Siva Sahasranama Stotra Malayalam ശ്രീശിവസഹസ്രനാമസ്തോത്രം നാമാവലിസഹിതം
Posted in Bhakti, free ebook, Hinduism/Hindu Dharma, Malayalam Ebooks, Stotra on Mar 9th, 2013
ശ്രീശിവസഹസ്രനാമസ്തോത്രം: മഹാഭാരതത്തിലും, പുരാണങ്ങളിലും, തന്ത്രഗ്രന്ഥങ്ങളിലും മറ്റുമായി പതിനെട്ടിലധികം ശിവസഹസ്രനാമസ്തോത്രങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അവയില്‍ ഏറ്റവും പ്രസിദ്ധവും ആസേതുഹിമാചലം വസിക്കുന്ന ശിവഭക്തന്മാരില്‍ ഭൂരിപക്ഷം പേരും നിത്യം ജപിക്കുന്നതും മഹാഭാരതത്തിലെ അനുശാസനപര്‍വ്വത്തിലെ പതിനേഴാമദ്ധ്യായത്തിലെ ശിവസഹസ്രനാമസ്തോത്രമാണ്. മഹാഭാരതയുദ്ധാനന്തരം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ ഉത്തരായണകാലം വരുന്നതും പ്രതീക്ഷിച്ചു കിടന്ന ഭീഷ്മപിതാമഹനെ സമീപിച്ച് അനുഗ്രഹാശിസ്സുകള്‍ക്കായി പ്രാര്‍ത്ഥിച്ചു. ഭീഷ്മരാകട്ടെ രാജധര്‍മ്മവും മോക്ഷധര്‍മ്മവും ഉപദേശിച്ച് യുധിഷ്ഠിരനെ അനുഗ്രഹിച്ചു. അനന്തരം യുധിഷ്ഠിരന്‍ ഭീഷ്മരോട് ശ്രീപരമേശ്വരന്റെ ദിവ്യനാമങ്ങള്‍ ഉപദേശിക്കണമെന്നപേക്ഷിച്ചു. അത് ഉപദേശിക്കുവാന്‍ താന്‍ യോഗ്യനല്ലെന്നും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ […]