Feed on
Posts
Comments

Tag Archive 'hinduism; bhakti; sahasranama; srikrishna sahasranamam; malayalam; ebook'

  ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം: ഈ ബ്ലോഗില്‍ നേരത്തെ തന്നെ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം പോസ്റ്റ് ചെയ്തിരുന്നു. അതില്‍നിന്ന് ഭിന്നവും അത്യന്തം വിശിഷ്ടവുമായ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. വൈഷ്ണവാഗമഗ്രന്ഥങ്ങളില്‍ സാത്വതതന്ത്രം അഥവാ സാത്വതസംഹിത പ്രമുഖസ്ഥാനം വഹിക്കുന്നു. സാത്വതതന്ത്രത്തിലെ ആറാമദ്ധ്യായത്തില്‍ പരമശിവന്‍ നാരദന് ഉപദേശിച്ചതാണ് ഈ ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം. ചൗഖംബാ സാന്‍സ്ക്രിട്ട് സിരീസില്‍ പണ്ഡിറ്റ് അനന്തശാസ്ത്രി ഫഡ്കേ സമ്പാദനം ചെയ്തു 1934-ല്‍ പ്രസിദ്ധീകരിച്ച “സാത്വതതന്ത്രം” എന്ന കൃതിയാണ് ഈ ഇ-ബുക്ക് തയ്യാറാക്കുവാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ എണ്ണമറ്റ ലീലകളെയും, അനന്തകല്യാണഗുണങ്ങളെയും, വിവിധ […]

Read Full Post »

ശ്രീകൃഷ്ണസഹസ്രനാമം: ഭാരതീയര്‍ക്കെല്ലാം സുപരിചിതമായ പൂജ്യവുമായ ശ്രീ വിഷ്ണുസഹസ്രനാമത്തിനു പുറമേ ശ്രീകൃഷ്ണസഹസ്രനാമം, രാധാകൃഷ്ണസഹസ്രനാമം, ബാലകൃഷ്ണസഹസ്രനാമം എന്നിങ്ങനെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹസ്രനാമങ്ങള്‍ നിരവധിയുണ്ട്. അവയില്‍ “ശ്രീകൃഷ്ണഃ ശ്രീപതിഃ ശ്രീമാന്‍ ശ്രീധരഃ ശ്രീ സുഖാശ്രയഃ….” എന്നു തുടങ്ങുന്നതും സാത്വതസംഹിത (സാത്വതതന്ത്രം) യില്‍ ഉള്‍പ്പെടുന്നതുമായ സഹസ്രനാമമാണ് അധികം ജനപ്രിയമായിട്ടുള്ളത്. അത് ദേവനാഗരിലിപിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ നിലവില്‍ പ്രചാരത്തിലുള്ള ശ്രീകൃഷ്ണ സഹസ്രനാമത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും സുദുര്‍ലഭവും, അതിമനോഹരവുമായ ഒരു സഹസ്രനാമം അടുത്തയിടെ ഇരുനിലംകോട് ജ്ഞാനാനന്ദ കുടീരത്തില്‍ നടന്ന ഭാഗവതസപ്താഹത്തില്‍ യജ്ഞപ്രസാദമായി വിതരണം […]

Read Full Post »