Sri Rama Gita Malayalam ശ്രീരാമഗീത മലയാളം
Posted in free ebook, Gita, Malayalam Ebooks, Vedanta on Apr 20th, 2013
ശ്രീരാമഗീത: വേദവ്യാസവിരചിതമായ ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ശിവപാര്‍വ്വതിസംവാദത്തില്‍ വര്‍ണ്ണിക്കപ്പെടുന്ന രാമകഥയാണ് അദ്ധ്യാത്മരാമായണം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡം അഞ്ചാം സര്‍ഗ്ഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് ബ്രഹ്മവിദ്യ ഉപദേശിക്കുന്ന സന്ദര്‍ഭമുണ്ട്. അദ്ധ്യാത്മരാമായണത്തിലെ ഈ സര്‍ഗ്ഗം ശ്രീരാമഗീത എന്ന പേരിലറിയപ്പെടുന്നു. സീതാപരിത്യാഗത്തിനുശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച് ലക്ഷ്മണന്‍ യഥാവിധി പ്രണാമങ്ങളര്‍പ്പിച്ചശേഷം സംസാരസാഗരത്തില്‍നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം തനിക്ക് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ലക്ഷ്മണന്റെ പ്രാര്‍ത്ഥന കേട്ട് ശ്രീരാമന്‍ വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം ലക്ഷ്മണന് ഉപദേശിച്ചു. അതാണ് ശ്രീരാമഗീത. ശ്രീരാമഗീതയുടെ ഉള്ളടക്കം: ശ്രീരാമോപദിഷ്ടമായ ഈ […]