Feed on
Posts
Comments


സനത്സുജാതീയം എന്താണ്? മഹാഭാരതം അമൂല്യങ്ങളായ ജ്ഞാനോപദേശങ്ങളുടെ ഒരു കലവറയാണ്. ഇതില്‍ ഏറ്റവും ശ്രേഷ്ഠവും ജനപ്രിയവുമായത് ശ്രീമദ്ഭഗവദ്ഗീതയാണ്. യക്ഷപ്രശ്നവും, വിദുരനീതിയും, ശാന്തിപര്‍വ്വത്തില്‍ ഭീഷ്മര്‍ യുധിഷ്ഠിരനു നല്കുന്ന ജ്ഞാനോപദേശവും വളരെ പ്രശസ്തമാണല്ലോ. എന്നാല്‍ അത്രയ്ക്ക് പ്രശസ്തമല്ലെങ്കിലും അതിവിശിഷ്ടമായ ഒന്നാണ് “സനത്സുജാതീയം. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തില്‍ സനത്സുജാതന്‍ എന്ന മുനി ധൃതരാഷ്ട്രര്‍ക്കു നല്കുന്ന ജ്ഞാനോപദേശമാണ് “സനത്സുജാതീയം” എന്ന പേരിലറിയപ്പെടുന്നത്.

പശ്ചാത്തലം: വനവാസവും അജ്ഞാതവാസവും കഴിഞ്ഞു തിരിച്ചുവന്ന പാണ്ഡവര്‍ക്ക് സൂചിമുന കുത്തുവാനുള്ള ഇടംപോലും നല്കുവാന്‍ ദുര്യോധന‍ വിസമ്മതിച്ചു. അപ്പോള്‍ പിന്നെ കൗരവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി തങ്ങള്‍ക്കവകാശപ്പെട്ട് രാജ്യം കൈവശപ്പെടുത്തുക എന്നൊരു വഴി മാത്രമേ പാണ്ഡവരുടെ മുന്നിലുണ്ടായിരുന്നുള്ളൂ. പാണ്ഡവരുമായി ഒരു യുദ്ധമുണ്ടായാല്‍ തന്റെ പുത്രന്മാര്‍ക്കു സര്‍വ്വനാശം സംഭവിക്കുമെന്നാലോചിച്ച് ധൃതരാഷ്ട്രര്‍ക്ക് മനഃസമാധാനം നഷ്ടപ്പെട്ടു. എന്തിനേറെപ്പറയുന്നു. ഉറക്കം പോലും ഇല്ലെന്നായി. ഇതില്‍നിന്നും ഒരു മോചനം നേടുന്നതിനായി ധൃതരാഷ്ട്രര്‍ തന്റെ ഉറ്റബന്ധുവും ഉപദേഷ്ടാവും ജ്ഞാനിയുമായ വിദുരരെ വിളിച്ചുവരുത്തി. ആ സന്ദര്‍ഭത്തില്‍ വിദുരര്‍ ധൃതരാഷ്ട്രര്‍ക്കു നല്കിയ വിശിഷ്ടമായ ഉപദേശങ്ങളുടെ സംഗ്രഹമാണ് വിദുരനീതി. താനെത്രയൊക്കെ ഉപദേശിച്ചാലും ആത്മജ്ഞാനം നേടാതെ ധൃതരാഷ്ട്രരുടെ ദുഃഖത്തിന് ഒരു അറുതിയുണ്ടാവില്ലെന്നു വിദുരര്‍ക്ക് അറിയാമായിരുന്നു. “തരതി ശോകം ആത്മവിത്” – ആത്മാവിനെ അറിയുന്നവന്‍ ശോകത്തെ മറികടക്കുന്നു – എന്നാണല്ലോ ഉപനിഷത്തിന്റെ സിദ്ധാന്തം. വിദുരര്‍ സ്വയം ആത്മജ്ഞാനിയായിരുന്നിട്ടും ശൂദ്രസ്ത്രീയില്‍ ജനിച്ചവനാകയാല്‍ താന്‍ ധൃതരാഷ്ട്രര്‍ക്ക് ആത്മജ്ഞാനോപദേശം ചെയ്തുകൂടാ എന്നു കരുതി അദ്ദേഹം യോഗശക്തി കൊണ്ട് സനത്കുമാരന്‍ എന്ന മുനിയെ പ്രത്യക്ഷപ്പെടുത്തിയിട്ട് യഥായോഗ്യം സത്കരിച്ചശേഷം ധൃതരാഷ്ട്രര്‍ക്ക് ആത്മജ്ഞാനോപദേശം ചെയ്യുവാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ഇതിനെത്തുടര്‍ന്ന് സനത്കുമാരമുനി (സനത്സുജാതന്‍ എന്നും ഇദ്ദേഹത്തിന് ഒരു പേരുണ്ട്) ധൃതരാഷ്ട്രര്‍ക്കു നല്കിയ ആത്മതത്വോപദേശമാണ് “സനത്സുജാതീയം” എന്ന ഈ കൃതിയുടെ ഉള്ളടക്കം.

ശാങ്കരഭാഷ്യം: ആദി ശങ്കരാചര്യര്‍ രചിച്ചിട്ടുള്ള ഭാഷ്യങ്ങളില്‍ ഏറ്റവും പ്രസിദ്ധം പ്രസ്ഥാനത്രയത്തിനുള്ള – ബ്രഹ്മസൂത്രം, ഉപനിഷത്തുകള്‍, ഭഗവദ്ഗീത എന്നിവയ്ക്കുള്ള – ഭാഷ്യമാണ്. ഇതിനുപുറമേ വിഷ്ണുസഹസ്രനാമം, സനത്സുജാതീയം, ലളിതാത്രിശതീസ്തോത്രം എന്നിവയ്ക്കും ശ്രീശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുണ്ട്. ഇതില്‍നിന്നുതന്നെ സനത്സുജാതീയത്തിന്റെ മഹത്ത്വത്തിനെക്കുറിച്ചു നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും. അദ്വൈതസിദ്ധാന്തത്തിന്റെ മൗലികമായ തത്വങ്ങളെല്ലാം തന്നെ ആചാര്യര്‍ തന്റെ ഭാഷ്യത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. “ജ്ഞാനത്തിലൂടെ മാത്രമേ മോക്ഷം സിദ്ധിക്കുകയുള്ളൂ” (ജ്ഞാനാദേവ തു കൈവല്യം), “പ്രമാദമാണു മൃത്യു” (പ്രമാദോ വൈ മൃത്യു). “കര്‍മ്മം ചിത്തശുദ്ധിദ്വാരാ മോക്ഷസാധനമാകുന്നു” (ചിത്തസ്യ ശുദ്ധയേ കര്‍മ്മ, ന തു വസ്തൂപലബ്ധയേ) എന്നീ സിദ്ധാന്തങ്ങള്‍ ആദ്യത്തെ അദ്ധ്യായത്തില്‍ത്തന്നെ ഭാഷ്യത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. പിന്നീടുള്ള അദ്ധ്യായങ്ങളില്‍ “ജ്ഞാനിക്കു പുനര്‍ജന്മമില്ല” (ന സ പുനരാവര്‍തതേ), “ജീവാത്മാവ് ബ്രഹ്മം തന്നെയാണ്” (ജീവോ ബ്രഹ്മൈവ നാപരഃ) എന്നീ തത്വങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതുകൂടാതെ മോക്ഷത്തെ ഇച്ഛിക്കുന്ന ഒരാള്‍ക്ക് അവശ്യംവേണ്ട സദ്ഗുണങ്ങളും, അയാള്‍ വിഷത്തെയെന്ന പോലെ ഒഴിവാക്കേണ്ട ദോഷങ്ങളെയും കുറിച്ച് സനത്സുജാതീയത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എല്ലാം കൊണ്ടും ഒരു ജിജ്ഞാസുവിന് അത്യന്തം പ്രയോജനപ്പെടുന്ന ഒരു ശാസ്ത്രഗ്രന്ഥമാണ് സനത്സുജാതീയം.

സനത്സുജാതീയം ഇ-ബുക്ക്: സനത്സുജാതീയം ഇതിനുമുമ്പ് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍തന്നെ ശങ്കരഭാഷ്യത്തിന്റെ പരിഭാഷ അച്ചടിക്കപ്പെട്ടിട്ടുള്ളതായി അറിവില്ല. സനത്സുജാതീയം ശങ്കരഭാഷ്യത്തിന് ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആചാര്യനായിരുന്ന മഹോപാധ്യായ ശ്രീ ഗോപാലപിള്ള രചിച്ച മലയാളപരിഭാഷയാണ് ഈ സന്ദര്‍ഭത്തില്‍ ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്. ഈ കൃതി ഇതുവരെ അച്ചടിക്കപ്പെടാതിരുന്നതിനാല്‍ ഇതിന്റെ ടൈപ്പിങ്ങിന് ഒരു കൈയ്യെഴുത്തുപ്രതിയാണ് ഉപയോഗിച്ചത്. ക്ലേശകരമായ ഈ കൃത്യം വളരെ ഉത്സാഹപൂര്‍വ്വം നിര്‍വഹിച്ച സനത്സുജാതീയത്തിന്റെ ഡിജിറ്റൈസേഷന്‍ ടീമിലെ എല്ലാ അംഗങ്ങളോടും, ഇ-ബുക്കിനു വളരെ മനോഹരമായ കവര്‍ പേജ് ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടും, ഞങ്ങള്‍ക്കു നിരന്തരം പ്രോത്സാഹനമേകിയിരുന്ന എല്ലാ സഹൃദയരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് സനത്സുജാതീയം ശങ്കരഭാഷ്യം ഇ-ബുക്ക്

68 Responses to “സനത്സുജാതീയം ശങ്കരഭാഷ്യം മലയാളപരിഭാഷ – മഹോപാധ്യായ എസ്സ്. ഗോപാലപിള്ള Sanatsujatiya Shankara Bhashya Malayalam”

  1. Raghunadhan.V. says:

    ശ്രീ ശങ്കരന് നമസ്കാരം ,

    സനല്‍സുജാതീയത്തിനു മലയാളത്തില്‍ സംപൂജ്യ ജ്ഞാനാനന്ദ സരസ്വതി സ്വാമികളുടെ മനോഹരമായ ഒരു വ്യാഖ്യാനം കന്യാകുമാരി ,ആനന്ദകുടീരത്തില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ശങ്കര ഭാഷ്യത്തോട് കൂടെ ഇത് ആദ്യമായിട്ടാണെന്ന് തോന്നുന്നു.വളരെയധികം മനോഹരമായിട്ടുണ്ട്..കവര്‍ പേജും മനോഹരവും വ്യത്യസ്തവുമാണ്.ഈ പ്രോജക്ടില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം മലയാള ഭാഷയ്ക്ക് തീര്‍ത്തും ഒരു മുതല്‍ക്കൂട്ട് തന്നെയായ ഈ മഹത്ഗ്രന്ഥം ഒരുക്കുക വഴി നിങ്ങള്‍ മാതൃഭാഷയ്ക്ക് വേണ്ടി മഹത്തായ ഒരു സേവനമാണ് ചെയ്തതെന്ന് പറയുവാന്‍ ആഗ്രഹിയ്ക്കുന്നു.വാണീദേവി അനുഗ്രഹിയ്ക്കട്ടെ !!!

    രഘുനാഥന്‍ .വി.

    • bharateeya says:

      രഘുനാഥന്‍ജി,

      സംപൂജ്യ ജ്ഞാനാനന്ദ സരസ്വതി സ്വാമികളുടെ വ്യാഖ്യാനത്തിനെക്കുറിച്ച് എഴുതിയതിന് നന്ദി. അത് എന്റെ ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നു.

  2. ramu says:

    വളരെ വളരെ നന്ദി.

  3. asokan says:

    namaskaram,

    How I can thank you and the team members for the great work. I can wish only one that may almighty shower all his (?) blessings on you. please carry on your service. any chance to get ‘lalitha thrishathi stotram’ of adi acharya in malayalam.

    pranams,

    asokan

    • bharateeya says:

      അശോകന്‍,

      താങ്കളെപ്പോലുള്ളവരുടെ പ്രോത്സാഹനവും സഹകരണവുംകൊണ്ടുമാത്രമാണ് ഇത്തരം പ്രോജക്ടുകള്‍ ചെയ്യുവാന്‍ സാധിക്കുന്നത്.

      കണ്ടിയൂര്‍ മഹാദേവശാസ്ത്രികള്‍ പരിഭാഷപ്പെടുത്തിയ ലളിതാത്രിശതീഭാഷ്യം കൊടുങ്ങല്ലൂര്‍ ദേവീ ബുക്ക്സ്റ്റാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മലയാളം ഗ്രന്ഥവിവരം എന്ന സൈറ്റില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. ഈ പുസ്തകം പബ്ലിക് ഡൊമെയ്നിലാണ്. ഇതിന്റെ കോപ്പി എന്റെ കൈവശമില്ല. ആരുടെയെങ്കിലും കൈയ്യില്‍ ഇതിന്റെ കോപ്പിയുണ്ടെങ്കില്‍ സ്കാന്‍ ചെയ്ത് അയച്ചുതന്നാല്‍ ഡിജിറ്റൈസ് ചെയ്യുവാന്‍ ശ്രമിക്കാം.

  4. rajmohankumar says:

    Thank you sir

  5. sugesh says:

    നമസ്കാരം
    രണ്ടൂമുന്നു പേജ് വായിച്ചപ്പഴേ ഇതിലടങ്ങിയ വേദാന്തം വളരെ ഇഷ്ടപ്പെട്ടൂ
    വളരെ ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു… പങ്കെടൂത്ത എല്ലാവേര്‍ക്കും ശങ്കരനും വളരെ നന്ദി

  6. dhananjayan says:

    ശ്രീ ശങ്കരന് നമസ്കാരം ,
    സനല്‍സുജാതീയത്തിനു മലയാളത്തില്‍ വ്യാഖ്യാനം നല്കി പ്രസിദ്ധികരിച്ചതില്‍ വളരെ നന്ദി. കൂടാതെ പ്രോജക്ടില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി

    ധനഞ്ജയന്‍

    • bharateeya says:

      ധനഞ്ജയന്‍,

      സനത്സുജാതീയത്തിന്റെ ശാങ്കരഭാഷ്യം പരിഭാഷപ്പെടുത്തിയത് ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആചാര്യനായിരുന്ന മഹോപാദ്ധ്യായ എസ്സ്. ഗോപാലപിള്ളയാണ്. ഇദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ഇദ്ദേഹം നല്ലൊരു പണ്ഡിതനും, എഴുത്തുകാരനുമായിരുന്നു. ശ്രീനാരായണഗുരുവിന്റെയും, ശ്രീ ചട്ടമ്പിസ്വാമികളുടെയും ഏകദേശം എല്ലാ കൃതികളും അദ്ദേഹം സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. വിധിവശാല്‍ കേരളീയരായ ഈ മഹാത്മാക്കളുടെ കൃതികളെ എക്കാലത്തേക്കും അനശ്വരമാക്കാന്‍ പോന്ന ഈ പരിഭാഷകളൊന്നും തന്നെ അദ്ദേഹത്തിന്റെ പേരില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ചിലതൊക്കെ മറ്റു ചിലര്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചു എന്നും കേട്ടിട്ടുണ്ട്.

      ശ്രീനാരായണഗുരുവിന്റെ മൂന്നു കൃതികളുടെ (ആത്മോപദേശശതകം, ദര്‍ശനമാല, ജ്ഞാനം എന്നിവയുടെ) സംസ്കൃതവ്യാഖ്യാനങ്ങളുടെ കൈയ്യെഴുത്തുപ്രതികള്‍ സ്കാന്‍ ചെയ്തത് എന്റെ കൈവശമുണ്ട്. എന്നാല്‍ അവ മലയാളം ഇ-ബുക്ക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കില്ല. കഴിയുമെങ്കില്‍ അവയും ഡിജിറ്റൈസ് ചെയ്ത് ഇ-ബുക്കായി പ്രസിദ്ധീകരിച്ചാല്‍ കൊള്ളാമെന്നുണ്ട്.

  7. sankar says:

    I download & read this book. It is a good one.

    But In ” Adhi sankara’s vision of reality ” V.Panoli pointed that ” This bhashyam is not a work of Adhi Sankara “.

    I read the malayalam version of that book ” Ariyapedatha Adhi sankaran “.
    In that he prove this is not a sankara bhashyam..!

    But i am very thanks to you for give chance for reading this..
    Thank you…!

    • bharateeya says:

      Sankar,

      Glad to note your points regarding the authorship of Sanatsujatiyam bhashyam. I have not read this particular book of V Panoli, though I have read a few of his other books. Do you remember what were his arguments to prove that this bhashya was not written by Adi Shankara? All the scholars are of the opinion that many of the works credited to Adi Sankara (except the bhashyas on Prasthanatraya) were not probably written by him.

      Still, it is not easy to prove or disprove the authorship of an ancient work like Sanatsujatiyam bhashyam unless some external proof exist. Could you scan the relevant pages from the book and share them with us if you have a copy of Shri Panoli’s book?

      Note: Further, this bhashya is included in the “Complete Works of Sankaracharya” 20 volumes published under the guidance of the Acharyas of Sringeri Math. They might have had some reasons to include this work in that series.

      • Suresh says:

        ശ്രീ വിദ്യാരണ്യ സ്വാമികളുടെ ‘ശ്രീ ശങ്കര ദിഗ് വിജയത്തില്‍’ സനത് സുജാതീയത്തിനു ശങ്കരാചാര്യര്‍ ഭാഷ്യമെഴുതിയതായി പറയുന്നുണ്ട്.
        -Suresh

        • bharateeya says:

          സുരേഷ്,

          ശങ്കരദിഗ്വിജയത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഞാന്‍ ഒരിക്കല്‍ വായിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഈ ഭാഷ്യം ബ്ലോഗില്‍ പോസ്റ്റ് ചെയ്തെങ്കിലും ഇത് ശങ്കരാചാര്യരുടേത് തന്നെയാണെന്നുള്ളതിന് യാതൊരുറപ്പും എനിക്കില്ലായിരുന്നു. ഇക്കാര്യം അറിയിച്ചതിനു നന്ദി.

  8. Devadath.v.v says:

    I like such works.
    I am Devadth. v.v and I am doing my Post-Graduation in Sanskrit Vyakarana at Sankara Sanskrit university.I would like to work sanskrit text’s proof reading.

    • bharateeya says:

      Devadath,

      I am really glad that you are offering your services for proof-reading Sanskrit. I will send you the text and a detailed email. Thanks a lot.

  9. അങ്ങയുടെ പ്രയത്നത്തിന് നന്ദി ആദ്യം അറിയിക്കട്ടേ. ഞാൻ സംസ്കൃതം വിദ്യാർത്ഥിയും അധ്യാപകനുമാണ്. ഈ യജ്ഞത്തിൽ അങ്ങയെ സഹായിക്കാൻ സന്തോഷമേയുള്ളൂ…

    kanmadam.hari@gmail.com

  10. krishna prasad says:

    hari om -i am very interested in your work and i think i can contribute myself in proof reading as can read sanskrit easily
    krishna prasad

  11. വിജയ് കുമാര്‍ says:

    സുഹൃത്തേ,
    ഞാന്‍ വിജയ് കുമാര്‍. സംസ്കൃതാധ്യാപകനാണ്. ജോലിത്തിരക്കുകള്‍ ഒരുപാടുണ്ടെങ്കിലും ചെറിയ രീതിയില്‍ സഹായിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. താങ്കളുടെ പ്രയത്നം നന്നായിട്ടുണ്ട്. കാളിദാസകൃതികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഗദ്യരീതിയിലുള്ള വിവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നന്നായിരിക്കം.

    • bharateeya says:

      വിജയകുമാര്‍,

      ഈ പ്രോജക്ടില്‍ ചെറിയതോതിലെങ്കിലും പങ്കെടുക്കുവാന്‍ സന്മനസ്സു കാണിക്കുന്നതില്‍ വളരെ സന്തോഷം. കൂടുതല്‍ വിവരങ്ങളുമായി ഒരു ഇ-മെയില്‍ അയയ്ക്കാം.

      കാളിദാസകൃതികളുടെ മലയാള പരിഭാഷയെക്കുരിച്ച് എഴുതിയ അഭിപ്രായത്തിനോടു യോജിക്കുന്നു. ശ്ലോകങ്ങളുടെ അര്‍ത്ഥവും ഗദ്യത്തില്‍ നല്കുവാന്‍ സാധിക്കുകയാണെങ്കില്‍ ഒന്നുകൂടി നന്നായിരിക്കും. പക്ഷേ അത്തരത്തിലുള്ള പരിഭാഷകള്‍ (കോപ്പിറൈറ്റില്ലാത്തവ) ഇതുവരെ കണ്ടെത്തുവാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. താങ്കള്‍ക്ക് അറിവുള്ളപക്ഷം എഴുതുമല്ലോ. (വിക്രമോര്‍വ്വശീയം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കണ്ടുകാണുമല്ലോ. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പരിഭാഷയാണ്.)

  12. samu says:

    Dear Great Soul,
    Very good dedication ! all work is great ! the ultimate aim is the internet and computer to explore the Supreme Truth (knowledge ).
    best wishes!
    Samu

  13. Dear Blessed soul,

    May the almighty shower all the blessings in your life I would like to work with your projects in any manner, that you may require. I can type in Malayalam, Sanskrit and English very well and can do the proof reading in Sanskrit and Malayalam with my limited knowledge. Will be very happy to work with any spiritual books on my free time.

    With warmest regards and pranams,

    Vijayakumar

    • bharateeya says:

      Vijayakumar,

      Very glad to read your comment. You are welcome to our team. If you can spare some time for typing, I shall send you a chapter of the Manusmriti. Slokas are already typed. Only their meaning needs to be typed below each sloka. We have scanned pdf of Manusmriti with Malayalam translation. Waiting for your reply,

  14. परमेश्वरः says:

    नमस्ते,

    अहं परमॆश्वरः, संस्क्रृतछात्रः अस्मि. भवतां कार्ये सहभागं कर्तुं इच्छामि.

    • bharateeya says:

      പരമേശ്വരന്‍,

      നമസ്തേ,

      താങ്കള്‍ക്ക് ഡിജിറ്റൈസേഷന്‍ ടീമിലേക്കു സ്വാഗതം.

      സനത്സുജാതീയത്തിന്റെ ഒന്നാമത്തെ അദ്ധ്യായം MS Word file-ഉം, അതിലുപയോഗിച്ചിരിക്കുന്ന മലയാളം ഫോണ്ടും മെയിലില്‍ അയയ്ക്കുന്നു. ദയവായി അതിന്റെ പ്രൂഫ്റീഡിങ്ങ് ചെയ്യുക. ടൈപ്പ് ചെയ്തപ്പോള്‍ തെറ്റിയിട്ടുള്ള പദങ്ങള്‍ ഹൈലൈറ്റ് ചെയ്താല്‍ മതിയാകും. ഈ ഫോണ്ടില്‍ ടൈപ്പ് ചെയ്യുവാന്‍ പ്രയാസമായിരിക്കും. അഥവാ എന്തെങ്കിലും കമന്റ് എഴുതണമെങ്കില്‍ അതുമാകാം.

      ഈ മെയിലിന് മറുപടി എഴുതുമല്ലോ. ഇതു മുഴുവനും നോക്കുവാന്‍ എത്ര ദിവസം വേണമെന്ന് മറുപടിയില്‍ എഴുതാമോ? എന്തെങ്കിലും കാരണവശാല്‍ കാലതാമസം നേരിടുകയാണെങ്കില്‍ അന്നേരം അത് എന്നെ അറിയിക്കണമെന്നപേക്ഷിക്കുന്നു.

  15. Ravi Mohan says:

    enike sansacrit aryilla sramikam ravimohankdr@gmail com

  16. Vivek says:

    i can help in proof reading the sanskrit documents. please let me know the details.

    • bharateeya says:

      Vivek,

      Thanks a lot for the offer. We are yet to do the proof-reading of Malavikagnimitram and Vikramorvasiyam. Could you please do the proof-reading of Vikramorvasiyam in its pdf file? (which could be downloaded from this blog). You just need to highlight the words/sentences having typing errors. If you find that some words or sentences are missing, please insert a comment there.

      Please let me know if you would prefer to do the proof-reading with MS Word file.

  17. harikrishnan namboothiri says:

    harikrishnan,
    i am a story teller or purana parayana pouranikan. am a graduate in sanskrit and also i am intrested in all old sanskrit books. i have an intrest to join your project when i have free time.please give more details about it if you have an intrest to join me with you
    thanks
    harikrishnan namboothiri

    • bharateeya says:

      ഹരികൃഷ്ണന്‍,

      നമസ്തേ,

      ഇ-ബുക്ക് പ്രോജക്ടിലേയ്ക്കു സ്വാഗതം. സനത്സുജാതീയത്തിന്റെ ആദ്യത്തെ അദ്ധ്യായം പ്രൂഫ്റീഡ് ചെയ്യുവാനുണ്ട്. അയച്ചുതരട്ടെ?

      മറുപടി കാക്കുന്നു.

  18. Libin says:

    Studying Degree Sanskrit VEdanta.
    Studying Sanskrit Frm 5th Standard.
    i’m want to work with your project volunturily….
    Satam jIva SaradO vaRddhamAnah……

  19. sreejayan says:

    please i want manusmrithi in malayalam pdf…….. please arrnge it to me

    • bharateeya says:

      Sreejayan,

      Manusmriti ebook project is not yet complete. I will write to you when its ebook is posted to the blog.

  20. sandeep krishnan says:

    I wish to get manusmriti in malayalam. Pls inform me to my mail whn it is uploaded. Grt book collection.

  21. Ajay.K Sekhar says:

    You are doing am amazing work,….and want manusmriti in malayalam pdf..plz help.

  22. vishnu says:

    want manusmrithi in malayalam ,please

  23. hareeshnambiar says:

    i am interest for your work- sanskrit prof reading
    by hareesh

  24. Susmitha Jagadeesan says:

    നമസ്തെ
    ഞാന്‍ കുറച്ചു നാളായി ഈ വെബ്സൈറ്റിലെ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു വായിച്ചു വരുന്നു . ഞാന്‍ സംസ്കൃതം ബിരുദ ധാരിയാണ്. ചിലപ്പോ എനിക്ക് നിങ്ങളെ സഹായിക്കാന്‍ പറ്റിയേക്കും.
    വിശ്വസ്ഥതയോടെ ,
    സുസ്മിത

    • bharateeya says:

      സുസ്മിത,

      നമസ്തേ! ഇ-ബുക്ക് പ്രോജക്ടില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിച്ചതില്‍ വളരെ സന്തോഷം. ഒരു മെയില്‍ അയച്ചിട്ടുണ്ട്. അതിനു മറുപടി അയയ്ക്കുമല്ലോ.

  25. jayakumar says:

    എനിക്ക് നിങ്ങളെ സഹായിക്കാന്‍ പറ്റിയേക്കും.

    • bharateeya says:

      Jayakumar,

      Thank you very much for offering to help. I will write to you when I start next project.

  26. Usha Sudhakaran says:

    Pranamam!

    I have been downloading and reading many books from this site. I know Malayalam typing (in iLEAP) and will feel blessed if I can be of little help to you. I am a working woman but can find some time to be of some help in yr great venture.

    Awaiting yr reply,

    Usha.

  27. JAYARAJ.R says:

    Great..
    Please add swamy vivekananda SAHITHYA SARVASWAM
    And
    Patanjali yoga sutra ‘samyamam’ explanations in Malayalam

  28. JAYARAJ.R says:

    Please add more yoga sutra
    Such as kundalini yoga, Shivayoga,reiki,pranik healing
    And
    Books about mind science

  29. bhattathiri says:

    Your work is excellent and highly appreciated.

  30. George says:

    There is a story in “Manusmirti” about Brahmav teaching Asuran, Devan and Man and at the end of the class, he asks each one what they learnt. Ultimately all learnt only one letter, which has different meanings. I read long time ago and have noted it somewhere but it is missing. Appreciate if you please provide this story in a pdf

  31. Rajshree Nair says:

    volunteers ne avashyam undennu paranjallo.. njan MA (Sanskrit) anu..

  32. Dileepkumar KG says:

    അത്യാവശ്യം വളരെ കുറച്ചു സംസ്കൃതം പഠിച്ചിട്ടുണ്ട് പ്രൂഫ്‌ രീടിങ്ങു ചെയ്യാൻ താല്പര്യമുണ്ട് .എന്ത് ചെയ്യണമെന്നു മെയിൽ ചെയ്യുമല്ലോ

  33. Harish PN says:

    I am Research Scholar in Sanskrit… now i am in research thesis writing. But I am interest to join this project of Sanskrit proof-reading…so Kindly consider my request

  34. Ajithmanu says:

    I am ready to do as Sanskrit volunteer

  35. Ajithmanu says:

    Now I am doing BA in vedanta

  36. girijapathi says:

    Namaste,

    I’m not a scholar but studied sanskrit very well in school and I’m passionate to do this job.

  37. Manoj says:

    Kindly pls inform me when you upload “Manusmrithi” .

  38. ashique says:

    മനുസ്മൃതി ലഭിക്കാൻ എന്താണ് മാർഗം

  39. K.MANI KANDAN says:

    Namaste Ji,

    Great Informative website and your e books are very good and informative.
    Will it be able to get the E book of Skanda Puranam Malayalam Version.
    If any printed volumes are available in Kerala ?

    with regards,
    k.manikandan
    media advisor
    new delhi.

  40. Suresh says:

    DearSir,
    I am Suresh Babu Sanskrit Teacher ISWK ,Muscat,Oman.
    I am ready to serve sanskrit proof reading.

  41. SASIDHARAN says:

    അവിടെ വരേണ്ടിവരുമോ ? ഞാന്‍ സംസ്കൃതാധ്യാപകനാണ് . ശ്രീരാമകൃഷ്മമഠത്തിലാണ് ഞാന്‍ പഠിച്ചത്

  42. Alex says:

    Great. ???

  43. Aswathy says:

    I am Aswathy.. sanskrit research scholar.. am interested in proof reading …. aswathyachus341@gmail.com

Leave a Reply