സ്തവരത്നമാല – ഓടാട്ടില്‍ കേശവമേനോന്
Posted in Bhakti, free ebook, Malayalam Ebooks, Stotra on Aug 16th, 2014
സ്തോത്രങ്ങള്‍: ഈശ്വരപ്രാപ്തിയ്ക്കുള്ള ഏറ്റവും സുഗമമായ ഉപായമാണ് ഭക്തി എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. മോക്ഷസാധനസാമഗ്ര്യാം ഭക്തിരേവ ഗരീയസി എന്ന ആചാര്യവചനവും ഇതിനു പ്രമാണമാണ്. ഭക്തിയെ പോഷിപ്പിക്കുന്നതിന് സ്തോത്രപാരായണം പോലെ മറ്റൊരു മാര്‍ഗ്ഗമില്ല. ഈശ്വരസ്തുതി എല്ലാ മതങ്ങളിലുമുണ്ട്. വിശേഷിച്ചും ഹിന്ദുമതത്തില്‍ സ്തോത്രങ്ങള്‍ ചൊല്ലി ഈശ്വരനെ സ്തുതിക്കുന്ന സമ്പ്രദായം വേദകാലത്തുപോലുമുണ്ടായിരുന്നു. പിന്നീട് വന്ന ആചാര്യന്മാരും സ്തോത്രസാഹിത്യത്തെ പോഷിപ്പിക്കുകയുണ്ടായി. അതിന്റെ ഫലമായി അതിബൃഹത്തായ ഒരു സ്തോത്രസാഹിത്യം സംസ്കൃതത്തിലും മറ്റു ഭാരതീയഭാഷകളിലുമായി നിലവിലുണ്ട്. രാമായണം, മഹാഭാരതം, പുരാണങ്ങള്‍, സംഹിതകള്‍, ആഗമങ്ങള്‍, തന്ത്രഗ്രന്ഥങ്ങള്‍ എന്നിവയിലെല്ലാം ആദ്യന്തം […]