Feed on
Posts
Comments

cover atmabodha
അദ്വൈതവേദാന്തമെന്താണ് എന്നറിയുവാനാഗ്രഹിക്കുന്ന ജിജ്ഞാസുക്കള്‍ക്ക് അത്യന്തം പ്രയോജനപ്രദമായ ഒരു പ്രകരണഗ്രന്ഥമാണ് ആദിശങ്കരാചാര്യര്‍ വിരചിച്ച “ആത്മബോധം”. അറുപത്തിയെട്ടു ശ്ലോകങ്ങള്‍ മാത്രമുള്ള ഈ ലഘുഗ്രന്ഥത്തിലൂടെ അനാദികാലം മുതല്‍ക്കേ മനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രശ്നങ്ങളായ “ഞാനാരാണ്? എനിക്കെന്തു കൊണ്ട് എപ്പോഴും ശാന്തിയും സന്തോഷവും അനുഭവിക്കുവാന്‍ കഴിയുന്നില്ല? ഈ ദുഃഖത്തില്‍ നിന്ന് എങ്ങനെയാണ് മോചനം നേടുക?” എന്നിവയ്ക്കെല്ലാം തന്നെ ആദിശങ്കരാചാര്യര്‍ സുലളിതമായ ഭാഷയില്‍ യുക്തിയുക്തമായി ഉത്തരം നല്കുന്നു.

ദൈനംദിനജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കുറിക്കുകൊള്ളുന്ന ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. ഒരുദാഹരണം എടുത്തുകാണിക്കുകയാണെങ്കില്‍ “പാകസ്യ വഹ്നിവജ്ജ്ഞാനം വിനാ മോക്ഷോ ന സിധ്യതി” – തീയില്ലാതെ ആഹാരം പാചകം ചെയ്യുവാന്‍ സാദ്ധ്യമല്ലാത്തതു പോലെ ജ്ഞാനം കൂടാതെ മോക്ഷവും സാദ്ധ്യമല്ല എന്ന് എടുത്ത് പറഞ്ഞാണ് ശ്രീ ശങ്കരന്‍ തന്റെ ഗ്രന്ഥരചനയാരംഭിക്കുന്നതു തന്നെ.

ശ്രീശങ്കരന്റെ ഉപദേശങ്ങളുടെ ഒരു സാരസംഗ്രഹമായ ഈ കൃതി ദുഃഖത്തില്‍ നിന്ന് എന്നന്നേയ്ക്കുമായി മോചനം നേടാനാഗ്രഹിക്കുന്ന ഏവര്‍ക്കും ഒരു അനുഗ്രഹമാണെന്നതില്‍ സംശയമില്ല.

ഡൗണ്‍ലോഡ്

17 Responses to “Atmabodha of Adi Sankara – Malayalam ആത്മബോധം അര്‍ത്ഥസഹിതം”

  1. ramu says:

    ബോധം നഷ്ടപ്പെട്ട മനുഷ്യനാണ് ലോകത്തിലെ ഏറ്റവും അപകടകാരി. ഇതിലൂടെ എല്ലാവരും ആത്മബോധം കൈവരിക്കെട്ടെ എന്ന് സര്‍വ്വേശ്വരനോട് പ്രാ‍ര്‍ത്ഥിച്ചുകൊണ്ട്.

    രാമു.

  2. Prasanth says:

    നന്ദി
    ഇനിയും നിങ്ങള്‍ക്ക്‌ കൂടുതല്‍ പുസ്തകങ്ങള്‍ അപ്‌ ലോഡ്‌ ചെയ്യുവാന്‍ കഴിയട്ടെ എന്ന്‌ ആശംസിക്കുന്നു

  3. നീലകണ്ഠന്‍ says:

    അത്യന്തം മഹനീയമായ കര്മമം

    തുടരുക

    ഭാവുകങ്ങള്‍

  4. നീലകണ്ഠന്‍ says:

    ആത്മ ബോധത്തിലെ പന്ത്രണ്ടാം പേജില്‍

    പാമ്പിനെ കയറായി എന്നുള്ളത് കയറിനെ പാമ്പായി
    എന്ന് തിരുത്തണം എന്ന് തോനുന്നു.

  5. jype says:

    Dear Authors,

    Kindly do not put any files in mediafire website. Most of the time experiencing download issues. You may alternatively use Hotmail account cloud storage which will give upto 25gb per user free!!.

    thanks,
    jp.

    • bharateeya says:

      JP,

      Nowadays I am uploading files to archive.org. I am slowly shifting old files from mediafire to archive.org. It may take some time.

  6. VISHNU R says:

    namaskaram sir.
    hridayathinte bhashayil oraayiram nanni …..

    Jai Hind

  7. JAYARAJ.R says:

    Please add vivekananda SAHITHYA SARVASWAM
    And more yoga meditation help books
    Thanks . . .

  8. Koshy says:

    Could not download from mediafire. Kindly assist.
    Thanks.

  9. Mahija says:

    Thank you for your effort. I can’t download the Atma bodha e book. Can you please check it. Do you have Tatva bodha book?

    Thanks
    Mahija

  10. Abhinand Nandan says:

    Thank u sir, ebooks r really helpfull for youngstrs.by doing this great job, u r powering our knowledge,culture,tradition and reading habits.Thank u so much.

  11. Rahul says:

    please upload Sanskrit notes in atmabodhan

    • bharateeya says:

      Rahul,

      Your requirement is not clear. Are you looking for Sanskrit commentary on Atmabodha or word by word meaning of the verses? Please specify.

  12. Rahul says:

    Summary On Atmabodhan

  13. Rahul says:

    summary On Atmabodhan in Sanskrit words

Leave a Reply