ഗീതാപ്രവചനം – വിനോബാ ഭാവേ – മലയാളം പരിഭാഷ – വി. ബാലകൃഷ്ണന് Gita Pravachanam Malayalam Translation – V Balakrishnan
Posted in Bhakti, free ebook, Gita, Malayalam Ebooks, Vedanta, Yoga on Feb 26th, 2011
വിനോബാ ഭാവേ സുപ്രസിദ്ധ ഗാന്ധിയനും, ഭൂദാനപ്രസ്ഥാനത്തിന്റെ പ്രണേതാവുമായിരുന്ന ആചാര്യ വിനോബാ ഭാവേ ഒരു ചിന്തകനും, സ്വാതന്ത്ര്യസമരസേനാനിയും, സാമുഹ്യപരിഷ്കര്‍ത്താവും, പണ്ഡിതനുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഭഗവദ് ഗീത മനഃപാഠമാക്കുകയും, പിന്നീട് ഗീതാസാഗരത്തിലാഴ്ന്നിറങ്ങുകയും ചെയ്ത അദ്ദേഹം ഗീതയെ സ്വന്തം അമ്മയായിട്ടാണ് കണ്ടിരുന്നത്. തന്റെ മാതൃഭാഷയായ മറാട്ടിയില്‍ അദ്ദേഹം ശ്രീമദ് ഭഗവദ് ഗീതയെ പദ്യരൂപത്തില്‍ പരിഭാഷപ്പെടുത്തുകയുണ്ടായി. ഭഗവദ്ഗീത തന്റെ പ്രാണനാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഗീതാപ്രവചനം സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിന് 1932-ല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് മഹാരാഷ്ട്രയിലെ ധുലിയാജയിലിലടയ്ക്കുകയുണ്ടായി. അവിടെ വെച്ച തന്റെ സഹതടവുകാരോട് അദ്ദേഹം […]