ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് എന്ന ഒരു സവിശേഷത പ്രാചീനമലയാളം എന്ന കൃതിയ്ക്കുണ്ട്. സ്വാമികള്‍ ഈ കൃതിയെ ആറു ഭാഗങ്ങളിലായിട്ടു രചിച്ചു എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇതിന്റെ ആദ്യഭാഗം മാത്രമേ കുറച്ചുനാള്‍ മുമ്പുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്ത് ഇതിന്റെ രണ്ടാം ഭാഗം കൈയ്യെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു എന്നറിയുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ ഒന്നാം ഭാഗം മാത്രമാണ് ഇവിടെ ഇപ്പോള്‍ ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്. കേരളത്തിന്റെ പ്രാചീനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. […]
Read Full Post »
ശ്രീശങ്കരാചാര്യര്‍ സംസ്കൃതഭാഷയില്‍ വിരചിച്ച ദേവീ ചതുഃഷഷ്ട്യുപചാര പൂജാ സ്തോത്രം എന്ന കൃതിയ്ക്ക് മലയാളഭാഷയില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ ചമച്ച വ്യാഖ്യാനമാണ് ദേവീ മാനസപൂജാ സ്തോത്രം. ദേവപൂജയുടെ ഒരു പ്രധാന അംശമാണ് ഉപചാരം. ഉപചാരങ്ങളുടെ സംഖ്യയെ ആധാരമാക്കി പൂജകള്‍ പലതായി തിരിച്ചിട്ടുണ്ട് – പഞ്ചോപചാരപൂജ, ഷോഡശോപചാരപൂജ, ചതുഃഷഷ്ട്യുപചാരപൂജ, എന്നിങ്ങനെ. ഇവയില്‍ ചതുഃഷഷ്ട്യുപചാരപൂജ മാനസികമായി ചെയ്യുവാനുദ്ദേശിച്ചുകൊണ്ടാണ് ശങ്കരാചാര്യര്‍ ഈ സ്തോത്രം രചിച്ചിട്ടുള്ളത്. ആസനം, സ്വാഗതം, പാദ്യം, അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, സ്നാനം, മുതലായ അറുപത്തിനാലു ഉപചാരങ്ങളെയും വര്‍ണ്ണിക്കുന്നതും കാവ്യഭംഗിയും, ഭക്തിരസവും വഴിഞ്ഞൊഴുകുന്നതുമായ […]
Read Full Post »
മനുഷ്യജീവിതത്തിലെ എല്ലാ വെല്ലുവിളികള്‍ക്കും ശാശ്വത പരിഹാരമോതുന്ന സനാതനചിന്താപദ്ധതിയാണ് അദ്വൈതദര്‍ശനം. അത് ഋഷിമാരുടെ അനുഭൂതിമാത്രമല്ല സമസ്തചരാചരങ്ങളുടെയും അകപ്പൊരുള്‍ അനാവരണം ചെയ്യുന്ന ജീവിതദര്‍ശനം കൂടിയാണ്. ലോകം കണ്ട ഏറ്റവും മികച്ച ജ്ഞാനമീമാംസയും യുക്തിചിന്തയുമാണ് അദ്വൈതദര്‍ശനം. അദ്വൈതവേദാന്തം പഠിച്ചുതുടങ്ങുന്നവര്‍ക്ക് ഏറ്റവും യോജിച്ച ഒരു കൈപ്പുസ്തകമാണ്, ശ്രീ ചട്ടമ്പിസ്വാമികള്‍ വിരചിച്ച അദ്വൈതചിന്താപദ്ധതി. അദ്ധ്യാരോപാപവാദങ്ങള്‍, ശരീരതത്ത്വസംഗ്രഹം, ജഗന്മിഥ്യാത്വവും ബ്രഹ്മസാക്ഷാത്കാരവും, തത്ത്വമസിമഹാവാക്യോപദേശം, ചതുര്‍വ്വേദമഹാവാക്യങ്ങള്‍, ശ്രുതിസാരമഹാവാക്യപ്രകരണം എന്നീ ആറ് അദ്ധ്യായങ്ങളിലായി വേദാന്തശാസ്ത്രത്തെ സമഗ്രമായും ലളിതമായും സംഗ്രഹിച്ചിട്ടുള്ള ഈ കൃതി മുമുക്ഷുക്കളായ എല്ലാ വായനക്കാര്‍ക്കും ഒരുപോലെ അനുഗ്രഹമാകുന്നുമെന്ന് പ്രതീക്ഷിക്കുന്നു. […]
Read Full Post »
ശ്രീ ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രോജക്ടിന്റെ ഭാഗമായി ഇതിനകം വേദാധികാരനിരൂപണം, ജീവകാരുണ്യനിരൂപണം, നിജാനന്ദവിലാസം എന്നീ മൂന്നു പ്രമുഖകൃതികള്‍ ഇ-ബുക്കുകളായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പ്രാചീനമലയാളം, അദ്വൈതചിന്താപദ്ധതി എന്നീ ഇ-ബുക്കുകളും താമസിയാതെ തന്നെ പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു. ഇപ്പോള്‍ ചട്ടമ്പിസ്വാമികളുടെ ലഘുലേഖനങ്ങള്‍, ചില ഗ്രന്ഥങ്ങള്‍ക്കെഴുതിയ ആമുഖങ്ങളും അവതാരികകളും, കവിതകള്‍, കത്തുകള്‍, തുടങ്ങിയവയെ ഉള്‍ക്കൊള്ളിച്ച് ഒരു ഇ-ബുക്കായി പ്രസിദ്ധീകരിക്കുകയാണ്. ഇതില്‍ തത്ക്കാലം താഴെ പറയുന്ന മൂന്നു ലഘുകൃതികള്‍ മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ. 1. പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം 2. […]
Read Full Post »
വേദാന്തപഠനം: അദ്വൈതവേദാന്തം പഠിച്ചു തുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥി ആദ്യം പഠിക്കുന്നത് പ്രകരണഗ്രന്ഥങ്ങളാണ്. വേദാന്തശാസ്ത്രത്തെ സംക്ഷിപ്തവും, ലളിതവും, സമഗ്രവുമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് പ്രകരണഗ്രന്ഥങ്ങള്‍. (ഇതുകൂടാതെ വേദാന്തത്തിലെ ഏതെങ്കിലും ഒരു വിഷയം മാത്രമെടുത്ത് അതിനെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുമുണ്ട് – ആത്മബോധം, ദൃഗ്‍ദൃശ്യവിവേകം, തുടങ്ങിയവ. അവയെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഈ സന്ദര്‍ഭത്തില്‍ പ്രസക്തമല്ല). ഇവയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ സാധാരണയായി പ്രചാരത്തിലുള്ള ചില പ്രകരണഗ്രന്ഥങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു. 1. വിവേകചൂഡാമണി – ശങ്കരാചാര്യസ്വാമികള്‍ 2. ഉപദേശസാഹസ്രി – ശ്രീ ശങ്കരാചാര്യസ്വാമികള്‍ […]
Read Full Post »
ഉപനിഷത്ത്: പ്രപഞ്ചസത്യത്തെ കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ ഇതിഹാസത്തില്‍ ഉപനിഷത്തുക്കള്‍ക്ക് അദ്വിതീയമായ സ്ഥാനമാണുള്ളത്. “ആത്മാവിന്റെ ഹിമാലയ”മെന്ന് പാശ്ചാത്യദാര്‍ശനികരും, “ശ്രുതിശിരസ്സ്” എന്ന് ഭാരതീയാചാര്യന്മാരും വിശേഷിപ്പിച്ചിട്ടുള്ള ഉപനിഷത്തുക്കളിലെ പ്രതിപാദ്യം ബ്രഹ്മവിദ്യയാണ്. തത്ത്വശാസ്ത്രത്തിനേക്കാള്‍ ആത്മവിചാരത്തിലൂടെ അനുഭൂതി നേടുന്നതിനാണ് ഉപനിഷത്തുക്കള്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒരു ഉപനിഷദ് ഋഷി പാടിയത് – വേദാഹമേതം പുരുഷം മഹാന്തം ആദിത്യവര്‍ണ്ണം തമസഃ പരസ്താത് തമേവം വിദ്വാന്‍ അമൃത ഇഹ ഭവതി നാന്യഃ പന്ഥാ വിദ്യതേഽയനായ “അന്ധകാരത്തിനപ്പുറത്തുള്ള മഹിമയുള്ളവനായ ഈ പുരുഷനെ ഞാന്‍ അറിയുന്നു. അവനെ അറിഞ്ഞിട്ട് ഒരുവന്‍ […]
Read Full Post »
ആത്മവത് സര്‍വഭൂതേഷു എന്ന ആപ്തവാക്യത്തിന് അനുരൂപമായി സമസ്തജീവജാലങ്ങളോടും സമഭാവന പുലര്‍ത്തിയിരുന്ന മഹാത്മാവായിരുന്നു ശ്രീമത് ചട്ടമ്പിസ്വാമികള്‍. ജീവകാരുണ്യനിരൂപണം എന്ന കൃതിയിലൂടെ നാമെല്ലാവരും സഹജീവികളോട് കാരുണ്യം കാണിക്കേണ്ടതിന്റെയും മാംസാഹാരം വര്‍ജ്ജിക്കേണ്ടതിന്റെയും ആവശ്യകതയെ താത്വികമായി വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. മാംസഭക്ഷണത്തെ അനുകൂലിക്കുന്നവര്‍ സാധാരണയായി പറയാറുള്ള ചില വാദങ്ങള്‍ പ്രതിപാദിച്ചുകൊണ്ടാണ് ഈ കൃതി ആരംഭിക്കുന്നതുതന്നെ. അവയില്‍ ചിലതു താഴെ ചേര്‍ക്കുന്നു. 1. ദൈവം മൃഗാദികളെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന് ഭക്ഷണത്തിനു വേണ്ടിയാണ്. 2. ഹിംസ കൂടാതെ മനുഷ്യന് ജീവിച്ചിരിക്കുവാനാവില്ല. എന്തെന്നാല്‍ നാം ദിവസവും കഴിക്കുന്ന […]
Read Full Post »
വേദാധികാരനിരൂപണം: ലോകസാഹിത്യത്തിലെതന്നെ ഏറ്റവും പുരാതനമായ ഗ്രന്ഥമാണ് വേദം. “വിദ്” എന്ന സംസ്കൃതധാതുവില്‍ നിന്നുണ്ടാകുന്ന വേദം എന്ന ശബ്ദത്തിന് അറിവ് എന്നാണ് സാമാന്യാര്‍ത്ഥമെങ്കിലും വേദകാലത്തെ വിജ്ഞാനത്തിന്റെ ഒരു സമാഹാരമാണ് വേദമെന്നു പറയാം. ഭാരതീയമായ സ്മൃതികളും, പുരാണേതിഹാസങ്ങളുമെല്ലാം തന്നെ വേദത്തിന്റെ മഹത്വത്തിനെ പാടിപ്പുകഴ്ത്തുന്നുണ്ട്. വേദപഠനത്തിനുള്ള അധികാരം ആര്‍ക്കെങ്കിലും നിഷേധിച്ചുകൊണ്ടുള്ള ഒരു മന്ത്രം പോലും വേദത്തില്‍ ഒരിടത്തും കാണുവാനില്ലെങ്കിലും, അറിവിന്റെ ഭണ്ഡാഗാരമായ വേദം പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള അധികാരം ഒരു വിഭാഗത്തിന്റെ മാത്രം അവകാശമായി കാലക്രമേണ വ്യാഖ്യാനിക്കപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഭാരതം […]
Read Full Post »
മഹാഭാരതം: വേദവ്യാസമഹര്‍ഷി വിരചിച്ച മഹാഭാരതം ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള അതിബൃഹത്തായ കൃതിയാണ്. “ശ്രീമദ്ഭഗവദ്ഗീത” യാണ് മഹാഭാരതത്തിലെ വിവിധ ഉപാഖ്യാനങ്ങളിലും, ഉപദേശസംഗ്രഹങ്ങളിലും വെച്ച് ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചതും ഏറ്റവുമധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളത്. പ്രസിദ്ധിയിലും, ഉള്ളടക്കത്തിന്റെ മഹത്ത്വത്തിലും അതിനു തൊട്ടു പുറകില്‍ നില്ക്കുന്നവയാണ്, വിദുരനീതി, യക്ഷപ്രശ്നം, സനത്സുജാതീയം തുടങ്ങിയവ. ധര്‍മ്മമാണ് മഹാഭാരതകഥയുടെ കേന്ദ്രബിന്ധു. എന്നാലും മറ്റു പുരുഷാര്‍ത്ഥങ്ങളായ അര്‍ഥം, കാമം, മോക്ഷം എന്നിവയെയും വ്യാസമഹര്‍ഷി യഥായോഗ്യം പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം സധൈര്യം ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത് – ധര്‍മ്മേ […]
Read Full Post »
ലോകസാഹിത്യത്തിന് ഭാരതം നല്കിയ ഏറ്റവും അമൂല്യമായ സംഭാവനകളിലൊന്നാണ് പഞ്ചതന്ത്രം. ബി.സി.ഇ. മൂന്നാം ശതകത്തിനോടടുപ്പിച്ച് വിഷ്ണുശര്‍മ്മ എന്ന പണ്ഡിതന്‍ രചിച്ചതാണ് ഈ കൃതി എന്നു കരുതപ്പെടുന്നു. ലോകത്തിലെ ഒട്ടുമിക്കഭാഷകളിലും എത്രയോ ശതകങ്ങള്‍ക്കുമുമ്പുതന്നെ പഞ്ചതന്ത്രത്തിന് പരിഭാഷകള്‍ വന്നുകഴിഞ്ഞുവെന്നതുതന്നെ ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു. ഇതിലെ കഥാപാത്രങ്ങള്‍ പക്ഷിമൃഗാദികളാണെന്നുള്ളതാന് ഇതിന്റെ മറ്റൊരു പ്രത്യേകത. പാടലീപുത്രത്തിലെ രാജാവായിരുന്ന അമരശക്തിയുടെ മന്ദബുദ്ധികളായ മൂന്നു പുത്രന്മാരെ രാജ്യഭരണത്തിനു പ്രാപ്തരാക്കുന്നതിനുവേണ്ടിയാണ് വിഷ്ണുശര്‍മ്മ ഈ രാജനീതിഗ്രന്ഥം രചിച്ചതെന്നു പറയപ്പെടുന്നു. ആരൊക്കെ ശ്രമിച്ചിട്ടും വിദ്യാദേവതയുടെ ശ്രീകോവിലില്‍ പ്രവേശനം ലഭിക്കാതിരുന്ന ആ രാജകുമാരന്മാരെ […]
Read Full Post »