ചന്ദ്രഗുപ്തമൗര്യന് ഭാരതത്തിന്റെ ചക്രവര്‍ത്തിസ്ഥാനം നേടിക്കൊടുത്ത കുശാഗ്രബുദ്ധിയായ ഒരു വൃദ്ധബ്രാഹ്മണനെന്ന നിലയ്ക്കാണ് ചാണക്യനെ (ക്രിസ്തുവിന് മുന്‍പ് അഞ്ചാം ശതകം) പലരും അറിയുന്നത്. എന്നാല്‍ ചാണക്യന്‍ അതിലുപരി ഒരു മഹാപണ്ഡിതനും, ധിഷണാശാലിയും, നീതിനിപുണനുമായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു. മനവേ വാചസ്പതയേ ശുക്രായ പരാശരായ സസുതായ ചാണക്യായ ച വിദുഷേ നമോഽസ്തു നയശാസ്ത്രകര്‍തൃഭ്യഃ എന്നുള്ള പഞ്ചതന്ത്രത്തിന്റെ തുടക്കത്തിലുള്ള വന്ദനശ്ലോകത്തില്‍ ചാണക്യനെ എടുത്തുപറഞ്ഞിട്ടുള്ളതിനാല്‍ പഞ്ചതന്ത്രം എഴുതപ്പെട്ട കാലത്തു തന്നെ മനു, വാചസ്പതി, ശുക്രാചാര്യര്‍ എന്നിവരോടൊപ്പം സ്മരിക്കപ്പെടേണ്ട ഒരു മഹാനായ നയശാസ്ത്രകൃത്തായി ചാണക്യന്‍ വളര്‍ന്നിരുന്നുവെന്നു ന്യായമായും കരുതാവുന്നതാണ്. […]
Read Full Post »
അദ്വൈതവേദാന്തമെന്താണ് എന്നറിയുവാനാഗ്രഹിക്കുന്ന ജിജ്ഞാസുക്കള്‍ക്ക് അത്യന്തം പ്രയോജനപ്രദമായ ഒരു പ്രകരണഗ്രന്ഥമാണ് ആദിശങ്കരാചാര്യര്‍ വിരചിച്ച “ആത്മബോധം”. അറുപത്തിയെട്ടു ശ്ലോകങ്ങള്‍ മാത്രമുള്ള ഈ ലഘുഗ്രന്ഥത്തിലൂടെ അനാദികാലം മുതല്‍ക്കേ മനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രശ്നങ്ങളായ “ഞാനാരാണ്? എനിക്കെന്തു കൊണ്ട് എപ്പോഴും ശാന്തിയും സന്തോഷവും അനുഭവിക്കുവാന്‍ കഴിയുന്നില്ല? ഈ ദുഃഖത്തില്‍ നിന്ന് എങ്ങനെയാണ് മോചനം നേടുക?” എന്നിവയ്ക്കെല്ലാം തന്നെ ആദിശങ്കരാചാര്യര്‍ സുലളിതമായ ഭാഷയില്‍ യുക്തിയുക്തമായി ഉത്തരം നല്കുന്നു. ദൈനംദിനജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കുറിക്കുകൊള്ളുന്ന ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. ഒരുദാഹരണം എടുത്തുകാണിക്കുകയാണെങ്കില്‍ “പാകസ്യ […]
Read Full Post »
സംസ്കൃതഭാഷയില്‍ സംസാരിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് ഉപകരിക്കുന്ന ആയിരം സംസ്കൃതവാചകങ്ങളുടെ ഒരു സമാഹാരമാണീ പുസ്തകം. ഓരോ വാചകത്തിനോടൊപ്പം അതിന്റെ മലയാള വിവര്‍ത്തനവും നല്കിയിട്ടുണ്ട് എന്നതാണിതിന്റെ സവിശേഷത. ദൈനംദിനജീവിതത്തില്‍ സ്ക്കൂള്‍ , ഓഫീസ്, വീട്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും, ആഹാരം കഴിക്കുമ്പോഴും, അതിഥികളെ സ്വീകരിക്കുമ്പോഴും, സ്ത്രീകള്‍ ഒരുമിച്ചു കൂടുമ്പോഴും മറ്റും ഉപയോഗിക്കേണ്ടിവരുന്ന വാചകങ്ങളും, അതിനാവശ്യമായ പദങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഡൗണ്‍ലോഡ് സംസ്കൃതവ്യവഹാര സാഹസ്രീ DOWNLOAD ENGLISH VERSION
Read Full Post »
“ശ്രീമദ് ഭാഗവതം നിത്യപാരായണം” എന്ന ഈ ഗ്രന്ഥത്തില്‍ സ്വാമി വെങ്കിടേശാനന്ദ ശ്രീമദ് ഭാഗവതത്തില്‍ നിന്നും നിത്യപഠനത്തിനുതകുന്ന ശ്ലോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് അവയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളോടോപ്പം അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഈ ഗ്രന്ഥത്തിലെ ഒരു പേജ് വായിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം സംക്ഷിപ്തമായി മനസ്സിലാക്കാന്‍ ഒരു സാമാന്യജനങ്ങളെപ്പോലും പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളായ ശ്ലോകങ്ങളുടെ ഒരു സമാഹാരമാണീ കൃതി. ശ്രീ എ. പി. സുകുമാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഈ കൃതി […]
Read Full Post »
ശങ്കരാചാര്യരാല്‍ വിരചിതമായ അതിപ്രശസ്തമായ ഒരു സ്തോത്രമാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഭജ ഗോവിന്ദം എന്ന ഈ സ്തോത്രത്തിന്റെ രചനയ്ക്ക് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ശ്രീ ശങ്കരാചാര്യര്‍ തന്റെ 14 ശിഷ്യരുമൊത്ത് വാരണാസിയിലെ ഒരു വീഥിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു വൃദ്ധവൈയ്യാകരണന്‍ തന്റെ യുവശിഷ്യനെ സംസ്കൃതവ്യാകരണം പഠിപ്പിക്കുന്നത് കാണാന്‍ ഇടയായി. കാര്യം ഗ്രഹിക്കാതെ ഉരുവിട്ട് മനഃപാഠമാക്കുന്ന ശിഷ്യനെക്കണ്ട് അലിവുതോന്നിയ ശങ്കരാചാര്യര്‍ വൈയ്യാകരണന് നല്‍കിയ ഉപദേശമാണത്രേ ഭജ ഗോവിന്ദം എന്ന കവിതയിലെ ശ്ലോകങ്ങള്‍ . ശങ്കരാചാര്യര്‍ 12 ശ്ലോകങ്ങള്‍ ചൊല്ലിയെന്ന് വിശ്വസിക്കപ്പെടുന്നു. […]
Read Full Post »
ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയായ ആത്മോപദേശശതകത്തിന് സ്വാമി സുധി രചിച്ച വ്യാഖ്യാനം. ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെ വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്. ഡൗണ്‍ലോഡ്
Read Full Post »
ഉപനിഷത്തുക്കള്‍ ഭാരതീയദര്‍ശനത്തിലെ ഹിമാലയമായി കരുതപ്പെടുന്നു.അത്രയ്ക്ക് ഉദാത്തമാണ് ഉപനിഷത് ദര്‍ശനം. ഋക്‍, സാമ, യജുര്‍, അഥര്‍വ വേദങ്ങളില്‍ അന്ത്യഭാഗത്താണ് ഉപനിഷത്തുക്കളുള്ളത്. പ്രധാനമായി 108 ഉപനിഷത്തുക്കളും, അവയില്‍ തന്നെ ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുള്ളതും ബ്രഹ്മസൂത്രത്തില്‍ ബാദരായണമഹര്‍ഷി എടുത്തു പറഞ്ഞിട്ടുള്ളതുമായ പത്തു ഉപനിഷത്തുക്കള്‍ വിശിഷ്ടവുമാണെന്നു കരുതപ്പെടുന്നു. ഈ പത്തുപനിഷത്തുക്കളുടെയും പേരുകള്‍ ഓര്‍മ്മിക്കുവാന്‍ താഴെ പറയുന്ന ശ്ലോകം സഹായിക്കും. “ഈശകേനകഠപ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി ഐതരേയം ച ഛാന്ദോഗ്യം ബൃഹദാരണ്യകം തഥാ” ഉപനിഷത്ത് എന്ന പദത്തിന്റെ സാമാന്യാര്‍ഥം “ഗുരുവിന്റെ കാല്ക്കലിരുന്ന് അഭ്യസിക്കുന്ന വിദ്യ” (ഉപ = സമീപം, […]
Read Full Post »
ശ്രീരമണ മഹര്‍ഷി (1879-1950) യുടെ ഇരുപത്തിമൂന്നാം വയസ്സില്‍ അദ്ദേഹം വിരൂപാക്ഷഗുഹയില്‍ താമസിച്ചിരുന്നപ്പോള്‍ ശ്രീ ശിവപ്രകാശം പിള്ള എന്ന ഭക്തന്റെ 14 ചോദ്യങ്ങള്‍ക്ക് മഹര്‍ഷി നല്കിയ മറുപടികളാണ് ‘Who Am I? (ഞാന്‍ ആരാണ്?) എന്ന ഈ പുസ്തകത്തിലെ ഉള്ളടക്കം. മഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരസംഗ്രഹമാണ് ഈ ചെറുഗ്രന്ഥം. “ഞാന്‍ ആരാണ്” എന്ന ആത്മവിചാരമാണ് എല്ലാത്തരം ദുഃഖനിവൃത്തിക്കും പരമാനന്ദപ്രാപ്തിക്കുമുള്ള പ്രധാനഉപായം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ” മനസ്സിന്റെ സ്വരൂപമെന്താണ്? മനസ്സിനെ എങ്ങനെ അടക്കാം? അതിനുള്ള ഉപായമെന്താണ്? ശാസ്ത്രപഠനം ആവശ്യമാണോ? യഥാര്‍ഥഭക്തി […]
Read Full Post »
സംസ്കൃതസാഹിത്യത്തിലെ സുഭാഷിതങ്ങളുടെ ഒരു ലഘുസമാഹാരമാണ് ഈ പുസ്തകം. ഈ സുഭാഷിതങ്ങളിലോരോന്നും നമ്മുടെ മുന്നില്‍ അറിവിന്റെ ഒരു പുതിയ ലോകം തുറന്നുതരുന്നു. നര്‍മ്മവും യുക്തിയും പ്രായോഗികതയും ഒരു പോലെ ഈ സുഭാഷിതങ്ങളിലോരോന്നിലും അതിസുന്ദരമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നീതി എന്ന പദത്തിന് വളരെ ലളിതമായ അര്‍ഥം പറയുകയാണെങ്കില്‍, “ശരിയായ സ്ഥലത്ത്, ശരിയായ സമയത്ത്, ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുക”എന്നതാണ്. എത്രയോ തലമുറകളായി, സംസ്കൃതഭാഷാപ്രേമികളായ മലയാളികള്‍ ഹൃദിസ്ഥമാക്കാറുണ്ടായിരുന്ന അമൂല്യഗ്രന്ഥങ്ങളിലൊന്നാണ് “നീതിസാരം”. ഇത് ആദ്യമായി ഇപ്പോഴാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഞാന്‍ […]
Read Full Post »
ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹത്തായ അദ്ധ്യാത്മിക ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത് “എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജ്ജുനനും, […]
Read Full Post »