Feed on
Posts
Comments


ഉപദേശസാരം എന്ന പേരു സൂചിപ്പിക്കുന്നതുപോലെ രമണമഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരമാണ് ഈ  ലഘുകൃതി. ഉപദേശസാരം രചിക്കപ്പെടുവാനുള്ള സാഹചര്യം ഇപ്രകാരമാണ്. മഹര്‍ഷിയുടെ ഭക്തനായ മുരുകനാര്‍ ഈശ്വരന്റെ വിവിധലീലകള്‍ വര്‍ണ്ണിക്കുന്ന ഒരു കാവ്യം രചിക്കുകയായിരുന്നു. അതിലൊരിടത്ത് വൈദികകര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ല എന്നു വിശ്വസിച്ചുകൊണ്ട് യാഗാദികളില്‍ മുഴുകി ദാരുകവനത്തില്‍ വസിച്ചിരുന്ന ഒരു കൂട്ടം ഋഷിമാര്‍ക്കു ശിവന്‍ ജ്ഞാനോപദേശം നല്കുന്ന ഒരു സന്ദര്‍ഭമുണ്ട്. ശിവന്‍ നേരിട്ടു നല്കിയ ഈ ഉപദേശം തന്റെ ഭാവനയില്‍ രചിക്കുന്നത് ഉചിതമായിരിക്കില്ലെന്നു തോന്നിയ മുരുകനാര്‍, ഈ ഉപദേശഭാഗം രമണമഹര്‍ഷി സ്വയം രചിക്കണമെന്ന് അദ്ദേഹത്തിനോട് അപേക്ഷിച്ചു. മുരുകനാരോട് വളരെയധികം വാത്സല്യമുണ്ടായിരുന്ന മഹര്‍ഷി ഉടന്‍ അതിനു സമ്മതിക്കുകയും ചെയ്തു. ഈ ഉദ്ദേശത്തോടെ രമണമഹര്‍ഷി ഒറ്റയിരുപ്പില്‍ മുപ്പതു തമിഴ് ശ്ലോകങ്ങളുള്ള ഉപദേശ ഉണ്ടിയാര്‍ രചിച്ചു. പിന്നീട് മഹര്‍ഷി തന്നെ ഈ കൃതിയെ ഉപദേശസാരം എന്നപേരില്‍ സംസ്കൃതത്തിലും, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും പരിഭാഷപ്പെടുത്തുകയും ചെയ്തു.

ഉപദേശസാരം മലയാളം ഇ-ബുക്ക്: മഹര്‍ഷികളുടെ കൃതികളില്‍ ഒരു പക്ഷേ ഏറ്റവുമധികം പേര്‍ ഭാഷ്യം രചിച്ചിട്ടുള്ളത് ഉപദേശസാരം എന്ന ഈ കൃതിയ്ക്കായിരിക്കാം. കാവ്യകണ്ഠ ഗണപതി മുനി, നരസിംഹസ്വാമി, സാധു ഓം, ഏ. ആര്‍. നടരാജന്‍, ആര്‍ഥര്‍ ഓസ്‍ബോണ്‍, ജനറല്‍ ചാഡ്‍വിക്, സ്വാമി ദയാനന്ദ, സ്വാമി തേജോമയാനന്ദ, വിശ്വനാഥസ്വാമി എന്നിങ്ങനെ നിരവധി പണ്ഡിതവര്യന്മാര്‍ ഉപദേശസാരത്തിനു ഭാഷ്യം രചിച്ചിട്ടുണ്ട്. അതില്‍ ഗണപതിമുനിയുടെ ഭാഷ്യം സംസ്കൃതപരിഭാഷയെ അടിസ്ഥാനമാക്കി സംസ്കൃതത്തില്‍ രചിക്കപ്പെട്ടതാണ്. തമിഴിലുള്ള ഉപദേശ ഉണ്ടിയാര്‍ എന്ന കൃതിയ്ക്കാണു സാധു ഓം ഭാഷ്യമെഴുതിയിട്ടുള്ളത്. ഉപദേശസാരം ഇ-പുസ്തകം തയ്യാറാക്കുവാനായി അധികവും ആശ്രയിച്ചിട്ടുള്ളത് മേല്‍പറഞ്ഞ രണ്ടു ഭാഷ്യങ്ങളെയാണ്. ഈ പരിഭാഷയില്‍ എന്തെങ്കിലും തെറ്റുകളോ കുറവുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ മാന്യവായനക്കാര്‍ അതു ദയവായി ചൂണ്ടിക്കാണിക്കണമെന്നപേക്ഷിക്കുന്നു.

ഡൗണ്‍ലോഡ് ഉപദേശസാരം മലയാളം ഇ-ബുക്ക്

2 Responses to “ഉപദേശസാരം മലയാളപരിഭാഷ – ശ്രീ രമണ മഹര്‍ഷി”

  1. maladmin says:

    Harikrishnan,

    epub version was not created by us. We had uploaded only pdf. We cannot help you with regard to epub. Please try to manage with pdf version.

  2. Bijin says:

    Proud of your efforts

Leave a Reply