Feed on
Posts
Comments

Tag Archive 'pilgrimage'

കാവേരീമാഹാത്മ്യം തീര്‍ത്ഥക്ഷേത്രങ്ങള്‍ക്കും പുണ്യനദികള്‍ക്കും ആര്‍ഷസംസ്കൃതിയില്‍ മഹത്തായ സ്ഥാനമാണുള്ളത്. മഹാപുരാണങ്ങളും മഹാഭാരതാദി ഇതിഹാസങ്ങളുമെല്ലാം പുണ്യസ്ഥലങ്ങളുടെയും പുണ്യനദികളുടെയും മാഹാത്മ്യത്തെക്കുറിച്ച് വാചാലമായി വര്‍ണ്ണിക്കുന്നുണ്ട്. “ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേഽസ്മിന്‍ സന്നിധിം കുരു” എന്ന ശ്ലോകം ചൊല്ലി എത്രയോ നൂറ്റാണ്ടുകളായി ഹിന്ദുമതസ്ഥര്‍ പ്രതിദിനം ഭക്തിപൂര്‍വ്വം സ്മരിക്കുന്ന ഏഴു പുണ്യനദികളില്‍ ഒന്നാണ് കാവേരി. പ്രാചീനകാലം മുതല്ക്കേ ജനമനസ്സുകളില്‍ കാവേരീനദിയ്ക്കുണ്ടായിരുന്ന സമുന്നതമായ ആദരവിനെയും ഭക്തിയെയുമാണ് ഇതു സൂചിപ്പിക്കുന്നത്. അഗ്നിപുരാണാന്തര്‍ഗതമായ കാവേരീമാഹാത്മ്യത്തില്‍ 30 അദ്ധ്യായങ്ങളിലായി കാവേരീനദിയുടെ ഉദ്ഭവം, മാഹാത്മ്യം […]

Read Full Post »