Feed on
Posts
Comments

ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് ആദിശങ്കരവിരചിതമെന്നു കരുതപ്പെടുന്ന “ശിവാനന്ദലഹരീ“. അവ്യക്തനായ ഈശ്വരനെ സങ്കല്പിക്കുവാനോ, ധ്യാനിക്കുവാനോ, ഭക്തിപൂര്‍വ്വം ആരാധിക്കുവാനോ അത്ര എളുപ്പമല്ല. ഉപനിഷത്തുക്കളും, ബ്രഹ്മസൂത്രങ്ങളും വര്‍ണ്ണിക്കുന്ന പരമസത്യവും, അനിര്‍വ്വചനീയനും, നിത്യനും, നിരാകാരനും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ഈശ്വരനെ തന്റെ മാതാവും, പിതാവുമായി കാണുമ്പോള്‍ മാത്രമാണ് ഒരു ഭക്തന് അവിടുത്തെ നിഷ്പ്രയാസം ആരാധിക്കുവാന്‍ കഴിയുകയുന്നത്. ഭക്തനെ തന്റെ പരമപ്രേമാസ്പദമായ ഈശ്വരന്റെ അടുത്തെത്തിക്കുവാനും, ഈശ്വരനുമായി സംവദിക്കുവാനും, സായുജ്യമുക്തിപദത്തിലെത്തിക്കുവാനും ശിവാനന്ദലഹരി പോലെയുള്ള സ്തോത്ര, കീര്‍ത്തന കൃതികള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്.

സൗന്ദര്യലഹരിയിലുള്ളതു പോലെ സാങ്കേതികപദങ്ങള്‍ ഈ സ്തോത്രത്തില്‍ കാണപ്പെടാത്തതുകൊണ്ട് തന്നെ ഈ കൃതി വളരെ ലളിതവും ആസ്വാദ്യകരവുമാണ്. ഈ കൃതി ആദ്യന്തം ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക് ഒരു യഥാര്ഥ ഭക്തന്റെ മനോഭാവം എന്തായിരിക്കണം എന്നുള്ളത് സുവ്യക്തമാകുമെന്ന് ഉറപ്പിച്ചു പറയാം. ത്യാഗം, ഭക്തി, സമര്‍പ്പണം, വൈരാഗ്യം, വിവേകം, വിനയം എന്നിങ്ങനെ ഒരു ഭക്തന്‍ വളര്‍ത്തിയെടുക്കേണ്ട എല്ലാ ഗുണങ്ങളെക്കുറിച്ചൂം ഇതിന്റെ പഠനത്തിലൂടെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും.

ശിവാനന്ദലഹരി“യുടെ ഈ ഇ-ബുക്ക് തയ്യാറാക്കി ഈ ബ്ലോഗില്‍ ഇത് അപ്‍ലോഡ് ചെയ്യാന്‍ സ്നേഹപൂര്‍വ്വം അനുമതി നല്കിയ എന്റെ സുഹൃത്തായ ശ്രീ. പി. എസ്സ്. രാമചന്ദ്രന് (രാമുവിന്) എന്റെ ഹൃദയംഗമമായ നന്ദി. മലയാളഭാഷയിലെ ആത്മീയഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുകയെന്ന മഹായജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന രാമുവിന് എന്റെ അഭിനന്ദങ്ങളും ആശംസകളും.

ഡൗണ്‍ലോഡ്

8 Responses to “ശിവാനന്ദലഹരീ സ്തോത്രം – അര്‍ത്ഥസഹിതം”

  1. jayathy says:

    മറ്റാരുടേയും സഹായമില്ലതെ വീട്ടിലിരുന്ന് ഇങ്ങിനെ പുസ്തങ്ങൾ വായിക്കാൻ കിട്ടുന്നത് എത്ര ഭാഗ്യമാണ്

    ആശംസകളോടെ

    ജയതി

  2. Gita says:

    Thank you for publishing these E-books. This is certainly a great seva. I am looking for vivekachoodamani malayalam text with commentaries. Anything available?

    Hari OM

  3. ramachandran says:

    great work

  4. jagadeesh says:

    om namasivaya…..really great,god bless…………..

  5. Vikraman Thampuran says:

    “ശിവാനന്ദലഹരീ സ്തോത്രം – അര്‍ത്ഥസഹിതം” എന്ന പുസ്തകത്തിന്റെ ഡൌൺലോഡ് ലിങ്ക് worചെയ്യുന്നില്ലല്ലോ. നോക്കി ശരിയാക്കുമല്ലോ.

  6. ARJUN V says:

    very thanks , i visit the site daily , and I’m very fortunate to read all these in my home without any expense

  7. prakash says:

    വളരെയധികം നന്ദി

Leave a Reply