Feed on
Posts
Comments

cover gita malayalam
ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹത്തായ അദ്ധ്യാത്മിക ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

“എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജ്ജുനനും, പാല്‍ ഗീതാമൃതവും, അതു ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.”

കടപ്പാട്:ശ്രീമദ് ഭഗവദ്ഗീത അര്‍ഥസഹിതം ഡിജിറ്റൈസ് ചെയ്ത് ഈ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്യണമെന്ന എന്റെ ചിരകാല അഭിലാഷമാണ് ഇന്ന് പൂവണിയുന്നത്. ഈ ഇ-പുസ്തകം എല്ലാ മലയാളികള്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു. ഇതു ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ സുഹൃത്ത് രാമചന്ദ്രന്‍ (ramu.vedanta) നല്ലൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം കടപ്പാടോടെ സ്മരിക്കുന്നു. അതിനുപുറമേ, ശ്രീമദ് ഭഗവദ്ഗീത ഇ-ബുക്കിന്റെ രണ്ടാം പതിപ്പ് തയ്യാറാക്കുന്നതിനായി, ആദ്യപതിപ്പിന്റെ പ്രൂഫ്റീഡിങ്ങ് വളരെ ഉത്തരവാദിത്തത്തോടെ ഭംഗിയായി നിര്‍വ്വഹിച്ച ശ്രീ. ജി. രാമമൂര്‍ത്തിയോടുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഈ ഇ-പുസ്തകത്തില്‍ എന്തെങ്കിലും തെറ്റുകള്‍ നിങ്ങളൂടെ ശ്രദ്ധയില്‍പെട്ടാല്‍ എന്നെ അറിയിക്കുവാനപേക്ഷിക്കുന്നു.

ശ്രീ ഹരി മേനോന്‍ ഡെവലപ് ചെയ്ത ശ്രീമദ് ഭഗവദ്ഗീത ആന്‍ഡ്രോയ്ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ ചേര്‍ക്കുന്നു.

DOWNLOAD LINKS
ഡൗണ്‍ലോഡ് ശ്രീമദ് ഭഗവദ് ഗീത – മലയാളം (അര്‍ഥസഹിതം) – PDF

ഡൗണ്‍ലോഡ് ശ്രീമദ് ഭഗവദ്ഗീത – മലയാളം അര്‍ത്ഥസഹിതം – ആന്‍ഡ്രോയ്ഡ് ആപ്പ്

MS Word ഫയലില്‍ ‘രചന’ ഫോന്‍ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ‘രചന’ ഫോന്‍ട് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള കണ്ണി (link) താഴെ ചേര്‍ക്കുന്നു.
http://www.chintha.com/malayalam_font_installation

43 Responses to “Bhagavad Gita Malayalam Text & Translation ശ്രീമദ് ഭഗവദ് ഗീത – മലയാളം (അര്‍ഥസഹിതം)”

  1. raadheesh says:

    ആഹാ ! ഭഗവാന്‍ ശ്രി കൃഷ്ണന്റെ ദിവ്യമായ സ്നേഹം നല്ലവനെ കൂടുതല്‍ നല്ലവനും
    മൂഡ ജനത്തിന് പെട്ടന്ന് തന്നെ ഗൂഢത മാറാനും ഇത് സഹായിക്കും. “മല ഉയര്‍ത്തി കാണിച്ചു കൊണ്ട് ഒരു കറുത്ത ശരീരമുള്ള ദിവ്യ പ്രവാചകര്‍ വന്നു . നിങ്ങളില്‍ എത്ര പേര്‍ അവരില്‍ വിശ്വസിച്ചു?” എന്നാണ് ഖുറാനില്‍ പറഞ്ഞിരിക്കുന്നത്. റമദാന്‍ ആയതിനാലാണ് ഇത് പറഞ്ഞതാണ്.

    ദിവ്യാചാര്യ കൃഷ്ണ ഭഗവാന്‍ പറഞ്ഞ പോലെ എല്ലാരും ബ്രഹ്മവിദ്യ (സിദ്ധവിദ്യ )
    ലഭിച്ചു സദാ നേരാം വണ്ണം (യഥാര്ത്ഥമായ രീതിയില്‍ ) ഭഗവാനെ സേവിക്കാന്‍ സന്നദ്ധരാ കട്ടെ എന്ന് സര്‍വ്വാത്മനാ വിചാരിക്കുന്നു.

    പഞ്ച ഇന്ദ്രിയമായ വാതില്‍ വഴി ജീവനെ ഒട്ടിക്കാതെ ഏക മാര്ഗ്ഗത്തില്‍ജീവനെ മേല്‍ ഗതി ആക്കൂ .
    ഇനിവരും കാലം ലോകജനത നമ്മെ പൂവിട്ടു പൂജിക്കും. കാരണം വേദ രഹസ്യം തുറന്നു വെച്ചത് കൊച്ചു കേരളത്തിലും വേദ പുഷ്പം വിതറിയത് ഭാരത ഖണ്ഡത്തിലും ആണ്.

    അണ്ണാന്‍ കുഞ്ഞിനും തന്നാലായത് പോലെ ഞാന്‍ ഇത് പറഞ്ഞു പോയതാണ്. ക്ഷമിക്കുക.

    എല്ലാ ഭാവുകങ്ങളും നേരുന്നു.

    രാധീഷ്‌ എസ്സ് .

    • SIVA says:

      u have done very good job,,,bhagavad gita has to teach from school levels

    • MONEYKUTTAN says:

      നമസ്തെ.
      താങ്കള്‍ ഖുറാനില്‍ പറഞ്ഞ കാര്യം ഇവിടെ പരാമര്‍ശിച്ചത് എന്തിനു വേണ്ടിയെന്നു വിവരിച്ചാല്‍ നന്നായിരുന്നു.
      ബഹുമാനപുരസ്കരം
      മണികുട്ടന്‍.

  2. pattat says:

    നന്നായിരിക്കുന്നു….

  3. manu says:

    I AM MANU, THIS IS VERY USEFUL INFORMATION. THANKS.

  4. Arun says:

    Please add “ഭഗവദ് ഗീത സന്ദേശം”….

  5. ശ്രീ says:

    വളരെ നന്ദി

  6. subash says:

    Pranamam
    it’s a gift for any malayalee, especially to youngsters. we can read ‘Sreemad Bhagavad Geeta’ in our laptops. Great, Sincere work.
    Nandi, Namaskaram

  7. vimal kumar says:

    Finaly I found what i was looking for long time

    Thank you very much

  8. anilnair says:

    Respected Sir,

    thanks,
    thanks very much
    this was a much awaited article.

    Anil Nair

  9. DIleep Warrier says:

    thanks

  10. soorej says:

    THANK YOU …….

  11. Prasanth c prabha says:

    Thank you……..
    WILL YOU PLEASE UPLOAD ANUGITA

  12. praveen viratan says:

    please add malayalam version of manu samhitha.
    please.

    viratan

  13. RAJAGOPAL says:

    PZ PZ ADD CLASSIC MALAYALAM ASTROLOGY AND PALMISTRY BOOKS ALSO. GOD BLESS U

  14. NithinSreeni says:

    oru padu nanni undu, ethu pole oru Bhagvath Gita Malayalam Paribasha unadkiyathinu…njan ena alea manasilaki tharanum, ente karthavyangalea kurich ormipikanum ethu orupadu upakarichu… valea valarea nanni…..

  15. Savitha says:

    Thanks oru valya nanma cheythathinu

  16. Aryadev says:

    സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്,
    നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?
    നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്.
    നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.” – ഭഗവത്‌ഗീത
    Ethu ethu chapter il annu paryunathu pls reply me

    • bharateeya says:

      ആര്യദേവ്,

      “സംഭവിച്ചതെല്ലാം നല്ലതിന്” എന്നു തുടങ്ങുന്ന ഈ വരികള്‍ ഭഗവദ്ഗീതയുടെ ഭാഗമല്ല. ഭഗവദ് ഗീതാസാരം അഥവാ ഗീതാസന്ദേശം എന്ന പേരില്‍ ഹിന്ദുമതവിശ്വാസികളെ മനഃപൂര്‍വ്വം വഴിതെറ്റിയ്ക്കാനായി ഏതോ കുബുദ്ധികള്‍ രചിച്ചതായിരിക്കാം ഇത്. അല്ലെങ്കില്‍ ഇതില്‍ പറയുന്ന ആശയങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ആരോ ഇതു ഗീതയുടെ സന്ദേശമാണെന്നു കരുതി പ്രചരിപ്പിച്ചതാവാം.

      ഏതായാലും “സംഭവിച്ചതെല്ലാം നല്ലതിന്” എന്നു തുടങ്ങുന്ന വാചകങ്ങള്‍ ഗീതയുടെ സാരമല്ല എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അര്‍ജ്ജുനനെ കര്‍മ്മവിമുഖനാക്കുകയല്ല, കര്‍മ്മനിരതനാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭഗവാന്‍ ഗീതോപദേശം നിര്‍വ്വഹിച്ചത്.

      “സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്, നഷ്ടപ്പെട്ടതിനെ ഓര്‍ത്ത്‌ എന്തിനു ദു:ഖിക്കുന്നു?” എന്നീ വാചകങ്ങള്‍ക്ക് ഗീതോപദേശത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ യാതൊരു പ്രസക്തിയുമില്ല. നഷ്ടപ്പെട്ടതിനെ ഓര്‍ത്തല്ല അര്‍ജ്ജുനന്‍ വിലപിച്ചത്. തനിക്ക് പൂജ്യരും പ്രിയപ്പെട്ടവരുമായ ഭീഷ്മര്‍, ദ്രോണര്‍ തുടങ്ങിയവരെ യുദ്ധത്തില്‍ വധിക്കേണ്ടി വരുമല്ലോ എന്നോര്‍ത്താണ് അര്‍ജ്ജുനന്‍ വിലപിച്ചത്. മൂന്നു ലോകങ്ങളുടെയും ആധിപത്യം കിട്ടുവാന്‍ വേണ്ടിയാണെങ്കിലും സ്വന്തം ബന്ധുക്കളെ വധിക്കാന്‍ തനിക്കാവില്ല. അതു പാപാകരവും ദുഃഖകരവുമാണ് എന്നാണ് ഭഗവദ്ഗീതയുടെ ഒന്നാമദ്ധ്യായത്തില്‍ അര്‍ജ്ജുനന്‍ വാദിക്കുന്നത്.

      ഭഗവദ്ഗീതയുടെ സാരം അഥവാ താത്പര്യം യഥാര്‍ത്ഥത്തിലെന്താണ് എന്ന വിഷയത്തിനെക്കുറിച്ച് നമ്മുടെ ആചാര്യന്മാര്‍ ഗാഢമായി ചിന്തിക്കുകയും അതു സ്വന്തം ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശങ്കരാചാര്യരുടെ ഗീതാഭാഷ്യത്തിന്റെ ആമുഖം, മാധ്വാചാര്യര്‍ രചിച്ച “ഗീതാ താത്പര്യ നിര്‍ണ്ണയം”, അഗ്നിപുരാണം തുടങ്ങിയ പുരാണങ്ങളിലുള്ള ഗീതാസാരങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

      ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആത്മജ്ഞാനിയായ ശ്രീ രമണമഹര്‍ഷി ഭഗവദ്ഗീതയിലെ ഏറ്റവും പ്രധാനപ്പെട്ട 42 ശ്ലോകങ്ങള്‍ തെരഞ്ഞെടുത്ത് ഒരു ഗീതാസാരത്തിന് രൂപംനല്കിയിരുന്നു. അത് താഴെ നല്കിയിരിക്കുന്ന ലിങ്കുകളില്‍ ലഭ്യമാണ്.
      https://archive.org/stream/CollectedWorksOfRamanaMaharishi/The-Collected-Works-of-Sri-Ramana-Maharshi-by-Ramana-Maharshi-zipped-PDF-at-sriramanamaharshi.org_#page/n153/mode/2up
      http://swamishantanandapurimaharaj.org/publications/Gita-Sarah-Commentary-on-the-Slokas-of-Bhagavad-Gita.pdf
      ഇതിനു പുറമെ സപ്തശ്ലോകീഗീതാ മുതലായ അനേകം ഗീതാസാരശ്ലോകസംഗ്രഹങ്ങള്‍ ലഭ്യമാണ്.

      • Ashok says:

        ഭാരതീയ,

        താങ്കൾ രേഖപ്പെടുത്തിയ അഭിപ്രായത്തോട് യോജിക്കുന്നു. സംഭവിെച്ചതെല്ലാം നല്ലതിനെന്നു തുടങ്ങുന്ന സംഗ്രഹം ഗീതയുടെ സന്ദേശത്തിനെതിരാണ്.

    • Midhun says:

      Hi,
      That is not the content of one single chapter…,the whole idea of human physical reality explained in “Bhagavath Gita”.

  17. deepa says:

    I am not able to download from the link, can anybody mail me the same. I desperately need the same.
    please

  18. Dr. P. Jayachandran says:

    Need a copy

  19. muhammad shiyas says:

    good transalation. shivaji savanthinte mrithunjayam undo?

    • bharateeya says:

      ശിവാജി സാവന്തിന്റെ “മൃത്യുഞ്ജയ” മലയാളത്തില്‍ “കര്‍ണ്ണന്‍” എന്ന പേരില്‍ ഡി.സി. ബുക്സ് 1995 – ല്‍ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അത് ഇപ്പോഴും ഡി.സി. ബുക്സില്‍ (ശാഖകളിലും വെബ്സൈറ്റിലും) ലഭ്യമാണ്. ഇന്റര്‍നെറ്റില്‍ സൗജന്യ ഇ-ബുക്ക് ഇതുവരെ കണ്ടിട്ടില്ല.

  20. bineesh.P. says:

    Its very useful information

  21. jithin says:

    THnak u 🙂

  22. NISHANTH says:

    Thanks a lot .can I get this printed version

  23. gr biju says:

    this is good or not good

  24. Rudra Yogini says:

    Good Initiative …Watch Bhagavad-Gita Malayalam video form
    https://www.youtube.com/channel/UCa-dBot0sKNSIO4L9j5jd3A

  25. Mohan Rao Pulgurti says:

    Sir,
    I am actually a Telugu speaking senior citizen from Secunderabad, Telangana and do not know malayalam.
    However I was searching Google for a malayalam version of Shrimad Bhagavad Gita for free download . I want to print one copy of this on my HP Printer and give it as a Gift to one of my friend who is shortly going to celebrate his Sasti Poorti ceremony.
    Kindly guide how to accomplish this.
    Thanks
    mohanraopulugurti

    • Jnani says:

      Sir,
      Go for a book, if you are planning to gift it.

      No doubt, this book is good, and a lot of hard work has gone into it. But printing out, then getting it into the shape of a book, that too for gifting will cost you much more.

      There is another book, “Bhagavad Gita Yadharoopam” (as it is), explained by Bhaktivedantha Swamy Prabhupaada, and translated into Malayalam by none other than Nalappattu Balamani Amma (You can find out who that lady is from your friend!!)

      You may call Bhaktivedantha Book Trust International, Harekrishna Ashram, Thycaud, Trivandrum 695014. It is also available on Amazon – search for “Bhagavad Gita As It Is ” in Malayalam”

      Jnani

  26. Kesavan says:

    A laudable effort indeed !

    Me too endorse the view of Aryadev and Bharateeya ?

  27. arun says:

    very good job
    its important to this time
    and you will done a very big job to know hindhu vedas as the godess of all vedas to study as its own meaning
    pleaes upload other vedas
    its very helpfull to spread hindhu vedas

  28. Thyagarajan says:

    How can I download shiva purana pdf version please.

    • bharateeya says:

      As far as I know, Shiva Purana in Malayalam is not available in the public domain. You may have to access the book from libraries or purchase from bookshops.

  29. Aravind says:

    Awesome one ever
    I like this one .
    Great job whoever’s make this.

  30. KARUNAN K says:

    Well don congratulations Gr8 work

Leave a Reply