നാരദ ഭക്തി സൂത്രം അര്‍ത്ഥസഹിതം Narada bhakti sutra Malayalam
Posted in Bhakti, free ebook, Hinduism/Hindu Dharma, Malayalam Ebooks on May 28th, 2010
ആദ്ധ്യാത്മികസാധകന്മാര്‍ക്ക്, വിശേഷിച്ചും ഭക്തന്മാര്‍ക്ക്, അത്യന്താപേക്ഷിതമാണ് ശ്രീനാരദമഹര്‍ഷി വിരചിച്ച നാരദഭക്തിസൂത്രം. “ഈശ്വരനോടുള്ള പരമമായ പ്രേമമാണ് ഭക്തി” എന്നാണ് നാരദമഹര്‍ഷി ഭക്തിയെ നിര്‍വ്വചിക്കുന്നത്. വെറും എണ്‍പത്തിനാലു സൂത്രങ്ങള്‍ മാത്രമുള്ള ഈ ഗ്രന്ഥത്തില്‍ ശ്രീനാരദന്‍ “എന്താണ് യഥാര്‍ഥഭക്തിയെന്നും, അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും, ഭക്തിലാഭത്തിനുള്ള ഉപായങ്ങളെന്തൊക്കെയാണെന്നും, ഭക്തന്റെ കര്‍ത്തവ്യമെന്തെന്നും, ഭക്തന് നിഷിദ്ധമായതെന്തെന്നും, ഭക്തിയെ നേടുന്നതുകൊണ്ടുണ്ടാകുന്ന ലാഭമെന്തെന്നും, ഭക്തന്മാരുടെ മഹിമയെന്തെന്നും” സുലളിതങ്ങളായ സൂത്രങ്ങളിലൂടെ വര്‍ണ്ണിക്കുന്നു. നാരദ ഭക്തി സൂത്രം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്