Feed on
Posts
Comments

മനുഷ്യജീവിതത്തിലെ എല്ലാ വെല്ലുവിളികള്‍ക്കും ശാശ്വത പരിഹാരമോതുന്ന സനാതനചിന്താപദ്ധതിയാണ് അദ്വൈതദര്‍ശനം. അത് ഋഷിമാരുടെ അനുഭൂതിമാത്രമല്ല സമസ്തചരാചരങ്ങളുടെയും അകപ്പൊരുള്‍ അനാവരണം ചെയ്യുന്ന ജീവിതദര്‍ശനം കൂടിയാണ്. ലോകം കണ്ട ഏറ്റവും മികച്ച ജ്ഞാനമീമാംസയും യുക്തിചിന്തയുമാണ് അദ്വൈതദര്‍ശനം.

അദ്വൈതവേദാന്തം പഠിച്ചുതുടങ്ങുന്നവര്‍ക്ക് ഏറ്റവും യോജിച്ച ഒരു കൈപ്പുസ്തകമാണ്, ശ്രീ ചട്ടമ്പിസ്വാമികള്‍ വിരചിച്ച അദ്വൈതചിന്താപദ്ധതി. അദ്ധ്യാരോപാപവാദങ്ങള്‍, ശരീരതത്ത്വസംഗ്രഹം, ജഗന്മിഥ്യാത്വവും ബ്രഹ്മസാക്ഷാത്കാരവും, തത്ത്വമസിമഹാവാക്യോപദേശം, ചതുര്‍വ്വേദമഹാവാക്യങ്ങള്‍, ശ്രുതിസാരമഹാവാക്യപ്രകരണം എന്നീ ആറ് അദ്ധ്യായങ്ങളിലായി വേദാന്തശാസ്ത്രത്തെ സമഗ്രമായും ലളിതമായും സംഗ്രഹിച്ചിട്ടുള്ള ഈ കൃതി മുമുക്ഷുക്കളായ എല്ലാ വായനക്കാര്‍ക്കും ഒരുപോലെ അനുഗ്രഹമാകുന്നുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്രീ ചട്ടമ്പിസ്വാമികള്‍ വിരചിച്ച അദ്വൈതചിന്താപദ്ധതി എന്ന പുസ്തകം സ്കാന്‍ ചെയ്ത് പി. ഡി. എഫ് ഫയല്‍ ആയി ഈ ബ്ലോഗില്‍ നേരത്തെ തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ അദ്വൈതചിന്താപദ്ധതിയുടെ ഡിജിറ്റൈസ്‍ഡ് ഇ-പുസ്തകം പ്രസിദ്ധീകരിക്കുകയാണ്.

അദ്വൈതചിന്താപദ്ധതി ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

One Response to “അദ്വൈതചിന്താപദ്ധതി – ശ്രീ ചട്ടമ്പിസ്വാമികള്‍ Advaita Chinta Paddhati – Sri Chattampi Swamikal”

  1. Raghunadhan.V. says:

    ആദരപൂര്‍വം ശ്രീ ശങ്കരന് ,

    താങ്കള്‍ പോസ്റ്റ്‌ ചെയ്യുന്ന ഓരോ പുസ്തകങ്ങളും വളരെ വിലപ്പെട്ട സമ്മാനങ്ങളായി കരുതുന്നു.ചട്ടമ്പി സ്വാമികളുടെ ഗ്രന്ഥപപരമ്പരയിലെ ഓരോ ഗ്രന്ഥങ്ങളും വളരെ മനോഹരങ്ങളാണ്.പക്ഷേ ഓരോ പുസ്തകങ്ങള്‍ക്കും വ്യത്യസ്ത കവര്‍ പേജുകള്‍ നല്‍കാമായിരുന്നു.സ്വാമികളുടെ പടം അല്‍പം വ്യത്യസ്തമായത് എന്‍റെ കൈവശം ഉണ്ട്.താങ്കള്‍ക്കു ഉപകാരപ്പെടുമെങ്കില്‍ മെയിലിലേക്ക് അയച്ചു തരുന്നതാണ്.

    രഘുനാഥന്‍.വി.
    ദുബായ്.

Leave a Reply