ശ്രീ ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രോജക്ടിന്റെ ഭാഗമായി ഇതിനകം വേദാധികാരനിരൂപണം, ജീവകാരുണ്യനിരൂപണം, നിജാനന്ദവിലാസം എന്നീ മൂന്നു പ്രമുഖകൃതികള്‍ ഇ-ബുക്കുകളായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പ്രാചീനമലയാളം, അദ്വൈതചിന്താപദ്ധതി എന്നീ ഇ-ബുക്കുകളും താമസിയാതെ തന്നെ പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
ഇപ്പോള്‍ ചട്ടമ്പിസ്വാമികളുടെ ലഘുലേഖനങ്ങള്‍, ചില ഗ്രന്ഥങ്ങള്‍ക്കെഴുതിയ ആമുഖങ്ങളും അവതാരികകളും, കവിതകള്‍, കത്തുകള്‍, തുടങ്ങിയവയെ ഉള്‍ക്കൊള്ളിച്ച് ഒരു ഇ-ബുക്കായി പ്രസിദ്ധീകരിക്കുകയാണ്. ഇതില്‍ തത്ക്കാലം താഴെ പറയുന്ന മൂന്നു ലഘുകൃതികള്‍ മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ.
1. പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം
2. ഭാഷാപദ്മപുരാണാഭിപ്രായം
3. ചില കവിതാശകലങ്ങള്‍
ഇതില്‍ തയ്യാറാകുന്ന മുറയ്ക്ക് താഴെ പറയുന്ന ലഘുകൃതികളും ചേര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നത്.
4. പ്രണവവും സംഖ്യാദര്‍ശനവും
5. കേരളത്തിലെ ദേശനാമങ്ങള്‍
6. മലയാളത്തിലെ ചില സ്ഥലനാമങ്ങള്‍
7. ദേവാര്‍ച്ചാ പദ്ധതിയുടെ ഉപോദ്ഘാതം
ചട്ടമ്പിസ്വാമികളുടെ ലഘുകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്
കൃതജ്ഞതയും സമര്‍പ്പണവും
ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രോജക്ടിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന നാലാമത്തെ ഇ-ബുക്കായ ചട്ടമ്പിസ്വാമികളുടെ ലഘുകൃതികള്‍ ഞങ്ങളുടെ ടീമംഗങ്ങളായ ഹൃഷി, രാജ്മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിജിറ്റൈസ് ചെയ്തത് എന്ന് കൃതജ്ഞതാപൂര്‍വ്വം അറിയിക്കട്ടെ. ശ്രീ ചട്ടമ്പിസ്വാമികളുടെ ലഘുകൃതികള്‍ എല്ലാ വായനക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
“ലഘുകൃതികളുടെ” പുതിയ പതിപ്പ്
ചട്ടമ്പിസ്വാമികളുടെ ലഘുകൃതികള്‍ ഉള്‍പ്പെടുത്തിയ ഇ-ബുക്കില്‍ നേരത്തെ “പ്രപഞ്ചത്തില്‍ സ്ത്രീപുരുഷനമാര്‍ക്കുള്ള സ്ഥാനം, ഭാഷാപദ്മപുരാണാഭിപ്രായം, ചില കവിതശകങ്ങള്‍” എന്നീ മൂന്നു കൃതികള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ അതിനോടൊപ്പം “ദേവാര്‍ച്ചാപദ്ധതിയുടെ ഉപോദ്ഘാതം, ചില കത്തുകള്‍, മലയാളത്തിലെ ചില സ്ഥാനനാമങ്ങള്‍, കേരളത്തിലെ ദേശനാമങ്ങള്‍” എന്നീ നാലു ലഘുകൃതികളും കൂടി ചേര്‍ത്തിട്ട് ഒരു പുതിയ പതിപ്പ് അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇ-ബുക്ക് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്കും മാറ്റിയിട്ടുണ്ട് (update ചെയ്തിട്ടുണ്ട്). ഇതിന്റെ കഴിഞ്ഞ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഒന്നുകൂടി ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും എന്നൊരു അസൗകര്യം മാന്യവായനക്കാര്‍ തൃണവല്‍ഗണിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Thanks for Your Great Services
ധന്യാത്മന്‍
ഞാന്‍ എത്രയോ കാലമായി തിരഞ്ഞുകൊണ്ടിരുന്ന പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ ‘പ്രാചീന മലയാളം’, ‘ആദിഭാഷ’, ‘കേരളത്തിലെ ദേശനാമങ്ങള്‍ ‘ എന്നിവ ഇ ബുക്കായി കിട്ടിയതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും കൃതജ്ഞതയും അറിയിക്കട്ടെ.
ഈ തരത്തിലൊരു സംരംഭം എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്നു പറയട്ടെ. പലപ്പോഴും പൂര്‍വസൂരികളായ മഹാന്മാരുടെ വിജ്ഞനപ്രദങ്ങളായ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ അലഭ്യമാണ്. അത്തരത്തിലൊന്നായിരുന്നു ശ്രീ ചട്ടമ്പിസ്വാമികളുടെ പ്രാചീന മലയാളം. ഏതായലും ആ ഇല്ലായ്മ പരിഹരിച്ചിരിക്കുന്നു. നന്ദി.
സ്നേഹം
മനോജ് മനയില്‍
Namasthe
Thanks for your great service