Feed on
Posts
Comments

Category Archive for 'Gita'

ശ്രീമദ് ഭഗവദ്ഗീത മലയാളം വ്യാഖ്യാനം: ശ്രീമദ് ഭഗവദ് ഗീതയുടെ നിരവധി വ്യാഖ്യാനങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. സുപ്രസിദ്ധ ഭാതവത വ്യാഖ്യാതാവും മഹാപണ്ഡിതനും ഭക്താഗ്രണിയുമായ പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ എഴുതിയ ഭഗവദ്ഗീതാ വ്യാഖ്യാനം അവയില്‍നിന്നൊക്കെ വ്യത്യസ്തവും അനേകം പ്രത്യേകതകളുള്ളതുമാണ്. അദ്വൈതസമ്പ്രദായത്തില്‍ ശങ്കരമതാനുയായിയായി ശ്രീ ശങ്കരാനന്ദസരസ്വതി എന്ന മഹാത്മാവുണ്ടായിരുന്നു. ശ്രീശങ്കരദിഗ്വിജയം, പഞ്ചദശീ, അനുഭൂതിപ്രകാശം തുടങ്ങി അനേകം വേദാന്തകൃതികളുടെ കര്‍ത്താവായിരുന്ന ശ്രീ വിദ്യാരണ്യസ്വാമികള്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ശ്രീശങ്കരവിരചിതമായ ഭഗവദ്ഗീത ഭാഷ്യം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമല്ലാത്തതുകൊണ്ട്, അത് എല്ലാവര്‍ക്കും സുഗമമാകണം എന്ന […]

Read Full Post »

ശ്രീമദ് ഭഗവദ്ഗീത: ഹിന്ദുമതഗ്രന്ഥങ്ങള്‍ നിരവധിയാണ്. അവയില്‍ ഭഗവദ്ഗീതയ്ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സമസ്തവേദങ്ങളുടെയും സാരസംഗ്രഹമാണ് ഗീത. അതുകൊണ്ടുതന്നെയാണ് ഗീതാശാസ്ത്രത്തെ സമസ്തവേദാര്‍ത്ഥസാരസംഗ്രഹഭൂതം എന്ന് ശ്രീശങ്കരാചാര്യസ്വാമികള്‍ തന്റെ ഗീതാഭാഷ്യത്തിന്റെ ആമുഖത്തില്‍ വിശേഷിപ്പിച്ചത്. ശാങ്കരഭാഷ്യം: ആദിശങ്കരാചാര്യരുടെ കാലത്തുതന്നെ ഭഗവദ്ഗീതയ്ക്ക് പ്രാചീനമായ അനേകം വ്യാഖ്യാനങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ആ വ്യാഖ്യാനങ്ങള്‍ക്കൊന്നും ഗീതോപദേശത്തിന്റെ പൊരുള്‍ വേണ്ടുംവണ്ണം വ്യക്തമാക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ഗീതാശാസ്ത്രത്തിന്റെ ശരിയായ അര്‍ത്ഥനിര്‍ണ്ണയം ചെയ്യുന്നതിനായിട്ടാണ് ശാങ്കരഭാഷ്യം രചിക്കപ്പെട്ടത്. ഭഗവദ്ഗീത ശാങ്കരഭാഷ്യത്തിന് മലയാളത്തിലുണ്ടായ ആദ്യ പരിഭാഷയായിരിക്കണം കെ.എം. എന്നറിയപ്പെട്ടിരുന്ന കുഞ്ഞന്‍ മേനോന്‍ രചിച്ച ഈ പരിഭാഷ. ഇതിന്റെ […]

Read Full Post »

ശ്രീരാമഗീത: വേദവ്യാസവിരചിതമായ ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ശിവപാര്‍വ്വതിസംവാദത്തില്‍ വര്‍ണ്ണിക്കപ്പെടുന്ന രാമകഥയാണ് അദ്ധ്യാത്മരാമായണം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡം അഞ്ചാം സര്‍ഗ്ഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് ബ്രഹ്മവിദ്യ ഉപദേശിക്കുന്ന സന്ദര്‍ഭമുണ്ട്. അദ്ധ്യാത്മരാമായണത്തിലെ ഈ സര്‍ഗ്ഗം ശ്രീരാമഗീത എന്ന പേരിലറിയപ്പെടുന്നു. സീതാപരിത്യാഗത്തിനുശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച് ലക്ഷ്മണന്‍ യഥാവിധി പ്രണാമങ്ങളര്‍പ്പിച്ചശേഷം സംസാരസാഗരത്തില്‍നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം തനിക്ക് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ലക്ഷ്മണന്റെ പ്രാര്‍ത്ഥന കേട്ട് ശ്രീരാമന്‍ വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം ലക്ഷ്മണന് ഉപദേശിച്ചു. അതാണ് ശ്രീരാമഗീത. ശ്രീരാമഗീതയുടെ ഉള്ളടക്കം: ശ്രീരാമോപദിഷ്ടമായ ഈ […]

Read Full Post »

ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും. “ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” […]

Read Full Post »

ഭഗവദ്ഗീത: ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമാര്‍ന്നതുമായ ഒരു മഹത്തായ ആദ്ധ്യാത്മികഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത് (എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, […]

Read Full Post »

വിശ്വസാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമദ്ഭഗവദ് ഗീത എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവുമുണ്ടാകാനിടയില്ല. അതേസമയം മതതീവ്രവാദികളാലും, യുക്തിവാദികളാലും, നിരീശ്വരവാദികളാലും മറ്റും ഇത്രയധികം വിമര്‍ശിക്കപ്പെട്ട വേറെയൊരു ഗ്രന്ഥമുണ്ടാകാനുമിടയില്ല. എണ്‍പതുകളുടെ അവസാനത്തില്‍ യുക്തിവാദി ആചാര്യനായ ശ്രീ ജോസഫ് ഇടമറുക് “ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം” എന്ന ഗ്രന്ഥമെഴുതി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ യുക്തിയുക്തം ഖണ്ഡിച്ചുകൊണ്ട് ശ്രീമദ് വാഗ്ഭടാനന്ദസ്വാമികളുടെ പുത്രനും പണ്ഡിതവരേണ്യനുമായ ശ്രീ ഹര്‍ഷവര്‍ദ്ധനന്‍ എഴുതിയ ലേഖനങ്ങളുടെ സംഗ്രഹമാണ് പിന്നീട് “ഭഗവദ്ഗീതയും ഇടമറുകും” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. മലയാളികളായ ഹിന്ദുക്കളുടെ മനം […]

Read Full Post »

വിനോബാ ഭാവേ സുപ്രസിദ്ധ ഗാന്ധിയനും, ഭൂദാനപ്രസ്ഥാനത്തിന്റെ പ്രണേതാവുമായിരുന്ന ആചാര്യ വിനോബാ ഭാവേ ഒരു ചിന്തകനും, സ്വാതന്ത്ര്യസമരസേനാനിയും, സാമുഹ്യപരിഷ്കര്‍ത്താവും, പണ്ഡിതനുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഭഗവദ് ഗീത മനഃപാഠമാക്കുകയും, പിന്നീട് ഗീതാസാഗരത്തിലാഴ്ന്നിറങ്ങുകയും ചെയ്ത അദ്ദേഹം ഗീതയെ സ്വന്തം അമ്മയായിട്ടാണ് കണ്ടിരുന്നത്. തന്റെ മാതൃഭാഷയായ മറാട്ടിയില്‍ അദ്ദേഹം ശ്രീമദ് ഭഗവദ് ഗീതയെ പദ്യരൂപത്തില്‍ പരിഭാഷപ്പെടുത്തുകയുണ്ടായി. ഭഗവദ്ഗീത തന്റെ പ്രാണനാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഗീതാപ്രവചനം സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിന് 1932-ല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് മഹാരാഷ്ട്രയിലെ ധുലിയാജയിലിലടയ്ക്കുകയുണ്ടായി. അവിടെ വെച്ച തന്റെ സഹതടവുകാരോട് അദ്ദേഹം […]

Read Full Post »

ഹിന്ദുമതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും, അതേ സമയം പ്രാമാണികവുമാണ് ശ്രീമദ് ഭഗവദ് ഗീത. ഭാരതീയരും വൈദേശികരുമായ ആചാര്യന്മാരും വിദ്വാന്മാരും ഗീതയ്ക്ക് രചിച്ചിട്ടുള്ള ഭാഷ്യങ്ങള്‍ ഒട്ടവനധിയാണ് – എട്ടാം നൂറ്റാണ്ടില്‍ ശ്രീശങ്കരന്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടില്‍ സ്വാമി ചിന്മയാനന്ദജിയും, ഗാന്ധിജിയും, വിനോബാജിയും, നടരാജഗുരുവും, ഗുരു നിത്യചൈതന്യയതിയും, ഡോ. രാധാകൃഷ്ണനും മറ്റും എഴുതിയ വ്യാഖ്യാനങ്ങള്‍ ഗീതയുടെ മഹത്വത്തെ എടുത്തുകാണിക്കുന്നു. ഒരു പക്ഷേ ഇത്രയുമധികം പേര്‍ ഇത്രയും വ്യത്യസ്തമായി വ്യാഖ്യാനിച്ചിട്ടുള്ള ഒരു ഗ്രന്ഥം വേറെയുണ്ടോ എന്നുതന്നെ നമുക്കു സംശയിക്കാം. മലയാളത്തില്‍ തന്നെ പഴയതും […]

Read Full Post »

ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹത്തായ അദ്ധ്യാത്മിക ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത് “എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജ്ജുനനും, […]

Read Full Post »

ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹദ് ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഡൗണ്‍ലോഡ് ഡൗണ്‍ലോഡ് (M.S. Word Format)

Read Full Post »