Feed on
Posts
Comments

ഹിന്ദുമതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും, അതേ സമയം പ്രാമാണികവുമാണ് ശ്രീമദ് ഭഗവദ് ഗീത. ഭാരതീയരും വൈദേശികരുമായ ആചാര്യന്മാരും വിദ്വാന്മാരും ഗീതയ്ക്ക് രചിച്ചിട്ടുള്ള ഭാഷ്യങ്ങള്‍ ഒട്ടവനധിയാണ് – എട്ടാം നൂറ്റാണ്ടില്‍ ശ്രീശങ്കരന്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടില്‍ സ്വാമി ചിന്മയാനന്ദജിയും, ഗാന്ധിജിയും, വിനോബാജിയും, നടരാജഗുരുവും, ഗുരു നിത്യചൈതന്യയതിയും, ഡോ. രാധാകൃഷ്ണനും മറ്റും എഴുതിയ വ്യാഖ്യാനങ്ങള്‍ ഗീതയുടെ മഹത്വത്തെ എടുത്തുകാണിക്കുന്നു. ഒരു പക്ഷേ ഇത്രയുമധികം പേര്‍ ഇത്രയും വ്യത്യസ്തമായി വ്യാഖ്യാനിച്ചിട്ടുള്ള ഒരു ഗ്രന്ഥം വേറെയുണ്ടോ എന്നുതന്നെ നമുക്കു സംശയിക്കാം.

മലയാളത്തില്‍ തന്നെ പഴയതും പുതിയതുമായി ശ്രേഷ്ഠങ്ങളായ നിരവധി ഗീതാവ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയിലൊന്നും തന്നെ ഇ-ബുക്കായി ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടില്ല. ഇത്തരത്തില്‍ ആദ്യമായി ഇറങ്ങുന്ന ഭഗവദ് ഗീതാ വ്യാഖ്യാനത്തിന്റെ ഇ-ബുക്കാണ് സ്വാമി അഡഗഡാനന്ദജി രചിച്ച “യഥാര്‍ത്ഥ ഗീത“. അദ്ദേഹത്തിന്റെ ഗീതാവ്യാഖ്യാനം ഏകദേശം അന്‍പതോളം ഭാഷകളിലായി www.yatharthgeeta.com എന്ന സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ മലയാളത്തിലുള്ള ഇ-ബുക്ക് പി.ഡി.എഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ ചേര്‍ക്കുന്നു.

ഡൗണ്‍ലോഡ്

14 Responses to “ശ്രീമദ് ഭഗവദ് ഗീത – മലയാളം വ്യാഖ്യാനം Srimad Bhagavad Gita Malayalam Commentary”

  1. ramachandran ps says:

    യാഥാര്‍ത്ഥ്യത്തെ അറിയാന്‍, യഥാര്‍ത്ഥ ’ഗീതാ’.!!!
    വളരെ വളരെ നന്ദി.

    രാമു.

  2. Raghunadhan.V. says:

    ആദരപൂര്‍വ്വം ശ്രീ ശങ്കരന്,

    സര്‍വ്വവേദാന്തസാരസംഗ്രഹം എന്നറിയപ്പെടുന്ന ശ്രീമത് ഭഗവത്‌ ഗീതയുടെ
    സൂക്ഷ്മാര്‍ത്ഥത്തിലേക്കിറങ്ങിച്ചെന്ന് യഥാര്‍ത്ഥതത്വവിശകലനം നടത്തുന്നു യഥാര്‍ത്ഥഗീത.ലഭ്യമാക്കിയതിന് വളരെ നന്ദി.പക്ഷെ സാധാരണക്കാരായ അനുവാചകരെ സംബന്ധിച്ച് തത്വഗ്രഹണം അനായാസമാകുമോയെന്നു സംശയിക്കുന്നു.ഗ്രന്ഥത്തിന്‍റെ മഹിമയ്ക്ക് മാറ്റ് കൂട്ടുമാറൊരു മനോഹരമായ കവര്‍പേജ് നല്‍കിയാല്‍ നന്നാകുമായിരുന്നു എന്ന എളിയ അഭിപ്രായം അറിയിക്കട്ടെ.

  3. bharateeya says:

    രഘുനാഥന്‍ജി,

    നമസ്തെ,

    പ്രസാധകരുടെ അനുവാദമില്ലാതെ ഇ-ബുക്കിന് കവര്‍ ചേര്‍ക്കുന്നത് ഉചിതല്ലെന്നു കരുതിയാണ്
    അത് ചെയ്യാതിരുന്നത്. യഥാര്‍ത്ഥഗീത സൈറ്റില്‍ മലയാളത്തിലുള്ള ഇ-ബുക്ക് ലഭ്യമാണെന്ന കാര്യം ഒട്ടുമിക്കപേര്‍ക്കും അറിയാത്തതുകൊണ്ടുമാത്രമാണ് അത് ഇവിടെ പോസ്റ്റ് ചെയ്തത്. ആ സൈറ്റില്‍ ഇ-ബുക്കിന് കവര്‍ ചേര്‍ത്തിട്ടില്ല.

    ശങ്കരന്‍

  4. SREELAL says:

    ഇതു ശ്രെദ്ധിച്ചിരുന്നില്ല (മായ യുടെ കളി ആവാം ).
    പേര് അന്വര്‍ത്ഥ ആകും വിധമുള്ള ഉള്‍കാഴ്ച ഇതില്‍ ഉണ്ട് .

    ഈ ഗ്രന്ധം മറ്റു സജ്ജനങ്ങളുടെ ശ്രെദ്ധയില്‍ പെടുതുവനുള്ള എല്ലാ ശ്രെമങ്ങളഉം നാം ചെയ്യേണ്ടതാണ്…
    തങ്ങള്‍ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
    Keep up this good work. May GOD bless you all.
    Thanks…

  5. Satheesh C says:

    Thanks alot for your works. You have my best wishes.

  6. Manu Gopi says:

    നമസ്തേ …..ആദ്യം ഈ വെബ്‌ സൈറ്റിന് കാരണക്കാരായ എല്ലാവര്ക്കും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു ….

    എനിക്ക് …യജൂര് വേദവും …സാമ വേദവും ….ഈ സൈറ്റിൽ കാണുവാൻ സാധിച്ചില്ല ….

    ലഭ്യമാണെങ്കിൽ എനിക്ക് അതിന്റെ രണ്ടിന്റെയും ലിങ്ക് ഒന്ന് അയച്ചു തരണമെന്ന് അബ്യര്തിക്കുന്നു ..

    manug7808@gmail.com

  7. karthik says:

    Valare nalla oru vethamanu bhagavathgeetha

  8. Riyaz Mohammed says:

    Pranaam,

    Sir, I am unable to download the books. The links are broken

    • bharateeya says:

      Riyaz Mohammed, I have rectified the link. You can download the book now. I will rectify all other broken links soon. Sorry for inconvenience.

  9. Lekshmi J Nair says:

    i am unable to download books 🙁 pls help

  10. sanjay says:

    I download link not working.Please check…

  11. Raseef says:

    Who is the first Arabic translator ofgita

  12. Jeeja says:

    യഥാ൪ത്ഥഗീതയുടെ ഉപജ്ഞാതാവായ അഡ്ഗഡാനന്ദ സ്വാമിയുടെ ഒരു എളിയ ഭക്തയാണ് ഞാ൯. മുംബൈക്ക് അടുത്ത് പാല്ഘറിലെ ആശ്രമത്തിലെത്തി ഗുരുജിയെ ദ൪ശിക്കുവാനുള്ള ഭാഗ്യം കിട്ടി. ഓം പരമാത്മനേ നമഹ?

Leave a Reply