Feed on
Posts
Comments

Category Archive for 'free ebook'

കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ (1547-1640) ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ . ഐഹികങ്ങളായ ഭ്രമങ്ങളുടെ അര്‍ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതില്‍ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതില്‍ അന്തര്‍ഹിതമായിരിക്കുന്ന ജീവിതവിമര്‍ശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാന്‍ പോന്നവയാണ്. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ മാളിക മുകളേറിയമന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ […]

Read Full Post »

പതഞ്ജലിമഹര്‍ഷിയാല്‍ വിരചിതമായ യോഗസൂത്രങ്ങളാണ് യോഗശാസ്ത്രത്തിലെ ഏറ്റവും പ്രാമാണ്യമുള്ള ഗ്രന്ഥം. ഇതില്‍ നാലു പാദങ്ങളിലായി (അദ്ധ്യായങ്ങളിലായി) 196 സൂത്രങ്ങളാണുള്ളത്. ഓരോ പാദത്തിനും അതിലെ വിഷയത്തിന് അനുരൂപമായി സമാധിപാദം, സാധനപാദം, വിഭൂതിപാദം, കൈവല്യപാദം എന്നീ പേരുകളാണുള്ളത്. ഇന്ന് യോഗസാധനയെന്ന പേരില്‍ അറിയപ്പെടുന്നത് ചില ആസനങ്ങളും പ്രാണായാമങ്ങളും മറ്റുമാണ്. അവയെ യോഗശാസ്ത്രത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാമെങ്കിലും അവ യോഗമാര്‍ഗ്ഗത്തിലെ ആദ്യപടികള്‍ മാത്രമാണ്. ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിവയെപ്പോലെ യോഗമാര്‍ഗ്ഗവും ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു ഉപായമായി എല്ലാ ആചാര്യന്മാരും മുക്തകണ്ഠം പ്രശംസിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. ഭഗവാന്‍ ശ്രീകൃഷ്ണനാകട്ടെ […]

Read Full Post »

അനാദികാലം മുതല്‍ ഭാരതീയ മഹര്‍ഷിമാരാ‍ല്‍ സുദീര്‍ഘപതപസ്സു കൊണ്ടൂം ധ്യാനംകൊണ്ടും സമ്പാദിച്ചതും സംഭരിക്കപ്പെട്ടതും കഴിഞ്ഞ കുറച്ചു ശതാബ്ദങ്ങളായി അജ്ഞാതമായി കിടന്നിരുന്നതുമായ അതിതീക്ഷ്ണമായ ജ്ഞാനാഗ്നി കഴിഞ്ഞനൂറ്റാണ്ടില്‍ ശ്രീ വിവേകനന്ദസ്വാമികളില്‍ക്കൂടി ഒരഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിച്ച്, ഉജ്ജ്വലിക്കുന്ന ഉപനിഷന്മന്ത്രങ്ങളായ ഉല്ക്കകള്‍ ലോകമെങ്ങും വിതറി, ആ അഗ്നി ഏറ്റൂ വാങ്ങിയ ആത്മാക്കളി‍ല്‍ വീര്യവും അഭയവും ആളിക്കത്തി. ആ കരുത്തിന്റെ കുറേ കനല്‍പ്പൊരികളാണ് ഇവിടെ വിവേകാനന്ദസൂക്തങ്ങളായി സമാഹരിച്ചിട്ടുള്ളത്. വിവേകനന്ദസന്ദേശം ഒരു മഹാഭാരതം പോലെ പരപ്പുള്ളതാണ്. അതിലേക്കുള്ള പ്രവേശനദ്വാരങ്ങള്‍ മാത്രമയിട്ടേ ഈ സുക്തങ്ങ‍ള്‍ ഉദ്ദേശിച്ചിട്ടൂള്ളൂ. എങ്കിലും അവ […]

Read Full Post »

ശ്രീനാരായണഗുരുദേവന്റെ (1854 – 1928) ഗദ്യപദ്യകൃതികളുടെ ഒരു സമാഹാരമാണീ ഗ്രന്ഥം. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലായി 57 കൃതികള്‍ ഇതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ഗുരുദേവകൃതികളെ ഇതില്‍ അഞ്ചു വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്. 1. സ്തോത്രങ്ങള്‍ 2. ഉദ്ബോധനകൃതികള്‍ 3. ദാര്‍ശനികകൃതികള്‍ 4. തര്‍ജ്ജമകള്‍ 5. ഗദ്യകൃതികള്‍ സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിന് നാം വളരെയധികം അംഗീകാരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഋഷിതുല്യനായ ജ്ഞാനി, ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്നീ […]

Read Full Post »

ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയാണ് ആത്മോപദേശശതകം. ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെയും ആത്മാനുഭൂതിയെയും വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്. സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി […]

Read Full Post »

ശ്രീ തിരുവള്ളുവര്‍ വിരചിച്ച തിരുക്കുറള്‍ തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കൃതികളിലൊന്നാണ്. തിരുക്കുറള്‍ വിരചിതമായ കാലഘട്ടത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവര്‍ ജീവിച്ചിരുന്നതെന്നും അതല്ല നാലാം നൂറ്റാണ്ടിലാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. തമിഴ് മറൈ (തമിഴ് വേദം), തെയ്‌വ നൂല്‍ (ദിവ്യഗ്രന്ഥം) എന്നീ പേരുകളിലറിയപ്പെടുന്ന തിരുക്കുറളില്‍ 133 അധ്യായങ്ങളിലായി 1330 കുറളുകള്‍ – ഈരടികള്‍ – ആണുള്ളത്. ഇതില്‍ ഓരോ അധ്യായത്തിനും തനതായ വിഷയം […]

Read Full Post »

ശ്രീവേദവ്യാസരചിതമായ സ്കന്ദപുരാണാന്തര്‍ഗതമായ ഗുരുഗീത ശിവപാര്‍വതീസംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ പാര്‍വ്വതിയുടെ ചോദ്യങ്ങള്‍ക്കുത്തരമായി ശ്രീ പരമേശ്വരന്‍ ഇതില്‍ ഗുരുതത്വവും, ഗുരുപൂജാവിധികളും, ഒരു ശിഷ്യന് അവശ്യം വേണ്ട സദ്ഗുണങ്ങളും വിശദമായി വര്‍ണ്ണിക്കുന്നുണ്ട്. ഗുരുഭക്തരായ സാധകര്‍ക്ക് ഗുരുതത്വമറിഞ്ഞ് സദ്ഗുരുവിനെ സേവിക്കുവാനും, ഗുരുഗീത നിത്യം പാരായണം ചെയ്യുവാനും ഈ പുസ്തകം വളരെയധികം പ്രയോജനപ്പെടും. ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ ഗുരുസ്സാക്ഷാത് പരംബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ ഗുരുസ്തോത്രം ഗുരുഗീതയില്‍ […]

Read Full Post »

മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ വിരചിച്ച ശ്രീമന്നാരായണീയം ശ്രീമദ് ഭാഗവത പുരാണത്തിന്റെ ഒരു സംക്ഷിപ്തരൂപമാണ്. 14000 ശ്ലോകങ്ങളുള്ള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും ചോര്‍ന്നു പോകാതെ 1036 ശ്ലോകങ്ങളില്‍ മേല്‍പ്പത്തൂര്‍ സംക്ഷേപിക്കുകയാണുണ്ടായത്. തന്റെ ഗുരുവായ അച്യുതപ്പിഷാരടി വാതരോഗത്താല്‍ പീഡിതനായപ്പോള്‍ നാരായണഭട്ടതിരി തന്റെ യോഗബലത്താല്‍ ഗുരുവിന്റെ രോഗം ഏറ്റെടുത്തുവെന്നും, പിന്നീട് സ്വന്തം രോഗശമനത്തിനായി ഗുരുവായൂരപ്പനെ ശരണം പ്രാപിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. നാരായണഭട്ടതിരി ഗുരുവായൂരില്‍ 100 ദിവസം ഭജനമിരുന്നുവെന്നും, എന്നും നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് ഗുരുവായൂരപ്പനു […]

Read Full Post »

ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹദ് ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഡൗണ്‍ലോഡ് ഡൗണ്‍ലോഡ് (M.S. Word Format)

Read Full Post »

ശ്രീ ശങ്കരാചാര്യര്‍ക്കു ശേഷം കേരളം കണ്ട ഒരസാമാന്യ ആധ്യാത്മിക പ്രതിഭാസമായ ശ്രീമത് ചട്ടമ്പിസ്വാമികള്‍ അദ്വൈതദര്‍ശനത്തെക്കുറിച്ച് മലയാളഭാഷയില്‍ രചിച്ച ഒരു പ്രകരണഗ്രന്ഥമാണ് അദ്വൈതചിന്താപദ്ധതി. അദ്വൈതദര്‍ശനത്തിന്റെ നാനാ വശങ്ങളെയും സാമാന്യമായും വേദാന്തപ്രക്രിയകളെക്കുറിച്ച് വിശേഷിച്ചും ശ്രീമത് ചട്ടമ്പിസ്വാമികള്‍ ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനാല്‍ ജിജ്ഞാസുക്കള്‍ക്ക് ഈ ഗ്രന്ഥമെന്നും ഒരു വഴികാട്ടിയായിരിക്കും. ഡൗണ്‍ലോഡ് ഡൗണ്‍ലോഡ് 2

Read Full Post »

« Newer Posts - Older Posts »