Bhagavad Gita Malayalam Text & Translation ശ്രീമദ് ഭഗവദ് ഗീത – മലയാളം (അര്‍ഥസഹിതം)
Posted in Bhakti, free ebook, Gita, Hinduism/Hindu Dharma, Malayalam Ebooks, Vedanta, Yoga on Aug 29th, 2009
ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹത്തായ അദ്ധ്യാത്മിക ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത് “എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജ്ജുനനും, […]