ശ്രീമദ് ഭഗവദ്ഗീത: ഹിന്ദുമതഗ്രന്ഥങ്ങള്‍ നിരവധിയാണ്. അവയില്‍ ഭഗവദ്ഗീതയ്ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സമസ്തവേദങ്ങളുടെയും സാരസംഗ്രഹമാണ് ഗീത. അതുകൊണ്ടുതന്നെയാണ് ഗീതാശാസ്ത്രത്തെ സമസ്തവേദാര്‍ത്ഥസാരസംഗ്രഹഭൂതം എന്ന് ശ്രീശങ്കരാചാര്യസ്വാമികള്‍ തന്റെ ഗീതാഭാഷ്യത്തിന്റെ ആമുഖത്തില്‍ വിശേഷിപ്പിച്ചത്.
ശാങ്കരഭാഷ്യം: ആദിശങ്കരാചാര്യരുടെ കാലത്തുതന്നെ ഭഗവദ്ഗീതയ്ക്ക് പ്രാചീനമായ അനേകം വ്യാഖ്യാനങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ആ വ്യാഖ്യാനങ്ങള്‍ക്കൊന്നും ഗീതോപദേശത്തിന്റെ പൊരുള്‍ വേണ്ടുംവണ്ണം വ്യക്തമാക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ഗീതാശാസ്ത്രത്തിന്റെ ശരിയായ അര്‍ത്ഥനിര്‍ണ്ണയം ചെയ്യുന്നതിനായിട്ടാണ് ശാങ്കരഭാഷ്യം രചിക്കപ്പെട്ടത്.
ഭഗവദ്ഗീത ശാങ്കരഭാഷ്യത്തിന് മലയാളത്തിലുണ്ടായ ആദ്യ പരിഭാഷയായിരിക്കണം കെ.എം. എന്നറിയപ്പെട്ടിരുന്ന കുഞ്ഞന്‍ മേനോന്‍ രചിച്ച ഈ പരിഭാഷ. ഇതിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് 1906 – ലാണ്. തന്റെ പരിഭാഷയുടെ ഉദ്ദേശ്യം എന്താണെന്ന് കെ.എം. മുഖവുരയില്‍ വ്യക്തമാക്കുന്നു.
“സംസ്‌കൃത ഭാഷാവിജ്ഞാനമില്ലാത്ത കേവലം മലയാളികളായ വായനക്കാര്‍ക്ക് അന്യസഹായം കൂടാതെതന്നെ ഗീതാശാസ്ത്രത്തെ നിഷ്‌കര്‍ഷിച്ചു പഠിക്കാറാകണം എന്നുള്ള വിചാരത്തിന്മേലാണ് ഞാന്‍ ഈ രീതിയെ അനുസരിച്ചിട്ടുള്ളത്. അങ്ങനെയുള്ളവര്‍ ശ്രദ്ധയോടുകൂടി മനസ്സിരുത്തി വായിക്കുന്നതായാല്‍ എന്റെ ഉദ്ദേശ്യം സഫലമായി ഭവിക്കുമെന്നു തന്നെയാണ് എന്റെ പൂര്‍ണ്ണവിശ്വാസം.”
“ശ്രീധരാചാര്യസ്വാമികളുടെ ഗീതാവ്യാഖ്യാനത്തെ അനുസരിച്ചാണ് ഞാന്‍ അതാതു ശ്ലോകങ്ങളുടെ അന്വയക്രമം കൊടുത്തിട്ടുള്ളത്. ശങ്കരാചാര്യസ്വാമികളുടെ ഗീതാഭാഷ്യത്തെ പദംപ്രതി പരിഭാഷപ്പെടുത്തുകയാണു ചെയ്തിട്ടുള്ളത്. അതാതു ശ്ലോകത്തിനുള്ള അവതാരിക ശ്ലോകത്തിന്റെ മുമ്പിലായി ചേര്‍ത്തിട്ടുള്ളത് അല്ലാദി മഹാദേവശാസ്ത്രികള്‍ ശാങ്കരഭാഷ്യസഹിതം ഗീതയെ ഇംഗ്ലീഷില്‍ തര്‍ജ്ജമചെയ്തിട്ടുള്ള മട്ടിനെ അനുസരിച്ചാകുന്നു. ശാങ്കരഭാഷ്യം അര്‍ത്ഥം സ്പഷ്ടമായതു മതിയായില്ലെന്നു തോന്നുന്നതായുമുള്ള ചില ഘട്ടങ്ങളില്‍ ശങ്കരാനന്ദസരസ്വതി, ശ്രീധരാചാര്യസ്വാമികള്‍, ആനന്ദഗിരി എന്നീ വ്യാഖ്യാതാക്കന്മാരുടെ അഭിപ്രായങ്ങളുംകൂടി ശാങ്കരഭാഷ്യത്തിന്റെ താഴെയായി കൊടുത്തിട്ടുണ്ട്.”
കടപ്പാട്: കെ.എമ്മിന്റെ ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യം മലയാളപരിഭാഷയുടെ 1952-ലെ പതിപ്പ് സ്കാന്‍ ചെയ്ത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചുതന്നത്, ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ പി. എസ്സ്. രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ്. ശ്രീ. രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ അദ്ദേഹത്തിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.
കെ.എമ്മിനെക്കുറിച്ച് കെ.കെ. രാജാ എഴുതിയ ലഘുവിവരണം
കൊല്ലവര്‍ഷം പതിനൊന്നാം നൂറ്റാണ്ടില്‍ ‘വിദ്യാവിനോദിനി’, ‘രസികരഞ്ജിനി’ മുതലായ മാസികകളില്‍ കനത്ത ലേഖനങ്ങളെഴുതി പേരെടുത്ത് ഒരൊന്നാംകിട സാഹിത്യകാരനായിരുന്നു വടക്കെ കുറുപ്പത്തു കിഴക്കെ ശ്രാമ്പി കുഞ്ഞന്‍മേനോന്‍, കെ. എം. എന്ന പേരിലാണ് ഉപന്യാസങ്ങള്‍ മിക്കതും എഴുതിക്കൊണ്ടിരുന്നത്. അമ്മ കുഞ്ഞിപ്പിള്ളമ്മയും അച്ഛന്‍ കുലുക്കല്ലൂര്‍ ഒരു പുലാശ്ശേരി കുഞ്ഞന്‍ നമ്പുതിരിപ്പാടുമാണ്. ആസ്തികനായ കെ. എം. ഉല്‍ക്കടമായ തത്ത്വചിന്തയുടെ ഫലമെന്നോണം മരണംവരെ ബ്രഹ്മചാരിയായിത്തന്നെ ജീവിതം നയിച്ചുപോന്നു.
കൊച്ചിരാജ്യത്തെ ഒരു പേരുകേട്ട പേഷ്‌കാരായിരുന്ന രാമമേനോന്‍, തിരുവിതാംകൂറിലെ വനം വകുപ്പില്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്ററായിരുന്ന ഗോവിന്ദമേനോന്‍, സരസനും കളംകാര്യസ്ഥനുമായിരുന്ന കൃഷ്ണമേനോന്‍ എന്നീ മൂന്നു മാതുലന്മാരുടെ മേല്‍നോട്ടത്തില്‍ കെ. എം. തൃശ്ശിവപേരൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലും എറണാകുളം കോളേജിലും അദ്ധ്യയനംചെയ്തതുപോന്നു. എഫ്. എ. ക്ലാസ്സില്‍വച്ച ശരീരാസ്വാസ്ഥ്യം നിമിത്തം കോളേജ് വിടേണ്ടിവന്നു. തദനന്തരം മാതുലന്മാരുടെ നിര്‍ദ്ദേശമനുസരിച്ച് കുടുംബഭരണത്തില്‍ പങ്കുകൊളേളണ്ടതായും വന്നു. രാമമേനോന്റെ അകമഴിഞ്ഞ സഹായത്താലൂം സ്വന്തം സാഹിത്യ പരിശ്രമങ്ങളുടെ ഫലമായി സിദ്ധിച്ചുകൊണ്ടിരുന്ന വരുമാനത്താലും, ചേറ്റുപുഴയില്‍ ‘ആനന്ദാശ്രമം’ എന്നപേരില്‍ ഒരാശ്രമം സ്ഥാപിക്കാന്‍ കുഞ്ഞന്‍മേനോന്നു സാധിച്ചു. കെ. എം. അവര്‍കളുടെ ചിന്താബന്ധുവായ സാഹിത്യം ആ പരിശുദ്ധക്ഷേത്രത്തിലാണ് ഏറിയകൂറും വിളഞ്ഞുകൊണ്ടിരുന്നതെന്നു പറയാമെന്നു തോന്നുന്നു.
സംസ്കൃതം, സുപ്രസിദ്ധവേദാന്തിയും ദശോപനിഷദ്വ്യാഖ്യാതാവുമായ എ. കൃഷ്ണന്‍ എമ്പാന്തിരിയില്‍നിന്നാണ് അദ്ധ്യയനം ചെയ്തിട്ടുള്ളത്. ടി. സി. പരമേശ്വരന്‍മൂസ്സ് മുതലായ പണ്ഡിതന്മാരും മേനോന്റെ സുഹൃത്തുക്കളായിരുന്നു. സ്വന്തം സഹോദരിയുടെ ഭര്‍ത്താവായിരുന്ന മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ സൗഹാര്‍ദ്ദം മേനോന്റെ സാഹിത്യകൗതുകത്തെ പതിന്മടങ്ങു ദീപ്തമാക്കിയിട്ടുണ്ട്. സ്പെന്‍സറുടെ ‘വിദ്യാഭ്യാസം’ (Herbert Spencer’s Education) തര്‍ജ്ജമ ചെയ്തിരുന്ന കാലത്ത് ഇംഗ്ലീഷ് പഠിക്കാത്ത തമ്പുരാന്‍ തര്‍ജ്ജമ കഴിഞ്ഞ ഭാഗത്തിനപ്പുറം പറയേണ്ട വിഷയം പ്രതിപാദിക്കാറുണ്ടായിരുന്നെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
സി. വി. രവിശര്‍മ്മരാജാവ് മേനോന്റെ ഉത്തമശിഷ്യനായിരുന്നു. പള്ളിക്കുടത്തിന്റെ പടിവാതില്‍പോലും കാണാതെ കുഞ്ഞന്‍മേനോനില്‍നിന്നു മാത്രം ഇംഗ്ലീഷ് പഠിച്ച് ആ ഭാഷയില്‍ അസാമാന്യമായ വൈദഗ്ദ്ധ്യം സമ്പാദിച്ച ആ പ്രതിഭാസമ്പന്നന്‍ കരടുപകര്‍പ്പുകള്‍ക്ക് അസ്സലെഴുതുക മുതലായ കാര്യങ്ങളില്‍ ഗുരുനാഥനെ സഹായിച്ചിട്ടുണ്ട്. വിദ്യാവിനോദിനി മാസികയുടെ സാഹിത്യനായകനായിരുന്ന സി. പി. അച്ചുതമേനോന്‍ കൊച്ചി ഗവണ്‍മെന്റിന്റെ നിയോഗമനുസരിച്ചെഴുതിയ ‘കൊച്ചിന്‍ സ്റ്റേറ്റ് മാന്വല്‍’, സ്‌പെന്‍സറുടെ ‘വിദ്യാഭ്യാസം’ നാലു വാള്യം, സ്വാമി വിവേകാനന്ദന്റെ ‘ഭക്തിയോഗം’, ‘കര്‍മ്മയോഗം’, ‘രാജയോഗം’ എന്നിവയാണ് കെ. എം. തര്‍ജ്ജമചെയ്തിട്ടുള്ളത്. സഹകരണപ്രസ്ഥാനത്തെ അധികരിച്ച് ഏതാണ്ട് 150 ഭാഗത്തോളം വരുന്ന ഒരു സ്വതന്ത്രകൃതിയും ‘കെ. എം. എഴുതിയ ഉപന്യാസങ്ങള്‍’ എന്ന പേരില്‍ രണ്ടു ഭാഗമായി ഉപന്യാസങ്ങളും പുസ്തകരൂപത്തില്‍ അച്ചടിച്ചു പ്രസിദ്ധംചെയ്തിട്ടുണ്ട്. എല്ലാറ്റിലും കറകാണാത്ത ഭാഷാഭംഗി മികച്ചുനില്ക്കുന്നുണ്ട്. കെ. എം. അവര്‍കളുടെ പ്രതിഭാശക്തിയുടെ വെളിച്ചം ഗീതാവ്യാഖ്യാനത്തിലാണ് ഏറ്റവും തെളിഞ്ഞുകാണുന്നതെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ശാങ്കരഭാഷ്യം മുതലായ പ്രാമാണികഗ്രന്ഥങ്ങള്‍ നല്ലവണ്ണം പഠിച്ച് ആവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളില്‍ പൂര്‍വ്വപക്ഷസമാധാനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് ഗീതാവ്യാഖ്യാനം. കെ. എം. ഒരൊന്നാംകിട സംഗീതവിദ്വാന്‍കൂടിയായിരുന്നു. ഹാര്‍മോണിയം വായനയിലാണ് ആ വൈദഗ്ദ്ധ്യം പ്രായോഗികമായി പ്രകടമാകാറുള്ളത്. പുതുക്കോട്ടു മാതുഭാഗവതര്‍ മുതലായ കേളികേട്ട സംഗീതവിദ്വാന്മാരുടെയെല്ലാം ബഹുമാനപാത്രമായിരുന്നു കെ. എം. 1048-ല്‍ മണ്ണു കണ്ട കെ. എം. 1118-ല്‍ വിണ്ണിലേക്കു തിരിച്ചു. പതിനൊന്നാം നൂറ്റാണ്ടില്‍ ‘കേരളത്തിന്റെ സ്‌പെന്‍സര്‍’ കെ. എം. തന്നെയായിരുന്നു എന്നു പറഞ്ഞാല്‍ അസ്ഥാനത്തിലാകയില്ലെന്നു തോന്നുന്നു.
ഡൗണ്‍ലോഡ് ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യം മലയാളപരിഭാഷ – കെ.എം.
Tags: bhagavad gita, Keyem, KM, Kunjan Menon, Malayalam Commentary on Bhagavad Gita, sankara bhashya, ഭഗവദ്ഗീത ശാങ്കരഭാഷ്യം കെ.എം. ഭഗവദ് ഗീത ശങ്കര ഭാഷ്യം കെ.എം.
ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യം മലയാളപരിഭാഷ – കെ.എം. (കുഞ്ഞന്‍ മേനോന്‍)
Oct 1st, 2017 by bharateeya

Posted in free ebook, Gita, Hinduism/Hindu Dharma, Malayalam Ebooks, Vedanta, Yoga | 20 Comments »