Feed on
Posts
Comments

Tag Archive 'Advaita'

ശ്രീരാമഗീത: വേദവ്യാസവിരചിതമായ ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ശിവപാര്‍വ്വതിസംവാദത്തില്‍ വര്‍ണ്ണിക്കപ്പെടുന്ന രാമകഥയാണ് അദ്ധ്യാത്മരാമായണം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡം അഞ്ചാം സര്‍ഗ്ഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് ബ്രഹ്മവിദ്യ ഉപദേശിക്കുന്ന സന്ദര്‍ഭമുണ്ട്. അദ്ധ്യാത്മരാമായണത്തിലെ ഈ സര്‍ഗ്ഗം ശ്രീരാമഗീത എന്ന പേരിലറിയപ്പെടുന്നു. സീതാപരിത്യാഗത്തിനുശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച് ലക്ഷ്മണന്‍ യഥാവിധി പ്രണാമങ്ങളര്‍പ്പിച്ചശേഷം സംസാരസാഗരത്തില്‍നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം തനിക്ക് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ലക്ഷ്മണന്റെ പ്രാര്‍ത്ഥന കേട്ട് ശ്രീരാമന്‍ വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം ലക്ഷ്മണന് ഉപദേശിച്ചു. അതാണ് ശ്രീരാമഗീത. ശ്രീരാമഗീതയുടെ ഉള്ളടക്കം: ശ്രീരാമോപദിഷ്ടമായ ഈ […]

Read Full Post »

ഉപദേശസാരം എന്ന പേരു സൂചിപ്പിക്കുന്നതുപോലെ രമണമഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരമാണ് ഈ  ലഘുകൃതി. ഉപദേശസാരം രചിക്കപ്പെടുവാനുള്ള സാഹചര്യം ഇപ്രകാരമാണ്. മഹര്‍ഷിയുടെ ഭക്തനായ മുരുകനാര്‍ ഈശ്വരന്റെ വിവിധലീലകള്‍ വര്‍ണ്ണിക്കുന്ന ഒരു കാവ്യം രചിക്കുകയായിരുന്നു. അതിലൊരിടത്ത് വൈദികകര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ല എന്നു വിശ്വസിച്ചുകൊണ്ട് യാഗാദികളില്‍ മുഴുകി ദാരുകവനത്തില്‍ വസിച്ചിരുന്ന ഒരു കൂട്ടം ഋഷിമാര്‍ക്കു ശിവന്‍ ജ്ഞാനോപദേശം നല്കുന്ന ഒരു സന്ദര്‍ഭമുണ്ട്. ശിവന്‍ നേരിട്ടു നല്കിയ ഈ ഉപദേശം തന്റെ ഭാവനയില്‍ രചിക്കുന്നത് ഉചിതമായിരിക്കില്ലെന്നു തോന്നിയ മുരുകനാര്‍, ഈ ഉപദേശഭാഗം രമണമഹര്‍ഷി സ്വയം […]

Read Full Post »

സനത്സുജാതീയം എന്താണ്? മഹാഭാരതം അമൂല്യങ്ങളായ ജ്ഞാനോപദേശങ്ങളുടെ ഒരു കലവറയാണ്. ഇതില്‍ ഏറ്റവും ശ്രേഷ്ഠവും ജനപ്രിയവുമായത് ശ്രീമദ്ഭഗവദ്ഗീതയാണ്. യക്ഷപ്രശ്നവും, വിദുരനീതിയും, ശാന്തിപര്‍വ്വത്തില്‍ ഭീഷ്മര്‍ യുധിഷ്ഠിരനു നല്കുന്ന ജ്ഞാനോപദേശവും വളരെ പ്രശസ്തമാണല്ലോ. എന്നാല്‍ അത്രയ്ക്ക് പ്രശസ്തമല്ലെങ്കിലും അതിവിശിഷ്ടമായ ഒന്നാണ് “സനത്സുജാതീയം. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തില്‍ സനത്സുജാതന്‍ എന്ന മുനി ധൃതരാഷ്ട്രര്‍ക്കു നല്കുന്ന ജ്ഞാനോപദേശമാണ് “സനത്സുജാതീയം” എന്ന പേരിലറിയപ്പെടുന്നത്. പശ്ചാത്തലം: വനവാസവും അജ്ഞാതവാസവും കഴിഞ്ഞു തിരിച്ചുവന്ന പാണ്ഡവര്‍ക്ക് സൂചിമുന കുത്തുവാനുള്ള ഇടംപോലും നല്കുവാന്‍ ദുര്യോധന‍ വിസമ്മതിച്ചു. അപ്പോള്‍ പിന്നെ കൗരവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി […]

Read Full Post »

സര്‍വ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം “ശ്രീ ശങ്കരഭഗവല്‍പാദരുടെ വേദാന്തപ്രകരണങ്ങളില്‍ എല്ലാംകൊണ്ടും ബൃഹത്തും മഹത്തുമായ പ്രകരണമാണ് സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം. ഈ ഒരു പ്രകരണത്തെമാത്രം ശരിയായി പഠിച്ചാല്‍തന്നെ ഒരാള്‍ക്ക് അദ്വൈതവേദാന്തത്തില്‍ നിസ്സംശയമായ അറിവുണ്ടാവാം. അത്രമാത്രം വിപുലവും സമ്പൂര്‍ണ്ണവുമാണ് ഇതിലെ പ്രതിപാദനം. പ്രായേണ ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളേയും സ്പര്‍ശിക്കുകയും ആവശ്യമുള്ളിടത്തു പൂര്‍വ്വപക്ഷങ്ങളെ അവതരിപ്പിക്കുകയും സിദ്ധാന്തങ്ങളെ സമര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ വേദാന്തവിദ്യാര്‍ത്ഥികള്‍ക്കും, ജിജ്ഞാസുക്കള്‍ക്കും ഈ പ്രകരണം വലിയൊരനുഗ്രഹം തന്നെയാണ്.” ഈ ഗ്രന്ഥത്തിന് മലയാളത്തില്‍ വ്യാഖ്യാനം രചിച്ച് മലയാളികളായ മുമുക്ഷുക്കളെയെല്ലാം അനുഗ്രഹിച്ച സ്വാമി ജ്ഞാനാനന്ദസരസ്വതി തന്റെ വ്യാഖ്യാനത്തിന്റെ മുഖവുരയിലെഴുതിയ […]

Read Full Post »

വേദാന്തപഠനം: അദ്വൈതവേദാന്തം പഠിച്ചു തുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥി ആദ്യം പഠിക്കുന്നത് പ്രകരണഗ്രന്ഥങ്ങളാണ്. വേദാന്തശാസ്ത്രത്തെ സംക്ഷിപ്തവും, ലളിതവും, സമഗ്രവുമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് പ്രകരണഗ്രന്ഥങ്ങള്‍. (ഇതുകൂടാതെ വേദാന്തത്തിലെ ഏതെങ്കിലും ഒരു വിഷയം മാത്രമെടുത്ത് അതിനെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുമുണ്ട് – ആത്മബോധം, ദൃഗ്‍ദൃശ്യവിവേകം, തുടങ്ങിയവ. അവയെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഈ സന്ദര്‍ഭത്തില്‍ പ്രസക്തമല്ല). ഇവയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ സാധാരണയായി പ്രചാരത്തിലുള്ള ചില പ്രകരണഗ്രന്ഥങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു. 1. വിവേകചൂഡാമണി – ശങ്കരാചാര്യസ്വാമികള്‍ 2. ഉപദേശസാഹസ്രി – ശ്രീ ശങ്കരാചാര്യസ്വാമികള്‍ […]

Read Full Post »

ഉപനിഷത്ത്: പ്രപഞ്ചസത്യത്തെ കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ ഇതിഹാസത്തില്‍ ഉപനിഷത്തുക്കള്‍ക്ക് അദ്വിതീയമായ സ്ഥാനമാണുള്ളത്. “ആത്മാവിന്റെ ഹിമാലയ”മെന്ന് പാശ്ചാത്യദാര്‍ശനികരും, “ശ്രുതിശിരസ്സ്” എന്ന് ഭാരതീയാചാര്യന്മാരും വിശേഷിപ്പിച്ചിട്ടുള്ള ഉപനിഷത്തുക്കളിലെ പ്രതിപാദ്യം ബ്രഹ്മവിദ്യയാണ്. തത്ത്വശാസ്ത്രത്തിനേക്കാള്‍ ആത്മവിചാരത്തിലൂടെ അനുഭൂതി നേടുന്നതിനാണ് ഉപനിഷത്തുക്കള്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒരു ഉപനിഷദ് ഋഷി പാടിയത് – വേദാഹമേതം പുരുഷം മഹാന്തം ആദിത്യവര്‍ണ്ണം തമസഃ പരസ്താത് തമേവം വിദ്വാന്‍ അമൃത ഇഹ ഭവതി നാന്യഃ പന്ഥാ വിദ്യതേഽയനായ “അന്ധകാരത്തിനപ്പുറത്തുള്ള മഹിമയുള്ളവനായ ഈ പുരുഷനെ ഞാന്‍ അറിയുന്നു. അവനെ അറിഞ്ഞിട്ട് ഒരുവന്‍ […]

Read Full Post »

അഷ്ടാവക്രഗീതാ ഉപനിഷത്പ്രതിപാദ്യമായ ആത്മജ്ഞാനത്തെ പ്രാപിച്ച് ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മോക്ഷസുഖമനുഭവിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന പല ഗീതകളുമുണ്ട്. ശ്രീമദ് ഭഗവദ്ഗീതയാണ് അതില്‍ ഏറ്റവും പ്രസിദ്ധം. അതുപോലെയുള്ള മറ്റൊരു ഗീതയാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്രസംഹിത. അഷ്ടാവക്രമുനിയും ജനകമഹാരാജാവും തമ്മിലുള്ള സംവാദത്തിന്റെ രൂപത്തിലാണ് ഇതില്‍ വേദാന്തശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നത്. വേദാന്ത ശാസ്ത്രചര്‍ച്ചയേക്കാള്‍ അദ്വൈതാനുഭൂതിയ്ക്കാണ് അഷ്ടാവക്ര ഗീതയില്‍ മുന്‍തൂക്കം. ഭഗവദ്ഗീതയെ അപേക്ഷിച്ച് ഇതിലെ പ്രതിപാദനശൈലി കൂടുതല്‍ സരളവും, ഋജുവുമാണ്. അഷ്ടാവക്രമുനി ജനകസദസ്സില്‍വച്ച് അഷ്ടാവക്രമുനി വരുണപുത്രനായ വന്ദിയുമായി ചെയ്ത ബ്രഹ്മവാദം മഹാഭാരതത്തില്‍ ആരണ്യപര്‍വത്തിലെ തീര്‍ഥയാത്രാപര്‍വത്തില്‍ (132-134 […]

Read Full Post »

അദ്വൈതവേദാന്തമെന്താണ് എന്നറിയുവാനാഗ്രഹിക്കുന്ന ജിജ്ഞാസുക്കള്‍ക്ക് അത്യന്തം പ്രയോജനപ്രദമായ ഒരു പ്രകരണഗ്രന്ഥമാണ് ആദിശങ്കരാചാര്യര്‍ വിരചിച്ച “ആത്മബോധം”. അറുപത്തിയെട്ടു ശ്ലോകങ്ങള്‍ മാത്രമുള്ള ഈ ലഘുഗ്രന്ഥത്തിലൂടെ അനാദികാലം മുതല്‍ക്കേ മനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രശ്നങ്ങളായ “ഞാനാരാണ്? എനിക്കെന്തു കൊണ്ട് എപ്പോഴും ശാന്തിയും സന്തോഷവും അനുഭവിക്കുവാന്‍ കഴിയുന്നില്ല? ഈ ദുഃഖത്തില്‍ നിന്ന് എങ്ങനെയാണ് മോചനം നേടുക?” എന്നിവയ്ക്കെല്ലാം തന്നെ ആദിശങ്കരാചാര്യര്‍ സുലളിതമായ ഭാഷയില്‍ യുക്തിയുക്തമായി ഉത്തരം നല്കുന്നു. ദൈനംദിനജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കുറിക്കുകൊള്ളുന്ന ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. ഒരുദാഹരണം എടുത്തുകാണിക്കുകയാണെങ്കില്‍ “പാകസ്യ […]

Read Full Post »

ശ്രീ ശങ്കരാചാര്യര്‍ക്കു ശേഷം കേരളം കണ്ട ഒരസാമാന്യ ആധ്യാത്മിക പ്രതിഭാസമായ ശ്രീമത് ചട്ടമ്പിസ്വാമികള്‍ അദ്വൈതദര്‍ശനത്തെക്കുറിച്ച് മലയാളഭാഷയില്‍ രചിച്ച ഒരു പ്രകരണഗ്രന്ഥമാണ് അദ്വൈതചിന്താപദ്ധതി. അദ്വൈതദര്‍ശനത്തിന്റെ നാനാ വശങ്ങളെയും സാമാന്യമായും വേദാന്തപ്രക്രിയകളെക്കുറിച്ച് വിശേഷിച്ചും ശ്രീമത് ചട്ടമ്പിസ്വാമികള്‍ ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനാല്‍ ജിജ്ഞാസുക്കള്‍ക്ക് ഈ ഗ്രന്ഥമെന്നും ഒരു വഴികാട്ടിയായിരിക്കും. ഡൗണ്‍ലോഡ് ഡൗണ്‍ലോഡ് 2

Read Full Post »