ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഈ ബ്ലോഗില്‍ 2009 ജൂലായില്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ മൂലകൃതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അര്‍ത്ഥം ചേര്‍ക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നു സമ്പൂര്‍ണ്ണകൃതികള്‍ അര്‍ത്ഥസഹിതം പോസ്റ്റ് ചെയ്യുവാനുള്ള സൗഭാഗ്യവും കൈവന്നിരിക്കുന്നു. ഗ്രന്ഥകര്‍ത്താവിന്റെ മകന് ശ്രീ വിഷ്ണു കഴിഞ്ഞയാഴ്ച എനിക്ക് എഴുതുകയും, അതിനുശേഷം ഈ കൃതി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നല്‍കുകയും സ്നേഹപൂര്‍വ്വം അത് അയച്ചുതരികയും ചെയ്യുകയുണ്ടായി. ഇക്കാര്യത്തില്‍ ശ്രീ വിഷ്ണുവിനോട് ഞാന്‍ അത്യന്തം കടപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ ഉദാരമനസ്സിനു മുന്നില്‍ നമോവാകമര്‍പ്പിക്കട്ടെ.
ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കുന്ന മലയാളികള്‍ക്കേവര്‍ക്കും സുപരിചിതരാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവായ ശ്രീ വി. ബാലകൃഷ്ണനും അദ്ദേഹത്തിന്റെ ധര്‍മ്മപത്നി ശ്രീമതി ലീലാദേവിയും. ഈ ഗ്രന്ഥകര്ത്തൃദമ്പതികള് വേദങ്ങള്‍, പുരാണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ദര്‍ശനങ്ങള്‍, മഹാഭാരതം, വാല്മീകിരാമായണം, ദേവീഭാഗവതം, തുടങ്ങി വേദസാഹിത്യത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളെല്ലാം മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയിട്ടുണ്ട്. മലയാളസാഹിത്യത്തിന് ഈ സാഹിതീ ഉപാസകര്‍ നല്കിയ സംഭാവന അമൂല്യവും അവിസ്മരണീയവുമാണ്.
================================================
രണ്ടാം പതിപ്പിന് ഗ്രന്ഥകര്‍ത്താവ് എഴുതിയ മുഖവുരയിലെ പ്രസക്തഭാഗങ്ങള്‍
“ഗുരുദേവ കവിതകള്‍ക്ക് പദാനുപദ അര്‍ത്ഥം നല്കി പ്രകാശനം ചെയ്യുന്ന ഗ്രന്ഥമാണ് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍. ഈ ഗ്രന്ഥം തയ്യാറാക്കുന്നതില്‍ പ്രൊഫ. ജി. ബാലകൃഷ്ണന് നായര്‍, മുനി നാരായണ പ്രസാദ് ഉള്‍പ്പെടെ പ്രഗല്ഭരായ പലരുടേയും വ്യാഖ്യാനങ്ങള്‍ എനിക്കു സഹായകമായി വര്‍ത്തിച്ചിട്ടു്. ഇവരോടെല്ലാം എനിക്കുള്ള നിസ്സീമമായ കടപ്പാട് വാക്കുകള്ക്കതീതവുമാണ്.
“മഹാകവി കുമാരനാശാന്, ഗുരുദേവന് ജീവിച്ചിരുന്നപ്പോള്‍ എഴുതിയ ജീവചരിത്രം ഈ ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടു്. കൊല്ലവര്‍ഷം 1090-ല്‍ വിവേകോദയം മാസികയിലാണ് ഇതു പ്രസിദ്ധീകരിച്ചത്. ഗുരുവിനെപ്പറ്റി പിന്നീടുണ്ടായ എല്ലാ ജീവചരിത്രങ്ങള്‍ക്കും അടിസ്ഥാനമായത് ആശാന്റെ ഈ ലഘുജീവചരിത്ര ഗ്രന്ഥമാണ്. പ്രസ്തുത ഭാഗം ഈ ഗ്രന്ഥത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അത്യധികം ചാരിതാര്‍ത്ഥ്യമുണ്ട്. ഗുരുസ്വാമിയെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുപകരിക്കും.
“ഗുരുവചനങ്ങളും അദ്ദേഹത്തിന്റെ കാവ്യ സംസ്കൃതിയും രോമഹര്‍ഷത്തോടെയല്ലാതെ ഒരു കേരളീയനും ഉള്‍ക്കൊള്ളാനാവുകയില്ല. ആ ചേതോവികാരമാണ് ഇതിന്റെ സമ്പാദനത്തിനും വ്യാഖ്യാനത്തിനും നിദാനമായി വര്‍ത്തിച്ചത്. തിരക്കിനിടയില്‍ യാദൃച്ഛികമായി എന്തെങ്കിലും സ്ഖലിതങ്ങള്‍ വന്നുപോയിട്ടുമെങ്കില്‍ സദയം ക്ഷമിക്കണമെന്നപേക്ഷിക്കുന്നു. സ്നേഹബുദ്ധ്യാ അവ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
“പുതിയ സഹസ്രാബ്ദത്തിലേക്ക് കാലൂന്നിയിരിക്കുന്ന നാം, ഇന്നലെകളിലേക്ക് മനസ്സു തിരിക്കുമ്പോഴാണ് ഗുരുദേവന്റെ പ്രസക്തിയും, ധന്യമായ ആ ജീവിതം പകര്‍ന്നു നല്കിയ തിരിവെട്ടവും തിരിച്ചറിയുക. ഒരു യുഗത്തിന്റെ മുഖ്യ ചാലകശക്തിയായി വര്‍ത്തിച്ച ഗുരുദേവന്റെ മുന്നില്‍ സാഷ്ടാംഗ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.”
– വി. ബാലകൃഷ്ണന്, പാല, 2002
ഡൗണ്‍ലോഡ് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ – ലിങ്ക്-1
ഡൗണ്‍ലോഡ് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ – ലിങ്ക്-2
Great. വിഷ്ണുവിന്റെ ഈ മഹത്ത് മനസ്സിനെ മറ്റുള്ള ആത്മീയ ഗ്രന്ഥ രചയിതാക്കള്‍ക്കും, പകര്‍പ്പാവകശ സൂക്ഷിപ്പുക്കാര്ക്കും, ആത്മീയതക്കുവേണ്ടി, മലയാള ഭാഷ പ്രേമികള്‍ക്കു വേണ്ടി, അനുകരിക്കാന്‍ പ്രചോദനമായിത്തീരട്ടെ.
രാമു
ശ്രീ വിഷ്ണുവിന് നമോവാകം. വാല്മീകി രാമായണം ഉള്‍പ്പടെയുള്ള മറ്റു മലയാളം കൃതികള്‍ കൂടി ഞങ്ങള്‍ക്ക് തന്നു അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു.
വിനയപൂര്‍വ്വം
പ്രകാശ്
ശ്രീ ശങ്കരനും ,ശ്രീ വിഷ്ണുവിനും നമസ്കാരം,
അയത്നലളിതമല്ലാത്ത ഗുരുദേവകൃതികളുടെ അന്തസ്സത്ത മനസ്സിലാക്കുവാന്‍ ഏവര്‍ക്കും സഹായകമാകുന്ന ഈ ഗ്രന്ഥ രത്നം നല്‍കിയതിന് എല്ലാ മലയാളികള്‍ക്കും വേണ്ടി നന്ദി രേഖപ്പെടുത്തുന്നു.മാതാപിതാക്കള്‍
കൈരളിക്ക് നല്കിയ നിസ്തുല സേവനങ്ങളെ ഒരു പക്ഷെ നിഷ്പ്രഭമാക്കുന്നതാണ് വിഷ്ണുവിന്റെ ഈ നിഷ്കാമ സേവനം.
താങ്കളെപ്പോലുള്ള സുമനസ്സുകളുടെ വിശാലവീക്ഷണവും,നിഷ്കാമ കര്മ്മങ്ങളുമാണല്ലോ ഈ ഭാരതഭൂമിയേയും,സനാതന സംസ്കൃതിയേയും എക്കാലത്തും ശോഭനമാക്കിയിട്ടുള്ളത്.താങ്കളുടെ ഈ മഹത്കൃത്യം പ്രകീര്‍ത്തിക്കപ്പെടട്ടെ !!സര്വേശ്വരന് അനുഗ്രഹിക്കട്ടെ!!!
രഘുനാഥന് .വി.
ദുബായ്.
നാരായണ ഗുരുവിന്റെ എല്ലാ കൃതികളും വ്യാഖ്യാനത്തോടെ നല്കിയ അങ്ങ് ഇതു വായിച്ചു മനസിലാക്കി ജീവിതം ധന്യമാക്കുന്നവ്ര്ക്ക് മോക്ഷത്തിലേക്കുള്ള വിസയാണ് നല്‍കിയിരിക്കുന്നത്.
വിഷ്ണു
എല്ലാ മലയാളികള്‍ക്കും വേണ്ടി നന്ദി
Tank uuuuu god bless uuuuu
Thank you so much
Sree Nithya chaithanya yathi yude yathi charitham koodi ivide prasidheekarikkaamo
Ella vidha aasamsakalum nerunnu
Dear Sir,
The second part is not downloading … please advise…
This book has only one volume. There is no second part. It is alternate link.