Feed on
Posts
Comments


എന്താണ് ഹിന്ദുമതം എന്നു ഹിന്ദുക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാനുദ്ദേശിച്ചുകൊണ്ട് സ്വാമി പരമേശ്വരാനന്ദ സരസ്വതി രചിച്ച ഗ്രന്ഥമാണ് ഹിന്ദുധര്‍മ്മ പരിചയം. ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയെപ്പോലെ അത്ര എളുപ്പത്തില്‍ നിര്‍വ്വചിക്കുവാന്‍ സാധിക്കാത്ത ഒന്നാണ് ഹിന്ദുമതം അഥവാ സനാതന ധര്‍മ്മം. വിശ്വാസത്തിലും, അനുഷ്ഠാനത്തിലുമുള്ള ഐക്യരൂപ്യതയാണ് ഈ മതങ്ങള്‍ അനുശാസിക്കുന്നത്. ഒരു ദൈവം, ഒരു പ്രവാചകന്‍, ഒരു മതഗ്രന്ഥം എന്നതാണ് ഈ മതങ്ങളുടെ വിശ്വാസപ്രമാണം. എന്നാല്‍ ഹിന്ദുമതം “നാനാത്വത്തിലെ ഏകത്വം” എന്ന തത്വത്തിനലധിഷ്ഠിതവും അത്യന്തം വൈവിധ്യം നിറഞ്ഞതുമാണ്. ഹിന്ദുമതത്തില്‍ ദേവിദേവന്മാര്‍ അനേകമുണ്ട്. അവതാരങ്ങളും അസംഖ്യം തന്നെ. മതഗ്രന്ഥങ്ങളാണെങ്കില്‍ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയുമധികമുണ്ട്.

“ആകാശാത് പതിതംതോയം യഥാ ഗച്ഛതി സാഗരം സര്‍വ്വദേവ നമസ്കാരം കേശവം പ്രതി ഗച്ഛതി” (ആകാശത്തില്‍ നിന്നു പതിക്കുന്ന മഴവെള്ളം എപ്രകാരമാണോ പല പല നദികളിലൂടെ ഒഴുകി സമുദ്രത്തിലെത്തി ഒന്നായിത്തീരുന്നത് അതുപോലെതന്നെ എല്ലാ ദേവന്മാര്‍ക്കുള്ള ആരാധനയും കേശവനില്‍ തന്നെ എത്തിച്ചേരുന്നു) എന്നും “ഏകം സത് വിപ്രാ ബഹുധാ വദന്തി ഇന്ദ്രം യമം മാതരിശ്വാനമാഹുഃ” (സത്യം ഒന്നേയുള്ളൂ. ജ്ഞാനികള്‍ അതിനെ ഇന്ദ്രന്‍, യമന്‍, മാതരിശ്വാന്‍ എന്നിങ്ങനെ പല പേരുകള്‍ വിളിക്കുന്നു) എന്നുമുള്ള വൈദികമന്ത്രങ്ങള്‍ ഈ വൈവിധ്യമാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അനേകം വ്യത്യസ്ത തരത്തിലുള്ള പുഷ്പങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു പൂച്ചെണ്ട് എത്രമാത്രം മനോഹരമായിരിക്കുമോ അതുപോലെയാണ് ഹിന്ദുമതത്തിന്റെ ആത്മീയമായ സൗന്ദര്യം. അദ്വൈതിയും, ദ്വൈതിയും, വിശിഷ്ടാദ്വൈതിയും, ശാക്തേയനും, ശൈവനും, വൈഷ്ണവനും, ദണ്ഡിസന്യാസിയും, ബൈരാഗിയും, അവധൂതനും, ജ്ഞാനിയും, ഭക്തനും, യോഗിയും, കര്‍മ്മഠനുമെല്ലാമെല്ലാം ഒരുപോലെ ഈ മതത്തിന്റെ അനുയായികളാണെന്നതുതന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതയായി കണക്കാക്കാം. ഇത്രയും വൈവിധ്യം നിറഞ്ഞതായ ഹിന്ദുമതത്തെ സാധാരണക്കാര്‍ക്കു മനസ്സിലാവുന്നവിധത്തില്‍ വ്യാഖ്യാനിക്കുക എന്ന അത്യന്തം ദുഷ്കരമായ കൃത്യം വളരെ ഭംഗിയായി ഗ്രന്ഥകര്‍ത്താവ് നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് നമുക്ക് നിസ്സംശയം പറയാന്‍ സാധിക്കും.

ഗ്രന്ഥകര്‍ത്താവ്:

സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ പൂര്‍വ്വാശ്രമത്തിലെ നാമം സാധുശീലന്‍ പരമേശ്വരന്‍ പിള്ള എന്നായിരുന്നു. അദ്ദേഹം സന്യാസം സ്വീകരിക്കുന്നതിനു വളരെമുമ്പ് 1968-ലാണ് ഈ ഗ്രന്ഥരചന നിര്‍വ്വഹിച്ചത്. വളരെയധികം ജനപ്രീതി നേടിയ ഈ ഗ്രന്ഥത്തിന്റെ നിരവധി പതിപ്പുകള്‍ ഇതിനകം ഇറങ്ങിക്കഴിഞ്ഞു. ഹിന്ദുധര്‍മ്മപരിചയത്തിനു പുറമേ നിരവധി അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ സ്വാമിജി കൈരളിയ്ക്കു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ “ഷോഡശസംസ്കാരങ്ങള്‍” എന്ന ഗ്രന്ഥവും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ഈ കൃതിയും വായനക്കാരുടെ മുന്നിലെത്തിക്കാന്‍ സാധിക്കുന്നതാണ്. സ്വാമിജിയുടെ ലഘുജീവചരിത്രക്കുറിപ്പ് പി.ഡി.എഫ്. രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് ഈ പോസ്റ്റിന്റെ ഏറ്റവും താഴെ ചേര്‍ത്തിട്ടുണ്ട്.

കടപ്പാട്:

സ്വാമി പരമേശ്വരാനന്ദ സരസ്വതിജിയുടെ ഒരു ഭക്തനായ ശ്രീ രഘുനാഥന്‍ജിയാണ് ഈ ഗ്രന്ഥം ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ക്കൊള്ളാമെന്ന് ആദ്യമായി എന്നോട് നിര്‍ദ്ദേശിച്ചതും തുടര്‍ന്ന് തൃശ്ശൂര്‍ ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി വ്യോമാതീതാനന്ദജിയുമായി കത്തിടപാടുകള്‍ നടത്തി അതിനുള്ള അനുമതിക്കായി ശ്രമിച്ചതും. അതിനെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ശ്രീ സ്വാമി വ്യോമാതീതാനന്ദജി “ഹിന്ദുധര്‍മ്മപരിചയം” ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള ഔദ്യോഗിക അനുമതി സദയം നല്കുകയുണ്ടായി. അതിന് സ്വാമിജിയോടും രഘുനാഥന്‍ജിയോടുമുള്ള ഹദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഹിന്ദുധര്‍മ്മപരിചയത്തിന്റെ ഉള്ളടക്കം

1. ഹിന്ദു എന്നാല്‍ ആര്‍?
2. ഹിന്ദുപാരമ്പര്യം
3. ഹിന്ദുക്കളുടെ മതം
4. ഹിന്ദുധര്‍മ്മം
5. ധര്‍മ്മവും സംസ്കാരവും
6. ഭാരതസംസ്കാരം
7. ഷോഡശസംസ്കാരങ്ങള്‍
8. നാല് ആശ്രമങ്ങള്‍
9. പഞ്ചമഹായജ്ഞങ്ങള്‍
10. ചാതുര്‍വര്‍ണ്ണ്യം
11. പുരുഷാര്‍ത്ഥം
12. യോഗചതുഷ്ടയം
13. കര്‍മ്മഗതി
14. പുനര്‍ജ്ജന്മം
15. യജ്ഞവും പ്രപഞ്ചതത്വവും
16. അവതാരം
17. ദേവാസുരന്മാരും സ്വര്‍ഗ്ഗനരകങ്ങളും
18. സദാചാരം
19. ഷഡ്ദര്‍ശനങ്ങള്‍
20. ഈശ്വരന്‍
21. ഒന്നോ പലതോ
22. മോക്ഷം
23. വേദം ഹിന്ദുവിന്റെ മതഗ്രന്ഥം
24. വേദസ്വരൂപം
25. നാലു വേദങ്ങള്‍
26. വേദോപനിഷത്തുകള്‍
27. സ്മൃതി – മാനവധര്‍മ്മശാസ്ത്രം
28. ആഗമതന്ത്രശാസ്ത്രം
29. ഇതിഹാസം
30. പുരാണം
31. അഷ്ടാദശപുരാണങ്ങള്‍
32. ശാസ്ത്രപാരമ്പര്യം
33. സംസ്കൃതഭാഷ
34. പലമതസാരവുമേകം
35. വിവിധമതങ്ങള്‍
36. നവോത്ഥാനപരമ്പര
37. രാജനീതി
38. ക്ഷേത്രങ്ങള്‍
39. തീര്‍ത്ഥവും തീര്‍ത്ഥാടനവും
40. വ്രതവും ഉത്സവവും
41. നിത്യനൈമിത്തികകര്‍മ്മങ്ങള്‍
42. ശൃണ്വന്തു വിശ്വേ അമൃതസ്യ പുത്രാഃ
43. അനുബന്ധം – ധര്‍മ്മം ദൈനംദിനജീവിതത്തില്‍
44. അനുക്രമണിക

ഡൗ‍ണ്‍ലോഡ് ലിങ്കുകള്‍

ഹിന്ദുധര്‍മ്മപരിചയം ഇ-ബുക്ക് (2.3 MB)

ഹിന്ദുധര്‍മ്മപരിചയം scanned pdf (29 MB)

ഹിന്ദുധര്‍മ്മപരിചയം ആന്‍ഡ്രോയ്ഡ് ആപ്പ്

സ്വാമി പരമേശ്വരാനന്ദ സരസ്വതി – ഒരു ജീവചരിത്രക്കുറിപ്പ്


32 Responses to “ഹിന്ദുധര്‍മ്മ പരിചയം – സ്വാമി പരമേശ്വരാനന്ദ സരസ്വതി Hindu Dharma Parichayam by Swami Parameswarananda Saraswati”

  1. Raghunadhan.V. says:

    ശ്രീ ശങ്കരന് നമസ്കാരം ,

    ഹിന്ദുധര്‍മ്മത്തെപ്പറ്റി സാമാന്യമായെങ്കിലും മനസ്സിലാക്കുവാന്‍ ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും “ഹിന്ദുധര്‍മ്മപരിചയം” സഹായകമാകട്ടെയെന്നു ആശംസിയ്ക്കുന്നു.ഇതിന്‍റെ പ്രസിദ്ധീകരണത്തിന് സദയം അനുമതി നല്‍കിയ സംപൂജ്യ വ്യോമാതീതാനന്ദ സ്വാമികളോട് അകൈതവമായ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

    രഘുനാഥന്‍ .വി,
    ദുബായ് .

    • satheeshji says:

      സഹോദരങ്ങളെ..
      എല്ലാവര്ക്കും നന്ദി… പ്രത്യേകിച്ച് ഹിന്ദു ധര്‍മം ഇവിടെ ലഭ്യമാക്കിയതിന് ശ്രി രഘുനാഥന്‍.., ശ്രി സുഗേഷ്… പിന്നണിയിലെ ശ്രി ഭാരതീയ… എല്ലാവര്ക്കും പ്രണാമം…

    • Anildas T says:

      ഈ ഗ്രന്ഥം ഞങ്ങൾക്കായി രചിച്ചതിന് നന്ദി

  2. വിഷ്ണു says:

    നമസ്കാരം,

    ശ്രീ ശങ്കരനും പ്രസിദ്ധീകരണത്തിന് അനുമതി നല്‍കിയ സംപൂജ്യ വ്യോമാതീതാനന്ദ സ്വാമികള്‍ക്കും നന്ദി.

    • bharateeya says:

      വിഷ്ണു,

      കുറെ നാളുകള്‍ക്കു ശേഷം വിഷ്ണുവിന്റെ കമന്റു കണ്ട് വളരെ സന്തോഷം തോന്നി. “108 ഉപനിഷത്തുകള്‍”, “ഗീതാപ്രവചനം”, “ഹിന്ദു ഇയര്‍ബുക്ക്”, ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍” എന്നിവ പ്രസിദ്ധീകരിക്കുവാന്‍ വിഷ്ണു അനുമതി നല്കിയത് വേറെയും അനേകം പേര്‍ക്ക് ഇതുപോലെ അനുമതി നല്കുവാനുള്ള പ്രേരണായിത്തീര്‍ന്നിരിക്കുന്നു എന്നാണ് തോന്നുന്നത്.

  3. ramu says:

    വിഷ്ണുവിന്റെ ഉദാരത എല്ലാവരും പിന്‍തുടരുമെന്നു ആശിക്കുന്നു.

  4. bharateeya says:

    പുതിയ പി.ഡി.എഫ്.
    ===============
    കുറച്ചുദിവസം മുമ്പ് വിഷ്ണു “ഹിന്ദുധര്‍മ്മപരിചയ”ത്തിന്റെ ഒറ്റപ്പേജുകളായുള്ള ഒരു പി.ഡി.എഫ്. അയച്ചുതന്നിരുന്നു. വിഷ്ണു ഇതിലെ പേജുകള്‍ ക്ലീന്‍ ചെയ്തിട്ടുള്ളതിനാല്‍ ഇത് വായിക്കുവാന്‍ ഒന്നുകൂടി സൗകര്യമാണ്. ഈ പി.ഡി.എഫ് ആണ് ഇപ്പോള്‍ ആദ്യത്തെ ഡൗണ്‍ലോഡ് ലിങ്കില്‍ ചേര്‍ത്തിരിക്കുന്നത്. ഈ സന്മനസ്സിന് നാമെല്ലാം വിഷ്ണുവിനോട് കടപ്പെട്ടിരിക്കുന്നു.

  5. Raghunadhan.V. says:

    നമസ്തേ ശ്രീ ശങ്കരന്‍ ,

    വിഷ്ണുവിന്റെ ഉദാര മനസ്സിന് നന്ദി പറയുന്നു.പുതിയ പി.ഡി.എഫ്. ഡൌണ്‍ലോഡ് ചെയ്യുവാന്‍ കഴിയുന്നില്ല .പരിശോധിയ്ക്കുമല്ലോ?

    രഘുനാഥന്‍ .

    • bharateeya says:

      രഘുനാഥന്‍ജി,

      ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതിനു നന്ദി. ഇപ്പോള്‍ ഡൗണ്‍ലോഡ് ലിങ്ക് ശരിയാക്കിയിട്ടുണ്ട്. ഇനി ഡൗണ്‍ലോഡ് ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല.

  6. gangadharan says:

    Appreciate your noble and most sacred works of freely publishing these valuable books towards the upliftment of HINDUISM above all humanity.

    With respects,

    Gangadharan

  7. bharateeya says:

    ഹിന്ദുധര്‍മ്മപരിചയം ഡിജിറ്റൈസ് ചെയ്യുന്ന പ്രോജക്ട് ഇന്നു പൂര്‍ത്തിയായി. ഡിജിറ്റൈസ് ചെയ്ത ഇ-ബുക്കിന്റെ ലിങ്ക് മുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഡിജിറ്റൈസേഷന്‍ ടീമിലെ എല്ലാ പ്രവര്‍ത്തകരോടും അവരെ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന എല്ല്ലാ വായനക്കാരോടുമുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

  8. രഘുനാഥന്‍ .വി says:

    ശ്രീ ശങ്കരന് നമസ്കാരം ,

    ഹിന്ദു ധര്‍മ്മ പരിചയത്തിന്റെ പുതിയ ഇ ബുക്ക്‌ കാണുകയുണ്ടായി .വളരെയേറെ മനോഹരമായിരിയ്ക്കുന്നു.വിശേഷിച്ചും കവര്‍ പേജുകളുടെ മനോഹാരിത എടുത്തു പറയേണ്ടതാണ്.ഏതൊരു ഹിന്ദുവും അവശ്യം വായിച്ചിരിക്കേണ്ട ,ഏതൊരു ഹിന്ദു ഭവനത്തിലും അവശ്യം സൂക്ഷിച്ചിരിയ്ക്കേണ്ട ഈ വിശിഷ്ട ഗ്രന്ഥം തയ്യാറാക്കുന്നതിന് വേണ്ടി ഈ പ്രോജക്ടില്‍ പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തട്ടെ !!!!!!!

    രഘുനാഥന്‍ .വി .

    • bharateeya says:

      രഘുനാഥന്‍ജി,

      പുതിയ ഹിന്ദുധര്‍മ്മപരിചയം ഇ-ബുക്കിന്റെ കവറിന് നമ്മുടെ ടീമിലെ ശ്രീ സുഗേഷ് ആചാരിയോടാണ് നാമെല്ലാം നന്ദി പറയേണ്ടത്. ഈ കവര്‍ സുഗേഷ് റിവൈസ് ചെയ്തതാണ്. സുഗേഷിന്റെ കലാപാടവം ഇങ്ങനെ ഈ പ്രോജക്ടില്‍ ആദ്യമായി നമുക്കെല്ലാം ഒരു അനുഗ്രഹമായിത്തീര്‍ന്നു.

  9. രഘുനാഥന്‍ .വി says:

    എന്‍റെ പ്രിയ സുഹൃത്തായ ശ്രീ സുഗേഷിന്റെ കലാചാതുരി അദ്ധേഹത്തിന്റെ സൈറ്റില്‍ ഞാന്‍ മുന്‍പ് കണ്ടിട്ടുള്ളതാണ്.ശ്രീ സുഗേഷിനു പ്രത്യേകം നന്ദി പറയുന്നു.അദ്ധേഹത്തിന്റെ അതുല്യ മായ
    കലാപാടവം തുടര്‍ന്നുള്ള പ്രോജക്ടുകളെയും മനോഹരമാക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു.

    രഘുനാഥന്‍ .

  10. Kiran Prasad says:

    എന്തിനേയും ഉൾക്കൊള്ളുന്ന വളരെ ബ്രുഹത്തായ ഒരു സംസംസ്കാരമായിരുന്നു ഭാരതത്തിൽ നിലനിന്നിരുന്നത്.ഒരോ ദർശനങ്ങളെയും വളരെ വിമർശനാത്മകമായ നിലപാടിൽ ചർച്ച ചെയ്യാനും അന്നുള്ളവർ ശ്രമിച്ചിരുന്നു. ദൈവികത എന്നതിലുപരിയായി തത്വശാസ്ത്രങ്ങളെ ധിഷണാപരമായി വിശകലനം ചെയ്യാനും ഉൾക്കൊള്ളാനുമുള്ള വിശാലത ഇവിടെ നിലനിന്നിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്നും ഭാരതീയ ചിന്തകൾ ലോകമൊട്ടാകെ ചർച്ചചെയ്യപ്പെടുന്നത്.ചാർവാകം പോലും ഉൾക്കൊള്ളാൻ ഇവിടെയുണ്ടായിരുന്ന ഉല്പതിഷ്ണുക്കൾക്ക് കഴിഞ്ഞു.
     ഈ ദർശനങ്ങളെല്ലാം പിന്നീട് ദൈവീകവൽക്കരിക്കപ്പെടുകയും അത് ഒരു സമൂഹസ്വാർത്ഥതയായി പരിണമിക്കുകയും ചെയ്തതോടെ ഒരു സംസ്കാരം എന്ന അവസ്ഥയിൽനിന്ന് മാറി ഭാരതീയ തത്വചിന്തകൾ ഒരു മതമായി തരംതാണു. ഇന്ന് മറ്റുദർശനങ്ങളെയോ തത്വചിന്തകളേയൊ ഉൾക്കൊള്ളാനുള്ള വിശാലത ഈ സംസ്കാരത്തിനില്ല. പലരും ഇന്ന് ഈ മതത്തിൽനിന്ന് പുറത്തുപൊകുന്നതിന്റെ കാരണം ഇതാണ്.
     പാശ്ചാത്യർ ഇന്ന് ലോകമെമ്പാടുമുള്ള തത്വശാസ്ത്രത്തെ വിമർശനാത്മകമായി സമീപിക്കുകയും വേണ്ടാത്തതിനെ തഴഞ്ഞ് വേണ്ടതിനെ ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ(ഭാരതത്തിൽ നിലനിന്നിരുന്ന രീതിശാസ്ത്രം)”ഹൈന്ദവ ദർശനങ്ങൾ മറ്റുള്ളവർ പഠിക്കുന്നു..” എന്ന് കണ്ട് ഊറ്റം കൊണ്ട് അഭിമാനിക്കാൻ മാത്രമേ ഇന്ന് ഹിന്ദുവിന് കഴിയുന്നുള്ളൂ.
     നാനാത്വത്തിൽ ഏകത്വം പ്രസംഗവേദികളിൽ മാത്രം ഒതുങ്ങേണ്ടിവരുന്നു. ആത്മീയതയെ ശാസ്ത്രീയമായി വിശദീകരിക്കേണ്ടിവരുന്ന ഭീകരാവസ്ഥ മാറണമെങ്കിൽ ഹിന്ദു എന്നതിലെ ദേശീയതയും, വൈകാരികതയും, സർവ്വോപരി മതം എന്ന വിഭാഗീയതയും ഒഴിവാക്കേണ്ടിവരും.

    • bharateeya says:

      കിരണ്‍ പ്രസാദ്,

      താങ്കളുടെ ചിന്തോദ്ദീപകമായ കമന്റ് വായിച്ചു. അതിനോടു പൂര്‍ണ്ണമായി യോജിക്കുവാന്‍ കഴിയുന്നില്ല. ഈ ബ്ലോഗിന്റെ ഉദ്ദേശം ഹിന്ദുമതസാംസ്കാരികഗ്രന്ഥങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക എന്നു മാത്രമാണ്. സൈദ്ധാന്തികചര്‍ച്ചകള്‍ ഇതിന്റെ പരിധിയില്‍ പെടുന്നില്ല. ഒരു നീണ്ട ചര്‍ച്ചയ്ക്കുള്ള വേദിയായി ഈ ബ്ലോഗിനെ മാറ്റുവാനും ഉദ്ദേശിക്കുന്നില്ല, അതിന് എനിക്ക് സമയമില്ല എന്നതാണ് വാസ്തവം. എന്നാലും താങ്കളുടെ കമന്റിലെ ചില ആശയങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായം തുറന്നെഴുതട്ടെ.

      ഇന്നു ഹിന്ദുമതം വിട്ടുപോകുന്നവരൊക്കെ ഹിന്ദുമതത്തെ ശരിയായി മനസ്സിലാക്കിയവരാണെന്നും അതില്‍ അതൃപ്തരായിട്ട് അതിനെ ത്യജിച്ചവരാണെന്നും പറഞ്ഞാല്‍ അത് വിശ്വസിക്കുവാന്‍ പ്രയാസമുണ്ട്. മതപരിവര്‍ത്തനം ചെയ്യപ്പെടുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരും, നിരക്ഷരരും, വ്യക്തിപരമായ കാരണങ്ങളാല്‍ മതം മാറുന്നവരുമാണ് എന്നാണ് എനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. സൈദ്ധാന്തികമായി ഹിന്ദുമതത്തെ അംഗീകരിക്കുവാന്‍ സാധിക്കാത്തതുകൊണ്ട് അതിനുപുറത്തു പോകുന്നവര്‍ വളരെ വിരളമായിരിക്കും.

      നമ്മുടെ പൂര്‍വ്വികന്മാരെ അപേക്ഷിച്ച് ഇന്നു ഹിന്ദുക്കള്‍ സാംസ്കാരിമായും, ബൗദ്ധികമായും കുറച്ചൊക്കെ അധഃപതിച്ചു എന്നുള്ളത് ശരിയായിരിക്കാം. ആയിരം വര്‍ഷം അടിമത്തത്തില്‍ക്കഴിഞ്ഞത് ഇതിന് ഒരു മുഖ്യഹേതുവായിരിക്കാമെന്നാണ് എനിക്കു തോന്നുന്നത്. ലോകചരിത്രം മുഴുവന്‍ പരിശോധിച്ചാലും ഇത്രയുമധികം കാലം അടിമത്തത്തില്‍ കഴിഞ്ഞിട്ടുള്ളതും, വൈദേശികാക്രമണങ്ങളെ നേരിട്ടിട്ടുള്ളതുമായ വേറൊരു ജനതയെ കണ്ടെത്താനാകുമോ എന്ന കാര്യം സംശയമാണ്. നൂറ്റാണ്ടുകളോളം അടിമത്തത്തില്‍ക്കഴിയുന്ന ഒരു ജനതയ്ക്ക് സ്വന്തം ആദ്ധ്യാത്മിക-സാംസ്കാരിക-ബൗദ്ധികനിലവാരം കുറച്ചൊക്കെ കൈമോശം വന്നിട്ടുണ്ടെങ്കില്‍ അതില്‍ അതിശയിക്കാനൊന്നുമില്ല.

      ഋഷിമാരുടെ പിന്‍തലമുറക്കാരായ നാം പരസ്പരം വിമര്‍ശിച്ച് കലഹിക്കുന്നതിനേക്കാള്‍ ഈ സംസ്കാരത്തിനുവേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും എന്തു ചെയ്യുവാന്‍ സാധിക്കും എന്നു ചിന്തിച്ചുറച്ച് അതു നടപ്പിലാക്കുക എന്നതാണ് ഇന്നത്തെ ആവശ്യം.

      • satheeshji says:

        sri.bharatheya…
        angayude abiprayatho nooru sathamanam yojikkunnu. thutaruka. tharkkamalla namukku ventathu.. tholootu thool cherukayanu…vaadamalla… veedathe murukepitikkukayanu ventathu.

  11. sreerag says:

    thanks… ningal cheyunnat mahataya oru karyamanu. itu amuk hindu matate kurich daralam ariyuvan sadikkunu. puranagal koodi pdf akiyal nannayirunnu

  12. satheeshji says:

    ee valiya karmathinu daanathinu engane nandhi parayanamennu ariyilla, jagadeesharan ningale ellavareyum anugrahikkatte.. prarthanakal kooteyundakum. adithya bagaane kurichu kotuthal ariyan edhankilum linko.. pusthakathinte pero ariyichal nannaayirunnu.

    • bharateeya says:

      സതീശ്,

      ആദിത്യഭഗവാനെക്കുറിച്ച് മലയാളത്തില്‍ ശ്രീ. വി. ബാലകൃഷ്ണനും, ഡോ. ആര്‍. ലീലാദേവിയും കൂടി പരിഭാഷപ്പെടുത്തിയ ആദിത്യപുരാണം എന്ന ഗ്രന്ഥം മാത്രമാണുള്ളതെന്നു തോന്നുന്നു. എഡ്യുക്കേഷണല്‍ സപ്ലൈസ്‌ ഡിപ്പൊ, തിരുവനന്തപുരം 1978-ല്‍ പ്രസിദ്ധീകരിച്ചതാണിത്. പിന്നീട് ഇതിന് റീപ്രിന്റ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. നിത്യം ജപിക്കുവാനായി രാമായണാന്തര്‍ഗതമായ ആദിത്യഹൃദയം സ്തോത്രവുമുണ്ട്. അതല്ലാതെ ഈ വിഷയത്തില്‍ അധികം കൃതികളുള്ളതായി അറിവില്ല.

      • satheeshji says:

        ശ്രി ഭാരതീയ,
        ഒത്തിരി നന്ദി.. പ്രതികരിച്ചതിന്.. പള്ളിപുറത്തു എനിക്ക് ഒരു പ്രഭാഷണം ഉണ്ടായിരുന്നു.
        വിഷ്ണുജിയെ കോണ്ടാക്ട് ചെയ്താല്‍ ഈ പുസ്തകം ലഭിക്കാന്‍ വഴിയുന്ടാകുമോ… അദേഹത്തിന്റെ ടെല്‍.- നമ്പരോ, ഇ മെയിലോ ഒന്ന് ലഭ്യമാക്കിയാല്‍ നന്നായിരുന്നു.

        • bharateeya says:

          സതീശ്ജി,

          വിഷ്ണുവിന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈവശമില്ല. അദ്ദേഹത്തിന് സ്വന്തമായി സൈറ്റുണ്ട് – http://www.balaleela.com/. അതുവഴി ബന്ധപ്പെടാം.

  13. Suresh Kumar S says:

    താങ്കളുടെ ഈ ബ്രഹത് സംരംബതിനു ആദ്യമായി നന്ദിയും അഭിനന്ദനവും അറിയിച്ചുകൊള്ളുന്നു.

    ഇപ്പോഴുള്ള സ്മാർട്ട്‌ ഫോണ്‍ യുഗത്തിൽ ഒരുപാടുപേർ തങ്ങളുടെ മൊബൈൽ ഫോണിൽ തന്നെ എല്ലാം ചെയ്യണമെന്നു ആഗ്രഹിക്കുന്നവരാണ്. അതിനാല് തന്നെ ഇ-ബുക്സ് നോടുള്ള പ്രിയവും ഏറിവരുന്നു.

    ഗൂഗിൾ-പ്ലേ സ്റൊരിൽ ലഭിക്കുന്ന പ്ലേ-ബുക്സ് എന്ന പ്രോഗ്രാമിനെ കുറിച്ച് താങ്കൾ അറിഞ്ഞിരുക്കുമല്ലോ, ഇപ്പോൾ പ്ലേ-ബുക്സിൽ മലയാളം ബുക്കുകൾ ഒന്നും തന്നെ ലഭ്യമല്ല. താങ്കളുടെ ഈ ശേഖരം ഗൂഗിൾ-പ്ലേ സ്റൊരിൽ കൂടെയും ലഭിച്ചാൽ ഈ സംരംഭം ഇനിയും ഒട്ടേറെ ജനങ്ങളെ ചെന്ന് ചേരും എന്നതിൽ സംശയമില്ല.

    ഇതിനായി ഇപ്പോഴുള്ള എല്ലാ ബുക്കുകളും EPUB ഫോര്മാടിലെക്കുകൂടി മാറ്റണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.

    ഇതിനായി ഒരു സാമ്പിൾ EPUB ബുക്കിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. https://www.mediafire.com/folder/undefined/

    താങ്കളുടെ ഫോണ്‍ നമ്പർ കിട്ടിയാൽ ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കുവാൻ സഹായിക്കും. എന്റെ നമ്പർ +91-9600405472.

    നന്ദി

    സുരേഷ് കുമാർ എസ്

  14. shine says:

    i want to study about hindu darma

  15. Sreejith Kumar Sahadevan says:

    ഒരുപാട് നന്ദി
    ഞാന്‍ ആരെന്ന് മനസ്സിലാക്കി തന്നതിന്

  16. സജിത്ത് says:

    നന്ദി ….ഈ ബുക്ക്‌ വാങ്ങണമെന്ന് ഉണ്ട് …

  17. Sibee kumar says:

    സ്വാമികൾ എനിക്ക് ഷോഡശസംസ്കാരം പുസ്തകം ഇരുന്നിലം കോട് ആശ്രമത്തിൽ വെച്ച് തന്നിരുന്നൂ…

  18. Nithin Sreekumar says:

    ഞാൻ അന്വേഷിച്ചു നടന്ന മഹത്തായ ഗ്രന്ഥം. ഹിന്ദു ആയ എല്ലാവരുടെയും വീട്ടിൽ ഉറപ്പായും വേണ്ട ഗ്രന്ഥം. ഹിന്ദുത്വം എന്താണെന്നോ അതിന്റെ പൊരുൾ എന്താണെന്നോ അറിയാത്ത ഓരോ ആളും വാങ്ങേണ്ട പുസ്തകം. ഇത് അച്ചടിച്ച പുസ്തക രൂപത്തിൽ ഉണ്ടാവേണ്ടതാണ്. ഈ PDF ഇവിടെ ലഭ്യമാക്കിയ എല്ലാവര്ക്കും എന്റെ മനസ്സിൽ നിന്നും ഒരായിരം നന്ദി.

  19. ajith says:

    ഈ പുസ്തകം എനിക്കറിയുന്നത് എൻറെ ഗുരുനാഥനിലൂടെയാണ്. ഒരുപാട് പുസ്തകങ്ങൾ അന്വേഷിച്ച ശേഷം എനിക്ക് പറഞ്ഞു തന്നതാണ് ആണ് ഈ പുസ്തകം വായിക്കാൻ, പുസ്തകത്തിൻറെ ഒറിജിനൽ പ്രസിദ്ധീകരണം അന്വേഷിച്ചുകൊണ്ട് ഞാൻ 2 രണ്ട് ആഴ്ചകൾക്ക് മേലെയായി പുസ്തകശാലകളിൽ കയറിയിറങ്ങുന്നു. എന്നിട്ടും ലഭ്യമായില്ല. malayalambooks.com എന്നുള്ള വെബ്സൈറ്റിൽ വിവരം അടുത്തായിട്ടാണ് അറിഞ്ഞത്.

    ( പ്രിയ സുഹൃത്തെ പറ്റുമെങ്കിൽ ഒറിജിനൽ പ്രസിദ്ധീകരണം ലഭിക്കാൻ ഞാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തന്നാലും )

    ഈ പുസ്തകത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ഉണ്ട്< പകർത്താൻ ഉണ്ട് , പങ്കുവയ്ക്കാനും ഉണ്ട്

    " ധർമ്മം ധർമ്മത്തെ രക്ഷിക്കും. "

    നന്ദി

  20. Sandhya says:

    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്മ വരുവാൻ പ്രാർത്ഥിക്കുന്നു… ഇനിയും ഒരുപാട് പുസ്തകങ്ങൾ എല്ലാവർക്കും ഇതുപോലെ വായിക്കാൻ കഴിയട്ടെ ?

Leave a Reply