ശ്രീരാമോദന്തം അര്‍ഥസഹിതം Sriramodantam Malayalam
Posted in Bhakti, free ebook, Hinduism/Hindu Dharma, Malayalam Ebooks, Sanskrit on Jun 25th, 2010
കഴിഞ്ഞ കുറേ തലമുറകളായി കേരളത്തിലെ സംസ്കൃതവിദ്യാര്‍ഥികള്‍ സംസ്കൃതഭാഷയുടെ ബാലപാഠങ്ങളോടൊപ്പം തന്നെ പഠിച്ചുവരുന്ന ഒരു കൃതിയാണ് ശ്രീരാമോദന്തം. ശ്രീരാമോദന്തം എന്ന സമസ്തപദത്തിന്റെ വിഗ്രഹം ശ്രീരാമസ്യ ഉദന്തം എന്നും, അതിന്റെ അര്‍ഥം ശ്രീരാമന്റെ കഥ എന്നുമാണ്. ശ്രീപതിം പ്രണിപത്യാഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാല്മീകി പ്രകീര്‍ത്തിതം എന്നു തുടങ്ങുന്ന ഇതിലെ ഒന്നു രണ്ടു ശ്ലോകങ്ങളെങ്കിലും മനഃപാഠമായിട്ടില്ലാത്ത മലയാളികളായ സംസ്കൃതജ്ഞര്‍ വളരെ ചുരുക്കമായിരിക്കും. ഇന്ന് സാമ്പ്രദായികരീതിയിലുള്ള സംസ്കൃതവിദ്യാഭ്യാസം മണ്‍മറഞ്ഞുപോയെങ്കിലും, കേരളസര്‍ക്കാര്‍ പുറത്തിറക്കുന്ന സംസ്കൃതപാഠാവലികളിലും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ശ്രീരാമോദന്തത്തിലെ ബാലകാണ്ഡമെങ്കിലും ഉള്‍പെടുത്തിയിട്ടുണ്ടായിരുന്നു എന്ന […]