങ്ങളാണ് പിന്നീട് ഈ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഈ കൃതിയെക്കുറിച്ച് ഗ്രന്ഥകാരന്‍ മുഖവുരയില്‍ പറയുന്നതിങ്ങനെയാണ്. “അതിനെല്ലാമുപരി നാരായണഗുരുവിന് ’വിശ്വജനനി’ എന്ന മാതാവിനെക്കുറിച്ചുണ്ടായിരുന്ന അറിവ് വേറൊരിടത്തും ഇത്ര സുതാര്യതയോടെ എനിക്ക് വായിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും അതിലെ ചില വരികള്‍ എന്റെ ഹൃദയസ്പന്ദങ്ങളില്‍ പോലും താളാത്മകമായി ലയിച്ചുചേര്‍ന്നിട്ടുണ്ട്. …………….തുടര്‍ന്നു വായിക്കുക.

ചാണക്യനീതി അര്‍ത്ഥസഹിതം

ചന്ദ്രഗുപ്തമൗര്യന് ഭാരതത്തിന്റെ ചക്രവര്‍ത്തിസ്ഥാനം നേടിക്കൊടുത്ത കുശാഗ്രബുദ്ധിയായ ഒരു വൃദ്ധബ്രാഹ്മണനെന്ന നിലയ്ക്കാണ് ചാണക്യനെ (ക്രിസ്തുവിന് മുന്‍പ് അഞ്ചാം ശതകം) പലരും അറിയുന്നത്. എന്നാല്‍ ചാണക്യന്‍ അതിലുപരി ഒരു മഹാപണ്ഡിതനും, ധിഷണാശാലിയും, നീതിനിപുണനുമായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു.

മനവേ വാചസ്പതയേ ശുക്രായ പരാശരായ സസുതായ
ചാണക്യായ ച വിദുഷേ നമോസ്തു നയശാസ്ത്രകര്‍തൃഭ്യഃ

എന്നുള്ള പഞ്ചതന്ത്രത്തിന്റെ തുടക്കത്തിലുള്ള വന്ദനശ്ലോകത്തില്‍ ചാണക്യനെ എടുത്തുപറഞ്ഞിട്ടുള്ളതിനാല്‍ പഞ്ചതന്ത്രം എഴുതപ്പെട്ട കാലത്തു തന്നെ മനു, വാചസ്പതി, ശുക്രാചാര്യര്‍ എന്നിവരോടൊപ്പം സ്മരിക്കപ്പെടേണ്ട ഒരു മഹാനായ നയശാസ്ത്രകൃത്തായി ചാണക്യന്‍ വളര്‍ന്നിരുന്നുവെന്നു ന്യായമായും കരുതാവുന്നതാണ്. …………….തുടര്‍ന്നു വായിക്കുക.

ആത്മബോധം അര്‍ത്ഥസഹിതം

അദ്വൈതവേദാന്തമെന്താണ് എന്നറിയുവാനാഗ്രഹിക്കുന്ന ജിജ്ഞാസുക്കള്‍ക്ക് അത്യന്തം പ്രയോജനപ്രദമായ ഒരു പ്രകരണഗ്രന്ഥമാണ് ആദിശങ്കരാചാര്യര്‍ വിരചിച്ച “ആത്മബോധം”. അറുപത്തിയെട്ടു ശ്ലോകങ്ങള്‍ മാത്രമുള്ള ഈ ലഘുഗ്രന്ഥത്തിലൂടെ അനാദികാലം മുതല്‍ക്കേ മനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രശ്നങ്ങളായ “ഞാനാരാണ്? എനിക്കെന്തു കൊണ്ട് എപ്പോഴും ശാന്തിയും സന്തോഷവും അനുഭവിക്കുവാന്‍ കഴിയുന്നില്ല? ഈ ദുഃഖത്തില്‍ നിന്ന് എങ്ങനെയാണ് മോചനം നേടുക?” എന്നിവയ്ക്കെല്ലാം തന്നെ ആദിശങ്കരാചാര്യര്‍ സുലളിതമായ ഭാഷയില്‍ യുക്തിയുക്തമായി ഉത്തരം നല്കുന്നു.

ദൈനംദിനജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കുറിക്കുകൊള്ളുന്ന ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. ഒരുദാഹരണം എടുത്തുകാണിക്കുകയാണെങ്കില്‍ “പാകസ്യ വഹ്നിവജ്ജ്ഞാനം വിനാ മോക്ഷോ ന സിധ്യതി” – തീയില്ലാതെ ആഹാരം പാചകം ചെയ്യുവാന്‍ സാദ്ധ്യമല്ലാത്തതു പോലെ ജ്ഞാനം കൂടാതെ മോക്ഷവും സാദ്ധ്യമല്ല എന്ന് എടുത്ത് പറഞ്ഞാണ് ശ്രീ ശങ്കരന്‍ തന്റെ ഗ്രന്ഥരചനയാരംഭിക്കുന്നതു തന്നെ. ……………..തുടര്‍ന്നു വായിക്കുക.

സംസ്കൃതവ്യവഹാര സാഹസ്രീ – മലയാളം

സംസ്കൃതഭാഷയില്‍ സംസാരിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് ഉപകരിക്കുന്ന ആയിരം സംസ്കൃതവാചകങ്ങളുടെ ഒരു സമാഹാരമാണീ പുസ്തകം. ഓരോ വാചകത്തിനോടൊപ്പം അതിന്റെ മലയാള വിവര്‍ത്തനവും നല്കിയിട്ടുണ്ട് എന്നതാണിതിന്റെ സവിശേഷത.

ദൈനംദിനജീവിതത്തില്‍ സ്ക്കൂള്‍ , ഓഫീസ്, വീട്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും, ആഹാരം കഴിക്കുമ്പോഴും, അതിഥികളെ സ്വീകരിക്കുമ്പോഴും, സ്ത്രീകള്‍ ഒരുമിച്ചു കൂടുമ്പോഴും മറ്റും ഉപയോഗിക്കേണ്ടിവരുന്ന വാചകങ്ങളും, അതിനാവശ്യമായ പദങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ……………..തുടര്‍ന്നു വായിക്കുക.

ശ്രീമദ് ഭാഗവതം നിത്യപാരായണം‍

ശ്രീമദ് ഭാഗവതം നിത്യപാരായണം എന്ന ഈ ഗ്രന്ഥത്തില്‍ സ്വാമി വെങ്കിടേശാനന്ദ ശ്രീമദ് ഭാഗവതത്തില്‍ നിന്നും നിത്യപഠനത്തിനുതകുന്ന ശ്ലോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് അവയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളോടോപ്പം അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഈ ഗ്രന്ഥത്തിലെ ഒരു പേജ് വായിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം സംക്ഷിപ്തമായി മനസ്സിലാക്കാന്‍ ഒരു സാമാന്യജനങ്ങളെപ്പോലും പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളായ ശ്ലോകങ്ങളുടെ ഒരു സമാഹാരമാണീ കൃതി.

ശ്രീ എ. പി. സുകുമാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഈ കൃതി 2005-ല്‍ നിത്യപാരായണം എന്ന പംക്തിയില്‍ മംഗളം ദിനപത്രത്തില്‍ ദിവസേന പ്രസിദ്ധീകരിച്ചിരുന്നു. ……………..തുടര്‍ന്നു വായിക്കുക.

ഭജഗോവിന്ദം അര്‍ത്ഥസഹിതം‍

ശങ്കരാചാര്യരാല്‍ വിരചിതമായ അതിപ്രശസ്തമായ ഒരു സ്തോത്രമാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഭജ ഗോവിന്ദം എന്ന ഈ സ്തോത്രത്തിന്റെ രചനയ്ക്ക് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ശ്രീ ശങ്കരാചാര്യര്‍ തന്റെ 14 ശിഷ്യരുമൊത്ത് വാരണാസിയിലെ ഒരു വീഥിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു വൃദ്ധവൈയ്യാകരണന്‍ തന്റെ യുവശിഷ്യനെ സംസ്കൃതവ്യാകരണം പഠിപ്പിക്കുന്നത് കാണാന്‍ ഇടയായി. കാര്യം ഗ്രഹിക്കാതെ ഉരുവിട്ട് മനഃപാഠമാക്കുന്ന ശിഷ്യനെക്കണ്ട് അലിവുതോന്നിയ ശങ്കരാചാര്യര്‍ വൈയ്യാകരണന് നല്‍കിയ ഉപദേശമാണത്രേ ഭജ ഗോവിന്ദം എന്ന കവിതയിലെ ശ്ലോകങ്ങള്‍ ‍. ശങ്കരാചാര്യര്‍ 12 ശ്ലോകങ്ങള്‍ ചൊല്ലിയെന്ന് വിശ്വസിക്കപ്പെടുന്നു. അവ “ദ്വാദശമഞ്ജരികാ സ്തോത്രം” എന്നറിയപ്പെടുന്നു. ശങ്കരാചാര്യരുടെ ഒപ്പമുണ്ടായിരുന്ന 14 ശിഷ്യന്മാരും ഓരോ ശ്ലോകങ്ങള്‍ വീതം ചേര്‍ത്തു. അവ “ചതുര്‍ദശമഞ്ജരികാ സ്തോത്രം” എന്നറിയപ്പെടുന്നു. വീണ്ടും ഉപദേശരൂപേണ ചേര്‍ക്കപ്പെട്ട ശ്ലോകങ്ങളും ചേര്‍ന്നതാണ് ഭജ ഗോവിന്ദം. ……………..തുടര്‍ന്നു വായിക്കുക.

ആത്മോപദേശശതകം – വ്യാഖ്യാനസഹിതം‍

ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയായ ആത്മോപദേശശതകത്തിന് സ്വാമി സുധി രചിച്ച വ്യാഖ്യാനം.

ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെ വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്. ……………..തുടര്‍ന്നു വായിക്കുക.

ഈശാവാസ്യ ഉപനിഷത് അര്‍ഥസഹിതം

ഉപനിഷത്തുക്കള്‍ ഭാരതീയദര്‍ശനത്തിലെ ഹിമാലയമായി കരുതപ്പെടുന്നു.അത്രയ്ക്ക് ഉദാത്തമാണ് ഉപനിഷത് ദര്‍ശനം. ഋക്‍, സാമ, യജുര്‍, അഥര്‍വ വേദങ്ങളില്‍ അന്ത്യഭാഗത്താണ് ഉപനിഷത്തുക്കളുള്ളത്. പ്രധാനമായി 108 ഉപനിഷത്തുക്കളും, അവയില്‍ തന്നെ ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുള്ളതും ബ്രഹ്മസൂത്രത്തില്‍ ബാദരായണമഹര്‍ഷി എടുത്തു പറഞ്ഞിട്ടുള്ളതുമായ പത്തു ഉപനിഷത്തുക്കള്‍ വിശിഷ്ടവുമാണെന്നു കരുതപ്പെടുന്നു. ഈ പത്തുപനിഷത്തുക്കളുടെയും പേരുകള്‍ ഓര്‍മ്മിക്കുവാന്‍ താഴെ പറയുന്ന ശ്ലോകം സഹായിക്കും.

“ഈശകേനകഠപ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി
ഐതരേയം ച ഛാന്ദോഗ്യം ബൃഹദാരണ്യകം തഥാ”

ഉപനിഷത്ത് എന്ന പദത്തിന്റെ സാമാന്യാര്‍ഥം “ഗുരുവിന്റെ കാല്ക്കലിരുന്ന് അഭ്യസിക്കുന്ന വിദ്യ” (ഉപ = സമീപം, നിഷദ് = ഇരിക്കുക) എന്നാണ്. എന്നാല്‍ ആദിശങ്കരാചാര്യര്‍ തന്റെ ഭാഷ്യത്തില്‍ ഈ പദത്തിന് നാലു അര്‍ഥങ്ങള്‍ പറയുന്നുണ്ട്. ഉപ = ഗുരുവിന്റെ അടുക്കലിരുന്ന് അഭ്യസിക്കുന്നതു നി = നിശ്ശേഷമായും നിശ്ചയമായും സദ് = ബന്ധകാരണമായ അവിദ്യയെ നശിപ്പിക്കുന്നതുമായ വിദ്യയാണ് ഉപനിഷത്തെന്നു ഇതിനെ ചുരുക്കിപ്പറയാം. ……………..തുടര്‍ന്നു വായിക്കുക.

ഞാന്‍ ആരാണ്? – ശ്രീ രമണമഹര്‍ഷി

ശ്രീരമണ മഹര്‍ഷി (1879-1950) യുടെ ഇരുപത്തിമൂന്നാം വയസ്സില്‍ അദ്ദേഹം വിരൂപാക്ഷഗുഹയില്‍ താമസിച്ചിരുന്നപ്പോള്‍ ശ്രീ ശിവപ്രകാശം പിള്ള എന്ന ഭക്തന്റെ 14 ചോദ്യങ്ങള്‍ക്ക് മഹര്‍ഷി നല്കിയ മറുപടികളാണ് ‘Who Am I? (ഞാന്‍ ആരാണ്?) എന്ന ഈ പുസ്തകത്തിലെ ഉള്ളടക്കം. മഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരസംഗ്രഹമാണ് ഈ ചെറുഗ്രന്ഥം.

“ഞാന്‍ ആരാണ്” എന്ന ആത്മവിചാരമാണ് എല്ലാത്തരം ദുഃഖനിവൃത്തിക്കും പരമാനന്ദപ്രാപ്തിക്കുമുള്ള പ്രധാനഉപായം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ” മനസ്സിന്റെ സ്വരൂപമെന്താണ്? മനസ്സിനെ എങ്ങനെ അടക്കാം? അതിനുള്ള ഉപായമെന്താണ്? ശാസ്ത്രപഠനം ആവശ്യമാണോ? യഥാര്‍ഥഭക്തി എന്താണ്? എന്താണ് യഥാര്‍ഥ സുഖം? എന്താണു മുക്തി? എന്നിങ്ങനെ ഒരു മുമുക്ഷു അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെല്ലാം ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ……………..തുടര്‍ന്നു വായിക്കുക.

നീതിസാരം – സംസ്കൃതസുഭാഷിതങ്ങള്‍ – അര്‍ഥസഹിതം‍

സംസ്കൃതസാഹിത്യത്തിലെ സുഭാഷിതങ്ങളുടെ ഒരു ലഘുസമാഹാരമാണ് ഈ പുസ്തകം. ഈ സുഭാഷിതങ്ങളിലോരോന്നും നമ്മുടെ മുന്നില്‍ അറിവിന്റെ ഒരു പുതിയ ലോകം തുറന്നുതരുന്നു. നര്‍മ്മവും യുക്തിയും പ്രായോഗികതയും ഒരു പോലെ ഈ സുഭാഷിതങ്ങളിലോരോന്നിലും അതിസുന്ദരമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത.

നീതി എന്ന പദത്തിന് വളരെ ലളിതമായ അര്‍ഥം പറയുകയാണെങ്കില്‍, “ശരിയായ സ്ഥലത്ത്, ശരിയായ സമയത്ത്, ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുക”എന്നതാണ്. എത്രയോ തലമുറകളായി, സംസ്കൃതഭാഷാപ്രേമികളായ മലയാളികള്‍ ഹൃദിസ്ഥമാക്കാറുണ്ടായിരുന്ന അമൂല്യഗ്രന്ഥങ്ങളിലൊന്നാണ് “നീതിസാരം”.

ഇത് ആദ്യമായി ഇപ്പോഴാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഞാന്‍ കരുതുന്നു. ഈ സദുദ്യമത്തില്‍ ഒരു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്. ഇത് എല്ലാ മലയാളികള്‍ക്കും, പ്രത്യേകിച്ചും സംസ്കൃതപ്രേമികള്‍ക്ക് ഹൃദ്യമാകുമെന്നു വിശ്വസിക്കുന്നു. ……………..തുടര്‍ന്നു വായിക്കുക.

ശ്രീമദ് ഭഗവദ് ഗീത – മലയാളം അര്‍ഥസഹിതം

ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹത്തായ അദ്ധ്യാത്മിക ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു സങ്കല്പിക്കുകയാണെങ്കില്‍ ആ ഗീതാമൃതം ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.

ശ്രീമദ് ഭഗവദ്ഗീത അര്‍ഥസഹിതം ഡിജിറ്റൈസ് ചെയ്ത് ഈ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്യണമെന്ന എന്റെ ചിരകാല അഭിലാഷമാണ് ഇന്ന് പൂവണിയുന്നത്. ഈ ഇ-പുസ്തകം എല്ലാ മലയാളികള്‍ക്കുമായി ഇത് സസന്തോഷം സമര്‍പ്പിക്കുന്നു. ഇതു ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ സുഹൃത്ത് രാമചന്ദ്രന്‍ (ramu.vedanta) നല്ലൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം കടപ്പാടോടെ സ്മരിക്കുന്നു. ……………..തുടര്‍ന്നു വായിക്കുക.

ജ്ഞാനപ്പാന‍

കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ (1547-1640) ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ . ഐഹികങ്ങളായ ഭ്രമങ്ങളുടെ അര്‍ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതില്‍ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതില്‍ അന്തര്‍ഹിതമായിരിക്കുന്ന ജീവിതവിമര്‍ശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാന്‍ പോന്നവയാണ്.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയമന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍. ……………..തുടര്‍ന്നു വായിക്കുക

പാതഞ്ജലയോഗസൂത്രം അര്‍ഥസഹിതം‍

പതഞ്ജലിമഹര്‍ഷിയാല്‍ വിരചിതമായ യോഗസൂത്രങ്ങളാണ് യോഗശാസ്ത്രത്തിലെ ഏറ്റവും പ്രാമാണ്യമുള്ള ഗ്രന്ഥം. ഇതില്‍ നാലു പാദങ്ങളിലായി (അദ്ധ്യായങ്ങളിലായി) 196 സൂത്രങ്ങളാണുള്ളത്.
ഓരോ പാദത്തിനും അതിലെ വിഷയത്തിന് അനുരൂപമായി സമാധിപാദം, സാധനപാദം, വിഭൂതിപാദം, കൈവല്യപാദം എന്നീ പേരുകളാണുള്ളത്. ഇന്ന് യോഗസാധനയെന്ന പേരില്‍ അറിയപ്പെടുന്നത് ചില ആസനങ്ങളും പ്രാണായാമങ്ങളും മറ്റുമാണ്. അവയെ യോഗശാസ്ത്രത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാമെങ്കിലും അവ യോഗമാര്‍ഗ്ഗത്തിലെ ആദ്യപടികള്‍ മാത്രമാണ്. ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിവയെപ്പോലെ യോഗമാര്‍ഗ്ഗവും ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു ഉപായമായി എല്ലാ ആചാര്യന്മാരും മുക്തകണ്ഠം പ്രശംസിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. ഭഗവാന്‍ ശ്രീകൃഷ്ണനാകട്ടെ ഗീതയില്‍ പലയിടത്തും, ഭാഗവതത്തില്‍ ഉദ്ധവോപദേശത്തിലും യോഗസാധനയുടെ മഹത്ത്വം എടുത്തുപറഞ്ഞിട്ടുണ്ട്. ആത്മാന്വേഷിയായ ഒരു സാധകന് ചിത്തശുദ്ധിയും, ഇന്ദ്രിയജയവും മനോനിയന്ത്രണവും യോഗാനുഷ്ഠാനം കൂടാതെ അസംഭാവ്യമെന്നു തന്നെ പറയാം. ……………..തുടര്‍ന്നു വായിക്കുക.

ശ്രീ വിവേകാനന്ദസൂക്തങ്ങള്‍‍


അനാദികാലം മുതല്‍ ഭാരതീയ മഹര്‍ഷിമാരാ‍ല്‍ സുദീര്‍ഘപതപസ്സു കൊണ്ടൂം ധ്യാനംകൊണ്ടും സമ്പാദിച്ചതും സംഭരിക്കപ്പെട്ടതും കഴിഞ്ഞ കുറച്ചു ശതാബ്ദങ്ങളായി അജ്ഞാതമായി കിടന്നിരുന്നതുമായ അതിതീക്ഷ്ണമായ ജ്ഞാനാഗ്നി കഴിഞ്ഞനൂറ്റാണ്ടില്‍ ശ്രീ വിവേകനന്ദസ്വാമികളില്‍ക്കൂടി ഒരഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിച്ച്, ഉജ്ജ്വലിക്കുന്ന ഉപനിഷന്മന്ത്രങ്ങളായ ഉല്ക്കകള്‍ ലോകമെങ്ങും വിതറി, ആ അഗ്നി ഏറ്റൂ വാങ്ങിയ ആത്മാക്കളി‍ല്‍ വീര്യവും അഭയവും ആളിക്കത്തി. ആ കരുത്തിന്റെ കുറേ കനല്‍പ്പൊരികളാണ് ഇവിടെ വിവേകാനന്ദസൂക്തങ്ങളായി സമാഹരിച്ചിട്ടുള്ളത്.

വിവേകനന്ദസന്ദേശം ഒരു മഹാഭാരതം പോലെ പരപ്പുള്ളതാണ്. അതിലേക്കുള്ള പ്രവേശനദ്വാരങ്ങള്‍ മാത്രമയിട്ടേ ഈ സുക്തങ്ങ‍ള്‍ ഉദ്ദേശിച്ചിട്ടൂള്ളൂ. എങ്കിലും അവ സ്വാമിജിയുടെ വീര്യമുറ്റ ആശയങ്ങളാണ്. ജീവിതപ്രശ്നങ്ങളെ എങ്ങനെ നേരിടേണ്ടു എന്നറിയാതെ പരിഭ്രമിച്ചു ഉഴലുന്ന പ്രക്ഷീണ ബുദ്ധികള്‍ക്കു വെളിച്ചവും ധൈര്യവും വീര്യവും നല്കുന്ന ഈ സൂക്തങ്ങള്‍ നിത്യപാരായണത്തിനുള്ള ഒരു പ്രചോദന ഗ്രന്ഥമായിത്തീര്‍ന്നിട്ടുണ്ടെന്നുള്ളത് ആശാവഹമായ ഒരു സംഗതിയാണ്. ……………..തുടര്‍ന്നു വായിക്കുക.

ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതിക‍ള്‍‍

ശ്രീനാരായണഗുരുദേവന്റെ (1854 – 1928) ഗദ്യപദ്യകൃതികളുടെ ഒരു സമാഹാരമാണീ ഗ്രന്ഥം. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലായി 57 കൃതികള്‍ ഇതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ഗുരുദേവകൃതികളെ ഇതില്‍ അഞ്ചു വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്.

1. സ്തോത്രങ്ങള്‍
2. ഉദ്ബോധനകൃതികള്‍
3. ദാര്‍ശനികകൃതികള്‍
4. തര്‍ജ്ജമകള്‍
5. ഗദ്യകൃതികള്‍

സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിന് നാം വളരെയധികം അംഗീകാരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഋഷിതുല്യനായ ജ്ഞാനി, ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്നീ നിലയില്‍ അദ്ദേഹത്തെ ഇനിയും നാം അറിയാന്‍ ബാക്കിയുണ്ട്‌. കേരളീയ സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌. ഗുരുദേവകൃതികളുടെ പഠനം ഗുരുദേവനെ പൂര്‍ണ്ണമായറിയാന്‍ നമുക്ക് സഹായകമാകുമെന്നു പ്രത്യാശിക്കട്ടെ. ……………..തുടര്‍ന്നു വായിക്കുക.

സത്യാര്‍ഥപ്രകാശം – മലയാളം

വിഖ്യാത വേദപണ്ഡിതനും,സാമൂഹ്യപരിഷ്കര്‍ത്താവും ആര്യസമാജത്തിന്റെ സ്ഥാപകനുമായ സ്വാമി ദയാനന്ദസരസ്വതി (1824-1883) രചിച്ച ഒരു സുപ്രസിദ്ധകൃതിയാണ് സത്യാര്‍ഥപ്രകാശം.

അജ്ഞാനത്തിലും അന്ധവിശാസത്തിലും ആഴ്ന്നു കിടന്ന ഭാരതീയരെ വേദങ്ങളിലെ വിജ്ഞാനം പകര്‍ന്നുകൊടുത്ത് സത്യത്തിന്റെ പാതയിലൂടെ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദയാനന്ദസരസ്വതി ഈ ഗ്രന്ഥത്തിന്റെ രചന നിര്‍വ്വഹിച്ചത്.

ആകെ പതിനാലു അദ്ധ്യായങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. അതില്‍ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങളില്‍ മുഖ്യമായും ഭാരതത്തിലുടലെടുത്തിട്ടുള്ളതും, വേദപ്രമാണത്തെ അംഗീകരിക്കുന്നതുമായ വിവിധമതങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. പതിനൊന്നാം അദ്ധ്യായത്തില്‍ പുരാണങ്ങളെയും, തന്ത്രമാര്‍ഗ്ഗത്തെയും, പന്ത്രണ്ടാം അദ്ധായത്തില്‍ ചാര്‍വ്വാക, ജൈന, ബൗദ്ധദര്‍ശനങ്ങളെയും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്.
പതിമൂന്നാം അദ്ധ്യായത്തിലും, പതിന്നാലാം അദ്ധ്യായത്തിലുമായി യഥാക്രമം ബൈബിളിനെയും (ക്രിസ്തുമതത്തെയും), ഖുറാനെയും (ഇസ്ലാം മതത്തെയും) അതിനിശിതമായ വിമര്‍ശനത്തിന് വിധേയമാക്കിയിട്ടുണ്ട്. ……………..തുടര്‍ന്നു വായിക്കുക.

ആത്മോപദേശശതകം – ശ്രീനാരായണഗുരു‍

ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയാണ് ആത്മോപദേശശതകം. ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെയും ആത്മാനുഭൂതിയെയും വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്.

സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്നീ നിലയില്‍ അദ്ദേഹത്തെ ഇനിയും നാം അറിയാന്‍ ബാക്കിയുണ്ട്‌. കേരളീയ സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌. ……………..തുടര്‍ന്നു വായിക്കുക.

തിരുക്കുറള്‍ മലയാളം‍

ശ്രീ തിരുവള്ളുവര്‍ വിരചിച്ച തിരുക്കുറള്‍ തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കൃതികളിലൊന്നാണ്. തിരുക്കുറള്‍ വിരചിതമായ കാലഘട്ടത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവര്‍ ജീവിച്ചിരുന്നതെന്നും അതല്ല നാലാം നൂറ്റാണ്ടിലാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

തമിഴ് മറൈ (തമിഴ് വേദം), തെയ്‌വ നൂല്‍ (ദിവ്യഗ്രന്ഥം) എന്നീ പേരുകളിലറിയപ്പെടുന്ന തിരുക്കുറളില്‍ 133 അധ്യായങ്ങളിലായി 1330 കുറളുകള്‍ – ഈരടികള്‍ – ആണുള്ളത്. ഇതില്‍ ഓരോ അധ്യായത്തിനും തനതായ വിഷയം സൂചിപ്പിക്കുന്ന പേര് നല്കിയിട്ടുണ്ട് – ദൈവസ്തുതി, സന്ന്യാസം, ധര്‍മ്മം, എന്നിങ്ങനെ. തിരുക്കുറളിനെ അരം, പൊരുള്‍ , ഇന്‍പം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ……………..തുടര്‍ന്നു വായിക്കുക.

ഗുരുഗീത അര്‍ത്ഥസഹിതം‍

ശ്രീവേദവ്യാസരചിതമായ സ്കന്ദപുരാണാന്തര്‍ഗതമായ ഗുരുഗീത ശിവപാര്‍വതീസംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ പാര്‍വ്വതിയുടെ ചോദ്യങ്ങള്‍ക്കുത്തരമായി ശ്രീ പരമേശ്വരന്‍ ഇതില്‍ ഗുരുതത്വവും, ഗുരുപൂജാവിധികളും, ഒരു ശിഷ്യന് അവശ്യം വേണ്ട സദ്ഗുണങ്ങളും വിശദമായി വര്‍ണ്ണിക്കുന്നുണ്ട്. ഗുരുഭക്തരായ സാധകര്‍ക്ക് ഗുരുതത്വമറിഞ്ഞ് സദ്ഗുരുവിനെ സേവിക്കുവാനും, ഗുരുഗീത നിത്യം പാരായണം ചെയ്യുവാനും ഈ പുസ്തകം വളരെയധികം പ്രയോജനപ്പെടും.

ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരുസ്സാക്ഷാത് പരംബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ. ……………..തുടര്‍ന്നു വായിക്കുക.

ശ്രീമദ് നാരായണീയം

മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ വിരചിച്ച ശ്രീമന്നാരായണീയം ശ്രീമദ് ഭാഗവത പുരാണത്തിന്റെ ഒരു സംക്ഷിപ്തരൂപമാണ്. 14000 ശ്ലോകങ്ങളുള്ള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും ചോര്‍ന്നു പോകാതെ 1036 ശ്ലോകങ്ങളില്‍ മേല്‍പ്പത്തൂര്‍ സംക്ഷേപിക്കുകയാണുണ്ടായത്.

തന്റെ ഗുരുവായ അച്യുതപ്പിഷാരടി വാതരോഗത്താല്‍ പീഡിതനായപ്പോള്‍ നാരായണഭട്ടതിരി തന്റെ യോഗബലത്താല്‍ ഗുരുവിന്റെ രോഗം ഏറ്റെടുത്തുവെന്നും, പിന്നീട് സ്വന്തം രോഗശമനത്തിനായി ഗുരുവായൂരപ്പനെ ശരണം പ്രാപിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. നാരായണഭട്ടതിരി ഗുരുവായൂരില്‍ 100 ദിവസം ഭജനമിരുന്നുവെന്നും, എന്നും നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് ഗുരുവായൂരപ്പനു സമര്‍പ്പിച്ചുവെന്നും നൂറാം നാള്‍ “ആയുരാരോഗ്യസൗഖ്യം” എന്നവസാനിക്കുന്ന ദശകം എഴുതി സമര്‍പ്പിച്ചതോടെ അദ്ദേഹത്തെ ബാധിച്ചിരുന്ന വാതരോഗം, വാതാലയേശന്റെ കൃപയാല്‍ നിശ്ശേഷം ശമിച്ചുവെന്നുമാണ് കഥ. ……………..തുടര്‍ന്നു വായിക്കുക.

ശ്രീമദ് ഭഗവദ് ഗീത (മലയാളം)‍

ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹദ് ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ……………..തുടര്‍ന്നു വായിക്കുക.

അദ്വൈതചിന്താപദ്ധതി – ശ്രീമത് ചട്ടമ്പിസ്വാമികള്‍‍

ശ്രീ ശങ്കരാചാര്യര്‍ക്കു ശേഷം കേരളം കണ്ട ഒരസാമാന്യ ആധ്യാത്മിക പ്രതിഭാസമായ ശ്രീമത് ചട്ടമ്പിസ്വാമികള്‍ അദ്വൈതദര്‍ശനത്തെക്കുറിച്ച് മലയാളഭാഷയില്‍ രചിച്ച ഒരു പ്രകരണഗ്രന്ഥമാണ് അദ്വൈതചിന്താപദ്ധതി.

അദ്വൈതദര്‍ശനത്തിന്റെ നാനാ വശങ്ങളെയും സാമാന്യമായും വേദാന്തപ്രക്രിയകളെക്കുറിച്ച് വിശേഷിച്ചും ശ്രീമത് ചട്ടമ്പിസ്വാമികള്‍ ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനാല്‍ ജിജ്ഞാസുക്കള്‍ക്ക് ഈ ഗ്രന്ഥമെന്നും ഒരു വഴികാട്ടിയായിരിക്കും. ……………..തുടര്‍ന്നു വായിക്കുക.

ക്രിസ്തുമതച്ഛേദനം – ശ്രീ ചട്ടമ്പി സ്വാമികള്‍‍

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ക്രിസ്തീയ പാതിരിമാര്‍ ദരിദ്രരും നിരക്ഷരരുമായ ഹിന്ദുക്കളെ തൊപ്പിയും കുപ്പായവും മറ്റും നല്കി പ്രലോഭിപ്പിച്ചും ഹിന്ദുമതത്തിലെ വിശുദ്ധഗ്രന്ഥങ്ങളായ വേദപുരാണങ്ങളെയും മറ്റും ഹീനമായും അന്യായമായും അപഹസിച്ചു പറഞ്ഞും, ഹിന്ദുമതത്തെ നിന്ദിക്കുന്ന അനവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും അനേകം ഹിന്ദുക്കളെ മതം മാറ്റിക്കൊണ്ടിരുന്നു.

ഇതിനെക്കുറിച്ച് ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദര്‍ പറയുന്നതിങ്ങനെയാണ്: “ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴും പാതിരിപ്രസ്ഥാനം പൂര്‍വ്വാധികം ശക്തിപ്പെടുക തന്നെ ചെയ്തു. ക്ഷേത്രാരാധനയ്ക്കു പോകുന്ന ഭക്തന്മാരായ ഹിന്ദുക്കളെ തടഞ്ഞുനിര്‍ത്തി പിശാചിനെ തൊഴാന്‍ പോകരുതെന്നും സത്യദൈവമായ ക്രിസ്തുവില്‍ വിശ്വസിച്ച് തങ്ങളെടെ മതത്തില്‍ ചേരണമെന്നും പാതിരിമാര്‍ ധൈര്യമായി പ്രസ്താവിക്കുമായിരുന്നു”.

ഈ കടുത്ത അനീതിയ്ക്കെതിരെയുള്ള ധാര്‍മ്മികമായ ഒരു പ്രതികരണമായാണ് ചട്ടമ്പി സ്വാമികള്‍ തന്റെ മുപ്പത്തിയേഴാം വയസ്സില്‍ (1889 ല്‍) ക്രിസ്തുമതച്ഛേദനം എഴുതി പ്രസിദ്ധീകരിച്ചത്. ഇതിനു പുറമെ തന്റെ ചില വാഗ്മികളായ ശിഷ്യന്മാരെ ഇതിലെ ആശയങ്ങള്‍ കേരളമൊട്ടുക്കു പ്രചരിപ്പിക്കാന്‍ വേണ്ട പരിശീലനം നല്കുകയും ചെയ്തു. അതോടെ മതം മാറ്റം തെല്ലൊന്നു സ്തംഭിച്ചു. ……………..തുടര്‍ന്നു വായിക്കുക.

ഹിന്ദുമതത്തിന്റെ ദാര്‍ശനിക കാഴ്ചപ്പാടിലൂടെ ക്രിസ്തുമതത്തിലെ അടിസ്ഥാനഗ്രന്ഥമായ ബൈബിളിനെ യുക്തിയുക്തമായും അതിനിശിതമായും വിമര്‍ശിക്കുകയും ഖണ്ഡിക്കുകയുമാണ് ചട്ടമ്പി സ്വാമികള്‍ ഈ ഗ്രന്ഥത്തിലൂടെ ചെയ്തിരിക്കുന്നത്. ഈ ഗ്രന്ഥം മനസ്സിരുത്തി വായിക്കുന്ന ഏതൊരാള്‍ക്കും ക്രിസ്തുമതത്തിലെ അടിസ്ഥാനവിശ്വാസങ്ങളുടെ പൊള്ളത്തരം സുവ്യക്തമാകുമെന്ന് നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ ഏതൊരു ഹിന്ദുവും അവശ്യം വായിച്ചിരിക്കേണ്ട ഒരു അമൂല്യഗ്രന്ഥമാണിത്. ……………..തുടര്‍ന്നു വായിക്കുക.

ശ്രീ ലളിതാസഹസ്രനാമ സ്തോത്രം‍

ദേവീസ്തോത്രങ്ങളില്‍ വെച്ച് ഏറ്റവും പ്രചാരമേറിയതും ഉത്തമവുമാണ് ലളിതാസഹസ്രനാമസ്തോത്രം.

ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ ഈ സ്തോത്രം ഹയഗ്രീവ-അഗസ്ത്യ സംവാദരൂപത്തിലുള്ളതാണ്. ഈ സ്തോത്രം ദേവിയുടെ ആജ്ഞയനുസരിച്ച് വശിന്യാദി വാഗ്ദേവതകള്‍ രചിച്ചതായാണ് പറയപ്പെടുന്നത്. അതു കൊണ്ടുതന്നെ സഹസ്രനാമങ്ങളില്‍ ഏറ്റവും അധികം കാവ്യഭംഗിയുള്ളതാണ് ഈ സ്തോത്രം.

ഇത് നിത്യപാരായണത്തിനും വെള്ളിയാഴ്ച തോറും പാരായണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്. ……………..തുടര്‍ന്നു വായിക്കുക.

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ – തുഞ്ചത്തെഴുത്തച്ഛന്‍

മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്‌) പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ടതായി കരുതപ്പെടുന്നു. എഴുത്തച്ഛന്റെ രാമായണത്തിന്റെ പ്രത്യേകത അതു ഭക്തിരസപ്രധാനമാണെന്നതാണ്. തലമുറകളായി മലയാളികള്‍ തങ്ങളുടെ ഭവനങ്ങളില്‍ സന്ധ്യാസമയം വിളക്കു കൊളുത്തി അദ്ധ്യാത്മ രാമായണം വായിക്കുന്ന പതിവുണ്ട്.

ഈ വരുന്ന രാമായണമാസത്തിനു മുമ്പായി ഈ ഇ-പുസ്തകത്തോടെ എന്റെ മലയാളം ബ്ലോഗിനു ഗണപതി കുറിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തിരക്കു പിടിച്ച ഇന്നത്തെ ജീവിതയാത്രയില്‍ വല്ലപ്പോഴുമൊന്നു തങ്ങളുടെ ലാപ് ടോപ്പിലോ പി. സി. യിലോ രാമായണം വായിക്കുവാനും അതിലെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഈ ഇ-പുസ്തകം മലയാളികള്‍ക്കുപകരിക്കുമെന്നു പ്രത്യാശിക്കട്ടെ. ……………..തുടര്‍ന്നു വായിക്കുക.

……………..തുടര്‍ന്നു വായിക്കുക

61 Responses to “ഇ-ബുക്ക് ഡൗണ്‍ലോഡ്”

  1. ram says:

    please add Malayalam Mahabharata

    • bharateeya says:

      Ram,

      I read your comment asking me to add “Mahabharata” in Malayalam.

      As you may be aware, Mahabharata has nearly 100000 slokas. Though the Sanskrit text of Mahabharata is available online and it could be converted to Malayalam fairly easily, proof reading all the one lakh slokas will be too much work unless there is a very large team of workers to do that. One person cannot prepare even the original slokas in Malayalam. Then how can one even think of translating them alone. As it is there is no effective team or group of volunteers anywhere to do such translations of Hindu scriptures. Ramayana of Valmiki too is not yet digitised in Malayalam.

      I hope and pray that some day a team of volunteers would come forward to take up such noble work.

      At present I do my bit by digitising smaller works like Gita, Bhaja Govindam, Saundarya Lahari, Yoga Sutra, etc. I am currently preparing an ebook on Chanakya Sutra. You too could start doing such work in your spare time.

      regards

      shankara

  2. sajeev says:

    It is great attempt to add such a wonderful collection of books.Some of the books are rare to get from book sellers.so it is greatness of your mind to do such things.If it possible please add some more books on shree lalithambika like soubhagya bhaskaram etc.

    Thank you very much!!!!!!!!

  3. Abhi says:

    Namaste,

    Noble attempt. This is an apt example for the wording “loka hitham mama karaneeyam”

    Pranams.

  4. hariharan e says:

    Namasthe,
    Thanks for your great attempt, please add all vedas and upanisaths

  5. sugesh says:

    Thanks for your great effort, please add all vedas and upanisaths

  6. Hari Oommmm..

    A very good attempt… Wish you all the best…. May Guruvayoorappan bless you….

  7. mkrmenon says:

    It is indeed a great effort to digitizing spiritual books and to make them available for the use of general public. I salute your effort and wish you all success in your endeavor.

  8. mkrmenon says:

    Hindu spiritual books are available in sreyas.in.

  9. kulasekhara kurup says:

    ഏത്ര അഭിനന്ദിച്ചാലും മതിവരാത്തത്ര മഹത്വ പൂര്‍ണമായ ഈ മഹദ്‌ കൃത്യം നിര്‍വഹിക്കുന്ന താങ്കളും താങ്കളുടെ സഹപ്രവര്‍ത്തകരും അറിവിന്‍റെ ഉറവിടം തിരയുന്ന എന്നെപ്പോലെയുള്ള മറുനാടന്‍ മലയാളികള്‍ക്ക് വിലമതിക്കാത്ത രത്നങ്ങള്‍ തന്നെയാണ്. നിങ്ങളെ ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നു. വരും തലമുറകളും നിങ്ങളില്‍ വിശ്വാസമര്‍പിക്കട്ടെ എന്നും ആശംസിക്കുന്നു

  10. dominickavaratt says:

    dear publishers..
    i am very glad to appreciate all of you and your sincere work.. also it is very good attempt… for us to read these powerful ancient writings, believes, thoughts to us.. really encouraging & unbelievable..

    with love

    dominic

  11. kulasekhara kurup says:

    ക്രിസ്തുമതചേദനം വായിക്കുവാന്‍ അവസരം ഒരുക്കിതന്നതിനു നന്ദി. പ്രാതസ്മരണീയനായ പൂജ്യപാദരുടെ ഓരോ അക്ഷരവും രത്നങ്ങള്‍ തന്നെയാണ്. നിസ്വാര്‍ത്ഥ ബുദ്ധിയോടെ അറിവിന്‍റെ വിരുന്നൊരുക്കുന്ന താങ്കളുടെ പിതാവിനേ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു! നല്ല വൃക്ഷത്തില്‍ നിന്നേ നല്ല വിത്തുകള്‍ ഉണ്ടാകാറുള്ളൂ. നല്ലതു വരട്ടേ.

  12. Suresh says:

    Hi, Could you please upload the Mahabharatham Malayalam Ebook. I searched a lot but i couldn’t find in the net.

    • bharateeya says:

      സുരേഷ്,

      ഞാന്‍ സ്ഥലത്തില്ലാതിരുന്നതുകൊണ്ടാണ് സുരേഷിന്റെ കമന്റ് വായിക്കുവാനും, മറുപടി എഴുതുവാനും വൈകിയത്.

      മഹാഭാരതം സംസ്കൃതശ്ലോകങ്ങള്‍ പൂര്‍ണ്ണമായി http://bombay.indology.info/mahabharata/statement.html എന്ന സൈറ്റിലുണ്ട്. ഇത് വളരെ ആധികാരികമായ പാഠമാണ്. അതിനെ ചില സോഫ്റ്റ്വെയറുകള്‍ വച്ച് മലയാളലിപിയിലേയ്ക്ക് മാറ്റുവാനും കഴിയും. എന്നാലും പ്രൂഫ് റീഡിങ്ങ് വലിയൊരു ജോലിയാണ്. സംസ്കൃതം അറിയുന്ന എട്ടു പത്തുപേരെങ്കിലും ഇല്ലാതെ ആ ജോലി സേവനമായി ചെയ്തു തീര്‍ക്കുവാനാവില്ല.

      എന്റെ അറിവില്‍ മഹാഭാരതം ഇതുവരെ മലയാളത്തില്‍ ആരും തന്നെ ഡിജിറ്റൈസ് ചെയ്തിട്ടില്ല. “മലയാള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്” ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും ചെയ്യേണ്ടതാണ് എന്ന് എനിക്കു തോന്നുന്നു.

      സി. വി. കുഞ്ഞുരാമന്‍ രചിച്ച “വ്യാസഭാരതം” ഇപ്പോള്‍ ഓപ്പണ്‍ ഡൊമെയ്നിലാണെന്നു തോന്നുന്നു. ഗ്രന്ഥകര്‍ത്താവ് മരണമടഞ്ഞ് 60 വര്‍ഷം കഴിഞ്ഞാല്‍ കൃതികള്‍ ഓപ്പണ്‍ ഡൊമെയ്നിലാകും. പിന്നീട് ആര്‍ക്കുവേണമെങ്കിലും അതിനെ ഡിജിറ്റെസ് ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യാം. സി. വി. കുഞ്ഞുരാമന്‍ രചിച്ച “വ്യാസഭാരതം” ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അഥവാ അതു വായിച്ചിട്ടുണ്ടെങ്കില്‍ എഴുതി അറിയിച്ചാല്‍ കൊള്ളാം. അത് ഇപ്പോള്‍ പ്രിന്റിലുണ്ടോ എന്നും അറിയില്ല.

  13. n.s.rajesh kumar says:

    Please upload “Kaivallia Navaneetham” translated by Thunchath Ramanujan Ezhuthachan in Malayalam originally written by Thandavaraya swamigal of Nannilam in Tamil.

    • bharateeya says:

      Rajesh,

      Thanks for visiting this blog and also for suggesting titles of new books.
      In fact I have not heard of Ezhuthachan’s translation of Kaivalya Navaneetam.
      Is it available in print? Or do you have a copy of it? If so, could you please scan it and send a pdf to me?

  14. N.S.Rajesh kumar says:

    Ezhuthachan’s translation of Kaivallia Navaneetham in prited form available with me has lost. In Tamil it is available. If anybody possess the malayalam version may please be uploaded.

  15. ആശാകിരണ്‍ കൈലങ്കജെ says:

    ഈ വെബ് സൈറ്റ് വളരെ നല്ലതാണ്.
    ഒരുപാട് ദുര്‍ല്ലഭങ്ങളായ പുസ്തകങ്ങള്‍ കിട്ടുന്നുണ്ട്.
    എനിക്കും ഈ സംരംഭത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍……….

    • bharateeya says:

      ആശാകിരണ്‍,

      നമസ്തേ

      തീര്‍ച്ചയായും കിരണിനും അടുത്ത പ്രോജക്ടില്‍ പങ്കെടുക്കാം. ഇതില്‍ താല്പര്യം കാണിച്ചതില്‍ നന്ദി. വളരെ യും സന്തോഷവും തോന്നുന്നു. അടുത്ത പ്രോകക്ട് അധികം താമസിയാതെ തുടങ്ങും. അന്നേരം ഞാന്‍ മെയില്‍ അയയ്ക്കാം.

      ശങ്കരന്‍

  16. ramu says:

    Dear Rajesh Kumar

    Please forward to me a scanned version of the Tamil version of the Kaivalya Navaneetham, which you said you have. My address is ramu (dot) vedanta (at) gmail (dot) com

    If it is too big for the mail server, please upload it in mediafire, 4 share, etc. and share me the link.

    Ramu

  17. girish says:

    your effort to make these documents is commendable

    when i thought Indians especially Malayalis are poor in

    sharing resources over net ….your effort make me think other

    wise

    i wish you put your great energy to make available

    books that are rare and not mainstream but

    more hidden gems which we rarely have the grace and

    luck to read

    guru nithya chaitanya yati ,,,and tanatra books would be

    great to see on your site

    wishing all success in your endeavor

  18. girish says:

    more books on learning sanskrit and classical tamil would be

    great service on your part to all those knowldge seakers

    and self learners in this busy world

  19. robinson says:

    good work.remarkable beginning…keep on

    can u get yoga vasishta in malayalam…..

    • bharateeya says:

      Robinson,

      Thanks for the suggestion. I also would like to post Yoga Vasishtham in Malayalam here. But, I do not have access to any hard copy of the text. If you or any one else knows about Malayalam Yoga Vasishtham translations published in the first half of 20th century, please let me know.

  20. kannan says:

    very good projects.. i am unable to download ebooks why and how? pls help

    • bharateeya says:

      Kannan,

      You may click on the download link given at the bottom of the page and the download page will open in a new window from where you can download the books. (Almost all ebooks are uploaded to my folder at mediafire.com and only the links are given at this blog).

  21. sajeesh says:

    thangal cheyyunnathu oru mahathaya karyam thanneyanu. hindu madha puranangalkum mattu krithikalkum oru digital jenmam nalkiyathinu thankale ethra abhinandhichalum madhiyakilla. puthu thalamuraku anyamayikondirikunna itharam krithikal ikkalathinu anuyojyamaya reethiyil thayyarakiyadhinu nanni. Bhagavan ningale anugrahikate.
    sajeesh,nilambur

  22. Retheesh Raj says:

    its really awesome . i cannot believe ,such a good effort .really thankful.

  23. Manoj Manayil says:

    ധന്യാത്മന്‍
    എന്‍റെ കൈവശം ‘കേരളോല്‍പത്തി’യുടെ ഒരു കോപ്പി ഇരിപ്പുണ്ട്. അതു മലയാളത്തില്‍ ടൈപ്പു ചെയ്തു PDF ആയി അയച്ചു തരണമെന്നു വിചാരിക്കുന്നു. അങ്ങയുടെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

    സ്നേഹം

    മനോജ് മനയില്‍

    • bharateeya says:

      മനോജ്,

      ഈ ബ്ലോഗ് സന്ദര്‍ശിച്ചതിനും പ്രോത്സാഹനം നല്കിയതിനും അകമഴിഞ്ഞ നന്ദി.

      മനോജിന്റെ കൈവശം കേരളോല്പത്തിയുടെ കോപ്പിയുണ്ടെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. കുറച്ചു നാളായി ഞാനും ഇതിന്റെ ഒരു കോപ്പിയ്ക്കായി പലരോടും പലയിടത്തും അന്വേഷിച്ചിരുന്നു. പുസ്തകത്തിന് എത്ര പേജുണ്ട്? ഏതു വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ടതാണ് എന്നറിയാമോ? ബുദ്ധിമുട്ടാവില്ലെങ്കില്‍ ടൈപ്പു ചെയ്ത് അയച്ചുതന്നാല്‍ ബ്ലോഗില്‍ പോസ്റ്റു ചെയ്യുകയും ചെയ്യാം. എന്നെപ്പോലെ ഈ പുസ്തകം അന്വേഷിക്കുന്ന പലരുമുണ്ടാവും. അവര്‍ക്കെല്ലാം പ്രയോജനപ്പെടുമല്ലോ.

      ദയവായി വിശദമായി ഒരു മറുപടി എഴുതുക.

  24. viji says:

    it will be highly useful if the brahmanas and aaraNyakas are added

  25. pranav says:

    Thank you for up loading Aithihya Mala……….
    കുറച്ചു നാളായി ഞാന് ഇതിന്റെ ഒരു free കോപ്പിയ്ക്കായി അന്വേഷിച്ചിരുന്നു. നന്ദി

  26. RajeshUnuppally says:

    സുഹൃത്തുകളേ,
    വളരെ നാളായി വായിക്കാൻ ആഗ്രഹിച്ചിരുന്ന ബുക്കാണ് കേരളോത്പത്തി , അതു താങ്കളുടെ കൈവശം ഉണ്ടന്നറിഞ്ഞതിൽ അതിയായ സന്തോഷം. കോപ്പിയെടുത്തു അയച്ചു തന്നാൽ ഞാനും കൂടാം ടൈപ്പു ചെയ്തു ഇവിടെ പ്രസിദ്ധീകരിക്കാൻ.

    - രാജേഷ് ഉണുപ്പള്ളി

  27. Prem says:

    മലയാളം മഹാഭാരതം ബുക്ക് സ്കാന്‍ ചെയ്ത് പി.ഡി.എഫ്. ആക്കി അപ്‍ലോഡ് ചെയ്യുവാന്‍ കഴിയുമോ?

    • bharateeya says:

      ഒരു പുസ്തകം കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞതാണെങ്കില്‍ മാത്രമേ അത് സ്കാന്‍ ചെയ്ത് ഇന്റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്യുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അതിന്റെ പകര്‍പ്പവകാശികള്‍ അതിനായി പ്രത്യേക അനുമതി നല്കിയാലും മതി. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പദ്യപരിഭാഷയുടെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞു. എന്നാല്‍ അതിന്റെ കോപ്പി എന്റെ കൈവശമില്ല. ആരെങ്കിലും സ്കാന്‍ ചെയ്തു അയച്ചുതന്നാല്‍ ബ്ലോഗില്‍ പോസ്റ്റുചെയ്യാന്‍ സന്തോഷമാണ്.

  28. ഗിജിശ്രീശൈലം says:

    എഴുത്തച്ഛൻ, നമ്പ്യാർ, ആശാൻ കൃതികൾ, കൃഷ്ണഗാഥ എന്നിവ പോസ്റ്റ് ചെയ്യുമോ

    • bharateeya says:

      ഗിജിശ്രീശൈലം,

      ഇവയില്‍ കുറെയൊക്കെ വിക്കിഗ്രന്ഥശാലയില്‍ ലഭ്യമാണല്ലോ. അവിടെ ചെയ്യാന്‍ സാദ്ധ്യതയില്ലാത്ത ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുകയാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം. എന്നാലും സമയം കിട്ടുന്നതനുസരിച്ച് കഴിയുന്നതും ശ്രമിക്കാം. ഡിജിറ്റൈസ് ചെയ്യുവാനുള്ള കൃതികളുടെ ഹാര്‍ഡ് കോപ്പി കിട്ടുവാന്‍ പലപ്പോഴും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് ഇത്തരം കൃതികള്‍ കൈവശമുള്ള ആരെങ്കിലും അവ സ്കാന്‍ ചെയ്ത് പി.ഡി.എഫ്. അയച്ചുതരുകയാണെങ്കില്‍ ഡിജിറ്റൈസ് ചെയ്യുവാന്‍ സൗകര്യമാകും.

  29. sethu says:

    മഹത് കൃതികള്‍ ഇ ബുക്ക്‌ ആയി ലഭ്യമാക്കിയിരിക്കുന്നത് എത്ര പ്രശംസിച്ചാലും മതിയാവുകയില്ല
    തിരുകുറല്‍ പോലെ ഉള്ള കൃതികള്‍ ചേര്‍ത്തത് നന്നായി പക്ഷെ തമിഴില്‍ ഉള്ള തിരുക്കുരലും അതിന്‍റെ വിവര്‍ത്തനവും രണ്ടും കൂടി ചേര്‍ന്ന പതിപ്പ് ഇവിടെ ചേര്‍ത്താല്‍ നന്നായിരിക്കും

    • bharateeya says:

      സേതു,

      നിര്‍ദ്ദേശം ഇഷ്ടപ്പെട്ടു. പക്ഷേ എനിക്ക് തമിഴ് കാര്യമായി അറിയില്ല. അറിയാത്ത ഭാഷ (അതും ക്ലാസ്സിക്കല്‍ ഭാഷ) കൈകാര്യം ചെയ്യുന്നത് ഒരു സാഹസമാണ്. അതുകൊണ്ട് തമിഴ് നന്നായി അറിയുന്ന ആരെങ്കിലും ഇതിനായി മുന്നോട്ടു വന്നാല്‍ ചെയ്യുന്നതിനു സന്തോഷമേയുള്ളൂ.

  30. Sridhar says:

    Very nice attempt! God bless all who has contributed to this… Looking for bhagavatham moolam in malayalam. In case any knows, kindly reply with the link

    • bharateeya says:

      Sridhar,

      Thanks for visiting this blog and for your kind words of appreciation. As far as I know, Bhagavatam Moolamatram is not available in Malayalam anywhere on the net. But, an English transliteration is available at http://www.granthamandira.com/index.php?show=entry&e_no=692

      You will have to install the font “balram” to read the file. It is possible to convert this text into Malayalam using 2 online programmes. I will write a detailed mail to you if you are interested in doing it.

  31. അഞ്ജന says:

    ഒരു സംശയം

    “തലമുറകളായി മലയാളികള്‍ തങ്ങളുടെ ഭവനങ്ങളില്‍ സന്ധ്യാസമയം വിളക്കു കൊളുത്തി അദ്ധ്യാത്മ രാമായണം വായിക്കുന്ന പതിവുണ്ട്.”
    എന്നെഴുതി കണ്ടു

    സന്ധ്യ സമയത്ത് രാമായണം വായിക്കരുത് എന്നു കേട്ടിട്ടുണ്ട് . രാമായണം വായിക്കുമ്പോള്‍ കേള്‍ക്കുന്നതിനായി ഹനുമാന്‍സ്വാമിയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും എന്നും അദ്ദേഹത്തിന്റെ സന്ധ്യാ വന്ദനം മുടങ്ങാതിരിക്കുന്നതിനു വേണ്ടി സന്ധ്യക്ക് കുറച്ചു സമയം രാമായണം വായന നിറുത്തി വയ്ക്കണമെന്നും കേട്ടിരിക്കുന്നു. ഒരുദിവസ്സം കൊണ്ട് രാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കുമ്പോള്‍ സന്ധ്യക്ക്‌ കുറച്ചു സമയം രാമായണം വായന നിറുത്തി വയ്ക്കാരുള്ളതായും ഓര്‍ക്കുന്നു

    എന്‍റെ കുഞ്ഞുന്നാളില്‍ എല്ലാ ദിവസ്സവും അത്താഴം കഴിഞ്ഞതിനു ശേഷം കിടക്കുന്നതിനു മുമ്പായിട്ടാണ് വായിക്കുന്നത് രാമായണം വായിച്ചുകേട്ടിട്ടുള്ളതും.

    .

    • bharateeya says:

      അഞ്ജന,

      ഇക്കാര്യത്തില്‍ കേരളത്തില്‍ എല്ലായിടത്തും നടപ്പിലുള്ളത് ഒരേ രീതിയായിരിക്കണമെന്നില്ല. ഈ വിഷയത്തില്‍ മറ്റു വായനക്കാരും അവരവരുടെ അഭിപ്രായം എഴുതുന്നത് നന്നായിരിക്കും.

  32. Raghunadhan.V. says:

    നമസ്തേ,

    അഞ്ജന അഭിപ്രായപ്പെട്ടത് ശരിയാണെന്നാണ് എനിയ്ക്ക് തോന്നുന്നത്
    .കേട്ടിട്ടുള്ളതും അങ്ങിനെതന്നെയാണ്.എന്റെ വീട്ടിലെ അനുഭവത്തില്‍ നിന്നും പറയുവാന്‍ കഴിയില്ല.കാരണം എന്റെ വീട്ടില്‍ രാമായണം വായിയ്ക്കുന്ന പതിവുണ്ടായിരുന്നില്ല.പക്ഷെ എന്റെ അമ്മയുടെ വീട്ടില്‍ മുത്തച്ഛന്‍ (അമ്മയുടെ അച്ഛന്‍ )രാമായണം പതിവായി വായിക്കുമായിരുന്നു.അദ്ദേഹം അത്താഴത്തിനു ശേഷമാണ് രാമായണം വായിച്ചിരുന്നത്.രാമായണം വായിയ്ക്കുന്നിടത്തെല്ലാം ഹനുമാന്‍ സ്വാമിയുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് ധാരാളമായി കേട്ടിട്ടുണ്ട്.ഇതിനു ഉപോല്‍ബലകമായ ഒരു തെളിവായി ഈയടുത്ത കാലത്ത് ഒരു സുഹൃത്ത് അയച്ച കുറച്ച് ചിത്രങ്ങള്‍ അനുബന്ധമായി അയയ്ക്കുന്നുണ്ട്.പക്ഷെ രാമായണ മാസക്കാലത്ത് ഈ പതിവ് തെറ്റിക്കുന്നതായി കണ്ടിട്ടുണ്ട് .മിക്കവാറും ഹൈന്ദവ ഗൃഹങ്ങളിലും ,ക്ഷേത്രങ്ങളിലും സന്ധ്യാസമയത്ത് രാമായണം വായിക്കുന്നത് ധാരാളമായി കണ്ടിട്ടുണ്ട്.ഏതായാലും ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ളവര്‍ അഭിപ്രായം പറയുന്നതാണ് ഉചിതം

    രഘുനാഥന്‍ .വി

  33. ramu says:

    രാമയണം വായിക്കുന്ന വ്യക്തിയുടെ ’സന്ധ്യ കര്‍മ്മങ്ങള്‍’ മുടങ്ങാതെ തുടരാനായിരിക്കും ആ ഒരു short break. അല്ലാതെ എപ്പോഴും രാമയണം വായിക്കാമെന്നാണ് എന്റെ എളിയ അഭിപ്രായം.എപ്പോഴെങ്കിലും വായിച്ചാല്‍ മതി.

    രാമു.

    • bharateeya says:

      രാമുവിന്റെ അഭിപ്രായത്തിനോടു ഞാനും യോജിക്കുന്നു. അതേ സമയം ഞാനെഴുതിയ ബ്ലോഗ് പോസ്റ്റിലെ തെറ്റു തിരുത്തുകയും ചെയ്യാം.

  34. prakash babu says:

    നമസ്തേ,
    വൈകാതെ അടുത്ത പ്രോജക്ട് ആരംഭിക്കുമെന്ന് കരുതുന്നു. എന്നെ ഉള്‍പ്പെടുത്താന്‍ മറക്കരുത്.

    • bharateeya says:

      പ്രകാശ് ബാബു,

      മാളവികാഗ്നിമിത്രത്തിന്റെ ടൈപ്പിങ്ങ് ഏകദേശം തീര്‍ന്നു. ശാകുന്തളം കുറച്ചു ബാക്കിയുണ്ട്. രണ്ടിന്റെയും പ്രൂഫ്റീഡിങ്ങും ബാക്കിയാണ്. ഞാന്‍ വിശദമായി മെയില്‍ അയയ്ക്കാം.

  35. Hari says:

    Thanks for your efforts.

  36. unni says:

    Thanks a lot and I am just beginning…

  37. Syam S Nair says:

    ഈ ഉദ്യമത്തിന് ശതകോടി നന്ദി രേഖപ്പെടുത്തി തുടങ്ങട്ടെ,
    വികല വ്യാഖാനം നല്‍കി ഹിന്ദുത്വത്തിന് മാത്രം സ്വന്തമായുള്ള ആത്മീയ സ്വാതന്ത്ര്യത്തെ പുറകോട്ടടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് മുന്‍പില്‍ ഹിന്ദുത്വം എന്താണെന്ന് പോലും വശമില്ലാതെ കേവലം വാക്കുകളാല്‍ പിടിച്ചു നില്‍ക്കുന്നവര്‍ക്കും, ശാസ്ത്രീയമായിഹിന്ദുത്വത്തെ മനസ്സിലാക്കാന്‍ ആവശ്യമുള്ളവര്‍ക്കും ഈ സൈറ്റ് വളരെയേറെ ഉപകാരപ്പെടും എന്നകാര്യത്തില്‍ തര്‍ക്കമില്ല. ചതുര്‍വേദങ്ങള്‍ മലയാളത്തിലേക്ക്‌ പരിഭാഷ നടത്തി ഇ-ബുക്ക്‌ ആക്കി മാറ്റുവാന്‍ സാധിക്കുമോ? എന്തെങ്കിലും നിയമപ്രശ്നങ്ങള്‍ ഉണ്ടോ? ഈ പ്രൊജെക്റ്റില്‍ പങ്കാളിയാകുവാന്‍ എനിക്കും താല്‍പര്യം ഉണ്ട്‌. ദയവായി മറുപടി തരിക.

    • bharateeya says:

      ശ്യാം,

      നമസ്തേ,

      തീര്‍ച്ചയായും താങ്കള്‍ക്കും ഈ പ്രോജക്ടില്‍ പങ്കെടുക്കാം. ഇപ്പോള്‍ ഡിജിറ്റൈസ് ചെയ്തുകൊണ്ടിരിക്കുന്ന “രാജയോഗം” ഇ-ബുക്കിന്റെ പണി ഏകദേശം തീരാറായി. അടുത്ത പ്രോജക്ട് ആരംഭിക്കുമ്പോള്‍ ശ്യാമിനെ അറിയിക്കാം.

      ചതുര്‍വേദങ്ങള്‍ അത്യന്തം മഹത്തും അതേസമയം ബൃഹത്തുമാണ്. അതുകൊണ്ട് പുതിയതായി പരിഭാഷ ചെയ്യുന്നതിനേക്കാള്‍ ഇതിനകം നിരവധി പണ്ഡിതന്മാരാല്‍ ചെയ്യപ്പെട്ട ഏതെങ്കിലും പരിഭാഷ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുവാന്‍ അവരുടെ അനുമതി സമ്പാദിക്കുന്നതാണ്. അഥര്‍വ്വവേദം (വി. ബാലകൃഷ്ണന്‍, ആര്‍ ലീലാദേവി എന്നിവര്‍ ചേര്‍ന്ന് പരിഭാഷപ്പെടുത്തിയത്) ഇതിനകം ഈ ബ്ലോഗില്‍ ഇ-ബുക്കായി പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഋഗ്വേദത്തിന്റെ ഇ-ബുക്കും അധികം വൈകാതെ പോസ്റ്റ് ചെയ്യാന്‍ കഴിയുമെന്നു കരുതുന്നു.

      • Syam S Nair says:

        താങ്കളുടെ മറുപടിക്ക് നന്ദി.
        ഋഗ്വേദം ഇ ബുക്ക്‌ പോസ്റ്റ്‌ ചെയ്യുമെന്ന് കേട്ടപ്പോള്‍ തന്നെ സന്തോഷം തോന്നുന്നു.
        അടുത്ത പ്രൊജക്റ്റ്‌ തുടങ്ങുമ്പോള്‍ അറിയിക്കണം.
        —–അണ്ണാറക്കണ്ണനും തന്നാലായത് —-

  38. Jayaraj says:

    Good Day,

    Great work,
    Any possibility to upload “Thripura Rhasyam” with malayalam transilation.

    Regards,

    Jayaraj

  39. sabulal.G. says:

    Brave and congratulations. Its Divine and awake the divinity of all who come across this ocean of Bharateeya Knowledge.

    Wonderful and one suggestion is that make it as e book for mobile phone users as they can read this knowledge wherever they are.

    Thank you for your Seva to Brahmam……..

    • bharateeya says:

      Sabulal,

      Most of our ebooks are available at archive.org in various formats such as epub, mobi, etc. You must be able to read them in mobile phones. Please let me know if you find any difficulty in doing so.

  40. Mohandas A K says:

    Thanks for all the selfless efforts to upload all these books for the welfare of humanity. May I make a request, if it is not too much. I have heard of Ekanath Bhagavatham, which was written by Sant Ekanath in Marathi in obedience to the instructions of his Guru Janardhana Swamy. This book is a treatise on the 11th Skantha of Bhagavatham. Have you heard of its translation in Malayalam by anybody and where is it available.

    With pranams to all..

    • bharateeya says:

      മോഹന്‍ദാസ്,

      ഏകനാഥ് മഹാരാജിന്റെ മറാത്തിയിലുള്ള ഭാഗവതം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുള്ളതായി എനിക്കറിയില്ല. മലയാളഗ്രന്ഥവിവരം എന്ന സൈറ്റിലും ഇതിനെക്കുറിച്ച് ഒന്നും കാണുന്നില്ല. ഇക്കാര്യത്തില്‍ പിന്നീട് എന്തെങ്കിലും അറിഞ്ഞാല്‍ താങ്കള്‍ക്ക് എഴുതാം.

Leave a Reply