Feed on
Posts
Comments

Tag Archive 'Religion'

വേദാന്തപഠനം: അദ്വൈതവേദാന്തം പഠിച്ചു തുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥി ആദ്യം പഠിക്കുന്നത് പ്രകരണഗ്രന്ഥങ്ങളാണ്. വേദാന്തശാസ്ത്രത്തെ സംക്ഷിപ്തവും, ലളിതവും, സമഗ്രവുമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് പ്രകരണഗ്രന്ഥങ്ങള്‍. (ഇതുകൂടാതെ വേദാന്തത്തിലെ ഏതെങ്കിലും ഒരു വിഷയം മാത്രമെടുത്ത് അതിനെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുമുണ്ട് – ആത്മബോധം, ദൃഗ്‍ദൃശ്യവിവേകം, തുടങ്ങിയവ. അവയെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഈ സന്ദര്‍ഭത്തില്‍ പ്രസക്തമല്ല). ഇവയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ സാധാരണയായി പ്രചാരത്തിലുള്ള ചില പ്രകരണഗ്രന്ഥങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു. 1. വിവേകചൂഡാമണി – ശങ്കരാചാര്യസ്വാമികള്‍ 2. ഉപദേശസാഹസ്രി – ശ്രീ ശങ്കരാചാര്യസ്വാമികള്‍ […]

Read Full Post »

വേദാധികാരനിരൂപണം: ലോകസാഹിത്യത്തിലെതന്നെ ഏറ്റവും പുരാതനമായ ഗ്രന്ഥമാണ് വേദം. “വിദ്” എന്ന സംസ്കൃതധാതുവില്‍ നിന്നുണ്ടാകുന്ന വേദം എന്ന ശബ്ദത്തിന് അറിവ് എന്നാണ് സാമാന്യാര്‍ത്ഥമെങ്കിലും വേദകാലത്തെ വിജ്ഞാനത്തിന്റെ ഒരു സമാഹാരമാണ് വേദമെന്നു പറയാം. ഭാരതീയമായ സ്മൃതികളും, പുരാണേതിഹാസങ്ങളുമെല്ലാം തന്നെ വേദത്തിന്റെ മഹത്വത്തിനെ പാടിപ്പുകഴ്ത്തുന്നുണ്ട്. വേദപഠനത്തിനുള്ള അധികാരം ആര്‍ക്കെങ്കിലും നിഷേധിച്ചുകൊണ്ടുള്ള ഒരു മന്ത്രം പോലും വേദത്തില്‍ ഒരിടത്തും കാണുവാനില്ലെങ്കിലും, അറിവിന്റെ ഭണ്ഡാഗാരമായ വേദം പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള അധികാരം ഒരു വിഭാഗത്തിന്റെ മാത്രം അവകാശമായി കാലക്രമേണ വ്യാഖ്യാനിക്കപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഭാരതം […]

Read Full Post »

ശങ്കരാചാര്യരാല്‍ വിരചിതമായ അതിപ്രശസ്തമായ ഒരു സ്തോത്രമാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഭജ ഗോവിന്ദം എന്ന ഈ സ്തോത്രത്തിന്റെ രചനയ്ക്ക് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ശ്രീ ശങ്കരാചാര്യര്‍ തന്റെ 14 ശിഷ്യരുമൊത്ത് വാരണാസിയിലെ ഒരു വീഥിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു വൃദ്ധവൈയ്യാകരണന്‍ തന്റെ യുവശിഷ്യനെ സംസ്കൃതവ്യാകരണം പഠിപ്പിക്കുന്നത് കാണാന്‍ ഇടയായി. കാര്യം ഗ്രഹിക്കാതെ ഉരുവിട്ട് മനഃപാഠമാക്കുന്ന ശിഷ്യനെക്കണ്ട് അലിവുതോന്നിയ ശങ്കരാചാര്യര്‍ വൈയ്യാകരണന് നല്‍കിയ ഉപദേശമാണത്രേ ഭജ ഗോവിന്ദം എന്ന കവിതയിലെ ശ്ലോകങ്ങള്‍ ‍. ശങ്കരാചാര്യര്‍ 12 ശ്ലോകങ്ങള്‍ ചൊല്ലിയെന്ന് വിശ്വസിക്കപ്പെടുന്നു. […]

Read Full Post »

ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹത്തായ അദ്ധ്യാത്മിക ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത് “എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജ്ജുനനും, […]

Read Full Post »

ശ്രീവേദവ്യാസരചിതമായ സ്കന്ദപുരാണാന്തര്‍ഗതമായ ഗുരുഗീത ശിവപാര്‍വതീസംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ പാര്‍വ്വതിയുടെ ചോദ്യങ്ങള്‍ക്കുത്തരമായി ശ്രീ പരമേശ്വരന്‍ ഇതില്‍ ഗുരുതത്വവും, ഗുരുപൂജാവിധികളും, ഒരു ശിഷ്യന് അവശ്യം വേണ്ട സദ്ഗുണങ്ങളും വിശദമായി വര്‍ണ്ണിക്കുന്നുണ്ട്. ഗുരുഭക്തരായ സാധകര്‍ക്ക് ഗുരുതത്വമറിഞ്ഞ് സദ്ഗുരുവിനെ സേവിക്കുവാനും, ഗുരുഗീത നിത്യം പാരായണം ചെയ്യുവാനും ഈ പുസ്തകം വളരെയധികം പ്രയോജനപ്പെടും. ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ ഗുരുസ്സാക്ഷാത് പരംബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ ഗുരുസ്തോത്രം ഗുരുഗീതയില്‍ […]

Read Full Post »

ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹദ് ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഡൗണ്‍ലോഡ് ഡൗണ്‍ലോഡ് (M.S. Word Format)

Read Full Post »

മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്‌) പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ടതായി കരുതപ്പെടുന്നു. എഴുത്തച്ഛന്റെ രാമായണത്തിന്റെ പ്രത്യേകത അതു ഭക്തിരസപ്രധാനമാണെന്നതാണ്. തലമുറകളായി മലയാളികള്‍ തങ്ങളുടെ ഭവനങ്ങളില്‍ അദ്ധ്യാത്മ രാമായണം വായിക്കുന്ന പതിവുണ്ട്. ഈ വരുന്ന രാമായണമാസത്തിനു മുമ്പായി ഈ ഇ-പുസ്തകത്തോടെ എന്റെ മലയാളം ബ്ലോഗിനു ഗണപതി കുറിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തിരക്കു പിടിച്ച ഇന്നത്തെ ജീവിതയാത്രയില്‍ വല്ലപ്പോഴുമൊന്നു തങ്ങളുടെ ലാപ് ടോപ്പിലോ പി. സി. യിലോ രാമായണം വായിക്കുവാനും അതിലെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഈ ഇ-പുസ്തകം […]

Read Full Post »