Feed on
Posts
Comments

Category Archive for 'free ebook'

വിനോബാ ഭാവേ സുപ്രസിദ്ധ ഗാന്ധിയനും, ഭൂദാനപ്രസ്ഥാനത്തിന്റെ പ്രണേതാവുമായിരുന്ന ആചാര്യ വിനോബാ ഭാവേ ഒരു ചിന്തകനും, സ്വാതന്ത്ര്യസമരസേനാനിയും, സാമുഹ്യപരിഷ്കര്‍ത്താവും, പണ്ഡിതനുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഭഗവദ് ഗീത മനഃപാഠമാക്കുകയും, പിന്നീട് ഗീതാസാഗരത്തിലാഴ്ന്നിറങ്ങുകയും ചെയ്ത അദ്ദേഹം ഗീതയെ സ്വന്തം അമ്മയായിട്ടാണ് കണ്ടിരുന്നത്. തന്റെ മാതൃഭാഷയായ മറാട്ടിയില്‍ അദ്ദേഹം ശ്രീമദ് ഭഗവദ് ഗീതയെ പദ്യരൂപത്തില്‍ പരിഭാഷപ്പെടുത്തുകയുണ്ടായി. ഭഗവദ്ഗീത തന്റെ പ്രാണനാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഗീതാപ്രവചനം സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിന് 1932-ല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് മഹാരാഷ്ട്രയിലെ ധുലിയാജയിലിലടയ്ക്കുകയുണ്ടായി. അവിടെ വെച്ച തന്റെ സഹതടവുകാരോട് അദ്ദേഹം […]

Read Full Post »

വേദങ്ങളാണ് ഭാരതത്തിലെ ആസ്തികദര്‍ശനങ്ങളുടെയെല്ലാം പരമമായ പ്രമാണങ്ങള്‍. നാസ്തി വേദാത് പരം ശാസ്ത്രം (വേദങ്ങളേക്കാള്‍ ഉല്‍കൃഷ്ടമായ ശാസ്ത്രം വേറെയില്ല) എന്ന് അത്രിസ്മൃതി ഉദ്ഘോഷിക്കുന്നു. മറ്റു സ്മൃതികളും പുരാണങ്ങളുമെല്ലാം ഐക്യകണ്ഠേന ഇതിനെ ഏറ്റുപറയുകയും ചെയ്യുന്നതുകൊണ്ട് ഭാരതീയര്‍ക്ക് വേദങ്ങളേക്കാള്‍ പ്രമാണമായി വേറെയൊന്നുമില്ലെന്നു സംശയാതീതമായി തെളിയുന്നു. വേദങ്ങള്‍ ശ്രുതി എന്നും അറിയപ്പെടുന്നു. നാലു വേദങ്ങളുടെയും അന്ത്യഭാഗത്തെ വേദാന്തമെന്നും ഉപനിഷത്തെന്നും പറയുന്നു. ഉപനിഷത്തുക്കളാണ് വേദസാരം. അതുകൊണ്ടുതന്നെയാണ് ഉപനിഷത്തുകളെ ശ്രുതിശിരസ്സ് (വേദങ്ങളുടെ ശിരസ്സ്) എന്നും വിളിക്കുന്നത്. ഭാരതീയദര്‍ശനത്തില്‍ ഉപനിഷത്തുകള്‍ക്കുള്ള പ്രാധാന്യമാണ് ഇത് വിളിച്ചോതുന്നത്. അനന്താ വൈ […]

Read Full Post »

ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഈ ബ്ലോഗില്‍ 2009 ജൂലായില്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ മൂലകൃതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അര്‍ത്ഥം ചേര്‍ക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നു സമ്പൂര്‍ണ്ണകൃതികള്‍ അര്‍ത്ഥസഹിതം പോസ്റ്റ് ചെയ്യുവാനുള്ള സൗഭാഗ്യവും കൈവന്നിരിക്കുന്നു. ഗ്രന്ഥകര്‍ത്താവിന്റെ മകന്‍ ശ്രീ വിഷ്ണു കഴിഞ്ഞയാഴ്ച എനിക്ക് എഴുതുകയും, അതിനുശേഷം ഈ കൃതി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നല്കുകയും സ്നേഹപൂര്‍വ്വം അത് അയച്ചുതരികയും ചെയ്യുകയുണ്ടായി. ഇക്കാര്യത്തില്‍ ശ്രീ വിഷ്ണുവിനോട് ഞാന്‍ അത്യന്തം കടപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ ഉദാരമനസ്സിനു മുന്നില്‍ നമോവാകമര്‍പ്പിക്കട്ടെ. ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ […]

Read Full Post »

ഹിന്ദുമതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും, അതേ സമയം പ്രാമാണികവുമാണ് ശ്രീമദ് ഭഗവദ് ഗീത. ഭാരതീയരും വൈദേശികരുമായ ആചാര്യന്മാരും വിദ്വാന്മാരും ഗീതയ്ക്ക് രചിച്ചിട്ടുള്ള ഭാഷ്യങ്ങള്‍ ഒട്ടവനധിയാണ് – എട്ടാം നൂറ്റാണ്ടില്‍ ശ്രീശങ്കരന്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടില്‍ സ്വാമി ചിന്മയാനന്ദജിയും, ഗാന്ധിജിയും, വിനോബാജിയും, നടരാജഗുരുവും, ഗുരു നിത്യചൈതന്യയതിയും, ഡോ. രാധാകൃഷ്ണനും മറ്റും എഴുതിയ വ്യാഖ്യാനങ്ങള്‍ ഗീതയുടെ മഹത്വത്തെ എടുത്തുകാണിക്കുന്നു. ഒരു പക്ഷേ ഇത്രയുമധികം പേര്‍ ഇത്രയും വ്യത്യസ്തമായി വ്യാഖ്യാനിച്ചിട്ടുള്ള ഒരു ഗ്രന്ഥം വേറെയുണ്ടോ എന്നുതന്നെ നമുക്കു സംശയിക്കാം. മലയാളത്തില്‍ തന്നെ പഴയതും […]

Read Full Post »

സര്‍വ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം “ശ്രീ ശങ്കരഭഗവല്‍പാദരുടെ വേദാന്തപ്രകരണങ്ങളില്‍ എല്ലാംകൊണ്ടും ബൃഹത്തും മഹത്തുമായ പ്രകരണമാണ് സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം. ഈ ഒരു പ്രകരണത്തെമാത്രം ശരിയായി പഠിച്ചാല്‍തന്നെ ഒരാള്‍ക്ക് അദ്വൈതവേദാന്തത്തില്‍ നിസ്സംശയമായ അറിവുണ്ടാവാം. അത്രമാത്രം വിപുലവും സമ്പൂര്‍ണ്ണവുമാണ് ഇതിലെ പ്രതിപാദനം. പ്രായേണ ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളേയും സ്പര്‍ശിക്കുകയും ആവശ്യമുള്ളിടത്തു പൂര്‍വ്വപക്ഷങ്ങളെ അവതരിപ്പിക്കുകയും സിദ്ധാന്തങ്ങളെ സമര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ വേദാന്തവിദ്യാര്‍ത്ഥികള്‍ക്കും, ജിജ്ഞാസുക്കള്‍ക്കും ഈ പ്രകരണം വലിയൊരനുഗ്രഹം തന്നെയാണ്.” ഈ ഗ്രന്ഥത്തിന് മലയാളത്തില്‍ വ്യാഖ്യാനം രചിച്ച് മലയാളികളായ മുമുക്ഷുക്കളെയെല്ലാം അനുഗ്രഹിച്ച സ്വാമി ജ്ഞാനാനന്ദസരസ്വതി തന്റെ വ്യാഖ്യാനത്തിന്റെ മുഖവുരയിലെഴുതിയ […]

Read Full Post »

ശ്രീചക്രം അഥവാ ശ്രീയന്ത്രം: ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കപ്പെടുന്ന അതിമഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തില്‍ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തില്‍. ഇതില്‍ ശക്തിയെപ്രതിനിധാനം ചെയ്യുന്ന 5 ത്രികോണങ്ങള്‍ അധോമുഖമായും, ശിവനെ പ്രതിനിധാനം ചെയ്യുന്ന 4 ത്രികോണങ്ങള്‍ ഊര്‍ധ്വമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നൂറുയാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മുന്നരക്കോടി തീര്‍ഥങ്ങളില്‍ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീ ചക്രദര്‍ശനം കൊണ്ടു കിട്ടുമെന്നാണു ‘തന്ത്രസാര’ത്തില്‍ പറഞ്ഞിട്ടുള്ളത്. സൗന്ദര്യലഹരീസ്തോത്രത്തില്‍ ആദിശങ്കരാചാര്യരും […]

Read Full Post »

ശ്രീ ചട്ടമ്പിസ്വാമികള്‍ വിരചിച്ച ഒരു ഭാഷാചരിത്രപഠനഗ്രന്ഥമാണ് ആദിഭാഷ. ചട്ടമ്പിസ്വാമികള്‍ ഈ കൃതി തമിഴിലാണ് രചിച്ചതെന്നും, സ്വാമികളുടെ ശിഷ്യനും പണ്ഡിതനുമായ പന്നിശ്ശേരി നാണുപിള്ള അതിനെ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയെന്നുമാണ് പറയപ്പെടുന്നത്. ഈ കൃതി രചിക്കപ്പെട്ടിട്ട് ഏകദേശം 80 വര്‍ഷത്തേയ്ക്ക് പ്രസിദ്ധീകരിക്കപ്പെടാതെയും കണ്ടുകിട്ടാതെയും ഇരിക്കുകയാണുണ്ടായത്. പിന്നീട് ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഒരുമിച്ച് ഒരു ഗ്രന്ഥമായി ആദ്യമായി പ്രസിദ്ധീകരിച്ച് മലയാളികളുടെയെല്ലാം ആദരവും കൃതജ്ഞതയും പിടിച്ചുപറ്റിയ ശ്രീ. കെ. മഹേശ്വരന്‍ നായര്‍ പെരുമ്പാവൂരിലുള്ള ഒരു ചട്ടമ്പിസ്വമികളുടെ ഒരു ഭക്തഗൃഹസ്ഥനില്‍ നിന്ന് ഇതിന്റെ ഒരു പഴയ കൈയ്യെഴുത്തുപ്രതി […]

Read Full Post »

ചട്ടമ്പിസ്വാമികള്‍ വിരചിച്ച ആദ്യ കൃതിയാണ് ക്രിസ്തുമതനിരൂപണം അഥവാ ക്രിസ്തുമതഛേദനം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ക്രിസ്തീയ പാതിരിമാര്‍ ദരിദ്രരും നിരക്ഷരരുമായ ഹിന്ദുക്കളെ തൊപ്പിയും കുപ്പായവും മറ്റും നല്കി പ്രലോഭിപ്പിച്ചും ഹിന്ദുമതത്തിലെ വിശുദ്ധഗ്രന്ഥങ്ങളായ വേദപുരാണങ്ങളെയും മറ്റും ഹീനമായും അന്യായമായും അപഹസിച്ചു പറഞ്ഞും, ഹിന്ദുമതത്തെ നിന്ദിക്കുന്ന അനവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും അനേകം ഹിന്ദുക്കളെ മതം മാറ്റിക്കൊണ്ടിരുന്നു. ഇതിനെക്കുറിച്ച് ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദര്‍ പറയുന്നതിങ്ങനെയാണ്: “”ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴും പാതിരിപ്രസ്ഥാനം പൂര്‍വ്വാധികം ശക്തിപ്പെടുക തന്നെ ചെയ്തു. ക്ഷേത്രാരാധനയ്ക്കു പോകുന്ന ഭക്തന്മാരായ ഹിന്ദുക്കളെ തടഞ്ഞുനിര്‍ത്തി […]

Read Full Post »

ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് എന്ന ഒരു പ്രത്യേകത പ്രാചീനമലയാളം എന്ന കൃതിയ്ക്കുണ്ട്. സ്വാമികള്‍ ഈ കൃതിയെ ആറു ഭാഗങ്ങളിലായിട്ടു രചിച്ചു എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇതിന്റെ ആദ്യഭാഗം മാത്രമേ കുറച്ചുനാള്‍ മുമ്പുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി ശ്രീ വൈക്കം വിവേകാനന്ദന്‍ ഇതിന്റെ രണ്ടാം ഭാഗത്തിന്റെ കൈയ്യെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും, സെന്റര്‍ ഫോര്‍ സൗത്ത് ഇന്‍ഡ്യന്‍ സ്റ്റഡീസ് അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുകയുണ്ടായി. എന്നറിയുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ ഒന്നാം ഭാഗം മാത്രമാണ് ഇവിടെ […]

Read Full Post »

ശക്ത്യാരാധകര്‍ക്ക് അത്യന്തം പ്രിയപ്പെട്ട ഒരു സ്തോത്രമാണ് മാര്‍ക്കണ്ഡേയ പുരാണത്തിലെ 81 മുതല്‍ 93 വരെയുള്ള അദ്ധ്യായങ്ങളിലടങ്ങിയിരിക്കുന്ന ദേവീമാഹാത്മ്യം. 700 പദ്യങ്ങളുള്ളതുകൊണ്ട് ഈ കൃതി ദുര്‍ഗ്ഗാസപ്തശതി എന്നും അറിയപ്പെടുന്നുണ്ട്. ഈ കൃതിയ്ക്ക് “ചണ്ഡീപാഠം” എന്ന ഒരു പേരുകൂടിയുണ്ട്. ഇതിലെ 700 പദ്യങ്ങള്‍ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. മാര്‍ക്കണ്ഡേയമുനി ജൈമിനിയോടും ശിഷ്യന്മാരോടുമായി വര്‍ണ്ണിച്ച ദേവിയുടെ മഹിമയെക്കുറിക്കുന്നന്ന കഥകള്‍ അടങ്ങിയതാണ് ഈ സ്തോത്രം. 13 അദ്ധ്യായങ്ങളിലായി മുഖ്യമായി 3 കഥകളാണ് ഇതില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത്. രാജ്യഭ്രഷ്ടനായ സുരഥന്‍ എന്ന രാജാവും, സ്വബന്ധുക്കളാല്‍ വഞ്ചിതനായ […]

Read Full Post »

« Newer Posts - Older Posts »