Feed on
Posts
Comments


ശ്രീശങ്കരാചാര്യര്‍ സംസ്കൃതഭാഷയില്‍ വിരചിച്ച ദേവീ ചതുഃഷഷ്ട്യുപചാര പൂജാ സ്തോത്രം എന്ന കൃതിയ്ക്ക് മലയാളഭാഷയില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ ചമച്ച വ്യാഖ്യാനമാണ് ദേവീ മാനസപൂജാ സ്തോത്രം.

ദേവപൂജയുടെ ഒരു പ്രധാന അംശമാണ് ഉപചാരം. ഉപചാരങ്ങളുടെ സംഖ്യയെ ആധാരമാക്കി പൂജകള്‍ പലതായി തിരിച്ചിട്ടുണ്ട് – പഞ്ചോപചാരപൂജ, ഷോഡശോപചാരപൂജ, ചതുഃഷഷ്ട്യുപചാരപൂജ, എന്നിങ്ങനെ. ഇവയില്‍ ചതുഃഷഷ്ട്യുപചാരപൂജ മാനസികമായി ചെയ്യുവാനുദ്ദേശിച്ചുകൊണ്ടാണ് ശങ്കരാചാര്യര്‍ ഈ സ്തോത്രം രചിച്ചിട്ടുള്ളത്. ആസനം, സ്വാഗതം, പാദ്യം, അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, സ്നാനം, മുതലായ അറുപത്തിനാലു ഉപചാരങ്ങളെയും വര്‍ണ്ണിക്കുന്നതും കാവ്യഭംഗിയും, ഭക്തിരസവും വഴിഞ്ഞൊഴുകുന്നതുമായ ഈ സ്തോത്രത്തെ ഭക്തിപൂര്‍വ്വം ദിവസവും ജപിച്ച് മാനസപൂജ ചെയ്യുന്ന ഭക്തന്‍ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവയെ നേടുകയും, സകല അഭീഷ്ടങ്ങളേയും പ്രാപിക്കുമെന്നും, മരണാനന്തരം മോക്ഷമടയുമെന്നും ശങ്കരാചാര്യര്‍ ഇതിന്റെ ഫലശ്രുതിയില്‍ പറയുന്നുമുണ്ട്.

വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ, ഭാവം എന്നീ അഞ്ച് അംഗങ്ങളുള്ള വ്യാഖ്യാനശൈലിയാണ് സ്വാമികള്‍ ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. വ്യാഖ്യാനം പഞ്ചലക്ഷണമെന്നാണ് പറയപ്പെടുന്നത്. സാധാരണയായി പദച്ഛേദം, പദാര്‍ത്ഥോക്തി, വിഗ്രഹം, വാക്യയോജന, സാരാര്‍ത്ഥകഥനം എന്നിവയാണ് വ്യാഖ്യാനത്തിന്റെ അഞ്ച് അംഗങ്ങള്‍. അവയെല്ലാം തന്നെ ഈ വ്യാഖ്യാനത്തില്‍ നമുക്കു വ്യക്തമായി ദര്‍ശിക്കുവാന്‍ സാധിക്കും.

“പരിപൂര്‍ണ്ണകലാനിധി”യായ ചട്ടമ്പിസ്വാമികള്‍ ദേവീ ചതുഃഷഷ്ട്യുപചാര പൂജാ സ്തോത്രം എന്ന കൃതിയെ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് കേരളീയരായ ദേവിഭക്തന്മാര്‍ക്കെല്ലാം തന്നെ അളവറ്റ ഒരു അനുഗ്രഹമായി ഭവിച്ചു എന്നു കരുതുന്നതില്‍ അതിശയോക്തിയില്ല.

ദേവീ മാനസപൂജാ സ്തോത്രം – ഡൗണ്‍ലോഡ് ലിങ്ക്
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

10 Responses to “ദേവീ മാനസപൂജാ സ്തോത്രം – ശ്രീ ചട്ടമ്പിസ്വാമികള്‍ Devi Manasa Puja Stotram by Sri Chattampi Swamikal”

  1. bharateeya says:

    കൃതജ്ഞതയും സമര്‍പ്പണവും

    ചട്ടമ്പിസ്വാമികളുടെ സമ്പൂ‍ര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രോജക്ടിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആറാമത്തെ ഇ-ബുക്കായ ദേവീമാനസപൂജാ സ്തോത്രം ഞങ്ങളുടെ ടീമംഗങ്ങളായ രാജ്മോഹന്‍, രാമു, ബൈജു എന്നിവര്‍ ചേര്‍ന്നാണ് ഡിജിറ്റൈസ് ചെയ്തത് എന്ന് കൃതജ്ഞതാപൂര്‍വ്വം അറിയിക്കട്ടെ. ശ്രീ ദേവീമാനസപൂജാ സ്തോത്രം എന്ന കൃതിയുടെ ഇ-ബുക്ക് എല്ലാ വായനക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

  2. kulasekharakurup says:

    ആത്മ മിത്രമേ നമസ്കാരം!

    സത്യത്തില്‍ തേന്‍ കുടത്തില്‍ വീണുകിടക്കുന്ന ഒരു ഉറുമ്പിന്റെ അവസ്ഥയില്‍ ഞാന്‍ താങ്കളുടെ അക്ഷര ദാനങ്ങളില്‍ ഊളിയിട്ടുകൊണ്ടിരിക്കുന്നു. നല്ലതുവരട്ടേ!!

    എന്റെ സ്വയം പരിചയം എന്നതിലേക്ക് ഞാന്‍ ചില വരികള്‍
    താഴെ കുറിക്കട്ടെ. മറ്റൊന്നിനുമല്ല ഒരു തുടക്കത്തിനു വേണ്ടി മാത്രം. ആയിരക്കണക്കിന് വരികള്‍ ചെറുപ്പം മുതല്‍ എഴുതിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെ ഒരു പ്രകടനം നടത്തുന്നത്. അധികപ്രസങ്ങമെങ്കില്‍ മറന്നേക്കുക.

    തലയിലേക്കുയില്‍ക്കൂട്

    ഞാനെന്‍റെ ഭാണ്ടമിളയ്ക്കുവാന്‍ താങ്ങിനായ്‌
    ഇത്ര കാലം ഭ്രാന്തനായിട്ടലയവേ
    കണ്ടതില്ലാക്കൊമ്പു മാത്രം തിരയുന്ന
    ദിക്കിലെല്ലാം മരം, ഇല്ലതിലാക്കൊമ്പ്

    പാടപോല്‍ നേരിയ തോടിനാലവൃതം
    ഭാരമല്ലുടയുമോഎന്നതാണാഘനം
    ഞാനുടഞ്ഞാലും ഉടക്കില്ലതിന്നുല്ള്ളി
    ലുള്ളതു ധാര്‍മികം, എന്തുചെയ്വേനിവന്‍?

    മുട്ടകള്‍ തന്‍തോടുപൊട്ടിച്ചിറങ്ങിയാല്‍,
    കാതോര്‍ത്തിടെണ്ടോര്‍ മറന്നാലതിന്‍ ഗതി
    ഓര്‍ക്കാതിരുന്നിത്ര കാലവും ഞാനൊരു
    ജീവിച്ചിരിക്കുന്ന ഭാണ്ടാധിപന്‍ സഖേ!

    ഇന്നിതാ ദൂരത്തു നിന്നൊരു സന്ദേശ
    മുള്ളിലുണര്‍ത്തിയ വീചികളാല്‍ മനം
    തെല്ലൊന്നുണര്‍ന്നെന്റെ ചുറ്റിലും കാഴ്ചകള്‍
    മിന്നുന്നിതാ ഇതു തന്നെയോ കാനനം.

    ആരായിരിക്കാം സഖേ ഞാന്‍ ചുമക്കുന്ന
    ഭാണ്ടത്തിനുള്ളിലെ ജീവാത്മ ദായകന്‍
    ആരാകിലും തളരാതെ ഞാനിത്ര നാള്‍
    കൊണ്ടേന്‍, ഇനിയില്ലദൂരമിതാ കൊമ്പ്!

    ഹേ! വിചിത്രങ്ങളെ! ആശ്വാസമായിനി
    ഭാരമറിയാതെ പതിയേ നടന്നിടാം
    വിധിയായിരിക്കാമെനിക്കിന്നു സ്വസ്ഥത
    നല്‍കുമീ മാമരം കാട്ടാന്‍ തുണച്ചത്

    തന്തക്കുയില്‍ മുട്ടകാണണെ, തന്‍പ്രാണ
    നായികക്കൊപ്പമാക്കൂട്ടില്‍ കഴിയണേ
    നാരായണാ! കുയിലമ്മക്കും മക്കള്‍ക്കും
    നേരുന്നിതാദ്യമായ്‌ ആരൂഢഭാഗ്യങ്ങള്‍!

    എങ്ങാനുമിങ്ങനെയൊരു കാക്ക കുയിലിന്റെ
    മുട്ടയും കുയിലുമായ് സഞ്ചരിച്ചോ സഖേ?
    കുയിലുമറിഞ്ഞില്ല,മുട്ടയുണര്‍ന്നില്ല
    ഞാനിതാ മുക്തനായ്‌, മോക്ഷമാകാമിനി!

    കുതിരവട്ടം കുലശേഖരന്‍

  3. kulasekharakurup says:

    കേരളം ഭ്രാന്താലയം – ൧

    കേരളമെന്നൊരു പേരുകേട്ടാല്‍ ചോര
    നന്നേത്തിളയ്ക്കണമെന്നുള്ള വാണികള്‍
    കേട്ടുവളര്‍ന്നവന്‍ എന്നും തിളച്ചവന്‍
    ഇന്നുതിളപ്പതു മറ്റൊരര്‍ത്ഥത്തിലായ്

    ഞാന്‍ കണ്ട കേരളമിന്നില്ലതിന്നുടെ
    സൌന്ദര്യമിന്നില്ല ഭാവങ്ങളില്ലതില്‍
    ചായം നിറച്ചപോലുണ്ടെന്നു തന്നല്ല
    ജീവനുമില്ലാത്മ ഭാവങ്ങളും ഇല്ല.

    ചിതലുപോലുള്ളം തുരന്നുജീവിക്കുന്ന
    പ്രാണികളെങ്ങനെ കേരളമക്കളായ്
    രണ്ടുകാലും വിഷപ്പല്ലുമേന്തീടുന്ന
    ജാതിയിതേതോ ഇതോ രാമകേരളം!

    ലോകമെല്ലാം തെണ്ടി അന്നം നിറക്കു-
    ന്നുറുമ്പുകള്‍ പോലുള്ള വംശാവലികളാല്‍
    പാലനം ചെയ്യുവാനാണോ ശിവ:ശിവാ:
    വരുണന്റെദാനം, ഇതോ ദേവ കേരളം!

    ഭ്രാന്തെന്നൊരാളന്നുചൊല്ലിയോരാലയം
    സത്യത്തിലിന്നെന്റെ മുന്നിലേക്കേരളം
    ഓടുന്നു ചാടുന്നു വെട്ടുന്നു മാന്തുന്നു
    ഗ്വാ ഗ്വാ വിളിക്കുന്നു തുപ്പുന്നുറങ്ങുന്നു,
    കാലത്തുണര്‍ന്നാല്‍ ഉണര്‍ത്താന്‍ സദസ്സിനെ.

    ചങ്ങല സ്വര്‍ണ്ണത്തില്‍ തീര്‍ത്തു കഴുത്തത്ത്
    കെട്ടിയിട്ടങ്ങോടു മിങ്ങോടുമോടുന്ന
    കോപ്പു കണ്ടാല്‍ തോന്നുമാരിവര്‍ ദേവരോ
    പോകുന്നതോ,കള്ള്‌ുഷാപ്പിന്റെ തിണ്ണയില്‍
    കാണ്ടാമൃഗം ചെളി തേടുന്ന മാതിരി!

    മാധ്യമങ്ങള്‍ പണമോര്‍ത്തു തുപ്പീടുന്ന
    കട്ടിയേറും കഭം നക്കിതുടച്ചിട്ടു
    നാടുനന്നാക്കാനിറങ്ങുന്നു തെണ്ടുന്നു
    നാണമില്ലാത്തവര്‍, നാടിന്റെ ശത്രുക്കള്‍!
    കുട്ടിനേതാക്കള്‍,സഖാക്കളും സേവകര്‍
    വര്‍ഗീയ,ജാതീയ,രാഷ്ട്രീയ കീടങ്ങള്‍
    കെട്ടുവിട്ടോടുന്ന പട്ടം കണക്കിലാ
    നന്മതന്‍പൊന്‍കനി വ്യഭിചരിച്ചാഴുന്നു!

    കൊടിപിടിച്ചോടുന്ന കോമരങ്ങള്‍ എന്‍റെ
    കേരളത്തില്‍ കാട്ടി വെയ്ക്കുന്ന ഗോഷ്ടികള്‍
    ഒന്നോടോടുക്കുവാന്‍ പോന്നവണ്ണം ചോര
    നന്നായ്‌ തിളച്ചഞാനടരാടിടാം സഖേ!

    കുതിരവട്ടം കുലശേഖരന്‍

  4. M.S.Prabhakaran says:

    ഹേ! വിചിത്രങ്ങളെ! ആശ്വാസമായിനി
    ഭാരമറിയാതെ പതിയേ നടന്നിടാം

  5. vanajaravinair says:

    Hari Om
    വളരെ നന്ദി.
    ദേവീ ചതുഃഷഷ്ട്യുപചാര പൂജാ സ്തോത്രത്തിന്റെ ആദ്യ ഭാഗത്തിലെ മൂന്നും നാലും ശ്ലോകങ്ങൾ മലയാള തർജ്ജമയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിട്ടുപോയതാണോ എന്ന് ശ്രദ്ധിക്കുമല്ലോ.
    ദേവീ ചതുഃഷഷ്ട്യുപചാര പൂജാ സ്തോത്രം രണ്ടാം ഭാഗവും; സമ്പൂർണ്ണ കൃതികളുടെ ഡൌണ്‍ലോഡ് ലിങ്കും കിട്ടുന്നില്ല. തുറക്കുവാൻ സാധിക്കുന്നില്ല. ശ്രദ്ധിക്കുമല്ലോ.
    Please refer sloka no.3 and 4 http://sanskritdocuments.org/all_pdf/devIpUjA.pdf
    Vanaja

    • bharateeya says:

      നമസ്തേ

      പ്രാചീനമായ എല്ലാ സ്തോത്രങ്ങള്‍ക്കും പൊതുവെ നിരവധി പാഠഭേദങ്ങളുണ്ടാകും. ദേശഭേദമനുസരിച്ച് ശ്ലോകസംഖ്യയിലും വ്യത്യാസമുണ്ടാകാറുണ്ട്. ചട്ടമ്പിസ്വാമികള്‍ വ്യാഖ്യനിച്ചതനുസരിച്ചാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇ-ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.

  6. venugopal says:

    shiva maha puranam malayalam gadyam kittumo

    • bharateeya says:

      Venugopal,

      I have not seen Siva Mahapurana in Malayalam prose in open domain. Sivapuranam of Kunchan Nambiar and Siva Puranam Kilippattu are poetry and have not been digitized till now by anyone, as far as I know.

  7. RAMANATHAN UMAYOOR says:

    I tried to open this e book but could not open it . Request your kind attention and intervention.

Leave a Reply