ഐതിഹ്യമാലയുടെ ഏഴാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.
ഐതിഹ്യമാലയുടെ ആദ്യത്തെ 103 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ആറു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 12 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഏഴാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.
ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
ഐതിഹ്യമാല ഏഴാം ഭാഗം ഉള്ളടക്കം
104. ചെങ്ങന്നൂര്‍ ഭഗവതി
105. എടവെട്ടിക്കാട്ടു നമ്പൂരി
106. പയ്യന്നൂര്‍ ഗ്രാമം
107. ഒളശ്ശയില്‍ വേട്ടക്കൊരുമകന്‍ കാവ്
108. ശബരിമലശ്ശാസ്താവും പന്തളത്തു രാജാവും
109. വൈയ്ക്കത്തെപ്പാട്ടുകള്‍
110. പെരുമ്പിലാവില്‍ കേളുമേനോന്‍
111. ചെമ്പകശ്ശേരിരാജാവും രാജ്ഞിയും
112. വില്വമംഗലത്തു സ്വാമിയാര്‍ – 2
113. പാമ്പുമ്മേക്കാട്ടു നമ്പൂരി
114. കാളിദാസന്‍
115. പന്തളം നീലകണ്ഠന്‍
ഡൗണ്‍ലോഡ് ഐതിഹ്യമാല ഏഴാം ഭാഗം ഇ-ബുക്ക്
ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ
Wanted to notify you of a typo in a chapter 109 – വൈക്കത്തെപ്പാട്ടുകൾ, which I typed. Page 54 in e-book, 3rd line.
ദർശം instead of ദർശനം. Do correct it when you publish aithiyamala as whole, at the end.
Jaideep,
I will surely correct the error in the revised edition and also in the complete volume. Thanks for bringing this error to my notice.
hearty congrats for yr work. would like toreceive print out of Kottarathil sankunni in Malayalam.The full name with title should be read as “Kavithilakam Kottarathil Sankunni”
Pl make a note.
Laxmanji,
The goal of this blog is to make available to the public Malayalam Spiritual books in the public domain as free e-books. We do not have any facility to provide print outs. You may contact book publishers like DC Books for this purpose.
ഐതിഹ്യമാല ഏഴാംഭാഗത്തിൽ 114 ആം ഐതിഹ്യം “കാളിദാസൻ” 1357 ആം പേജ്, മ്മോാൺ മൂന്നാമത്തെ ഖണ്ഡിക കഴിഞ്ഞ്, എന്തെല്ലാമോ വിട്ടുപോയതുപോലെ വായിക്കുമ്പോൾ തോന്നും.
“…. ക്രമേണ ഭോജരാജാവും കാളിദാസനും തമ്മിൽ സന്തോഷം വർദ്ധിച്ചു പ്രാണസ്നേഹിതന്മാരായി തീർന്നു. ……(***?)
” അനന്തരം എല്ലാവരും കൂടി ആലോചിച്ച് ഒരു കൗശലം ചെയ്തു. രജാവിന്റെ താംബൂലവാഹിനി (മുറുക്കാനുണ്ടാക്കിക്കൊടുക്കുന്നവളായ തരംഗവതി എന്ന ദാസി) ക്കു ചില സമ്മാനങ്ങളും മറ്റും കൊടുത്ത് അവളെ സ്വാധീനപ്പെടുത്തീട്ട്, “അല്ലയോ സുഭഗേ, ഈ കാളിദാസൻ നിമിത്തം ഞങ്ങളുടെ യോഗ്യതകൾ ….”
എന്താണു് വിട്ടുപോയതെന്നറിയിക്കാമോ? (അടുത്ത കോപ്പിയിൽ ചേർക്കാനും)
വളരെ ഉപകാര പ്രധം നന്ദി