Feed on
Posts
Comments



കഴിഞ്ഞ ഒരു ശതാബ്ദക്കാലമായി മലയാളികളുടെ സാംസ്കാരികജീവിതത്തിന്റെ ഒരു അവിഭാജ്യഭാഗമായി മാറിയ അതുല്യമായ ഒരു ഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി വിരചിച്ച “ഐതിഹ്യമാല”. ലോകസാഹിത്യത്തില്‍ ആയിരത്തൊന്നു രാവുകള്‍ക്കും, ഈസോപ്പ് കഥകള്‍ക്കും ഉള്ളതും, ഭാരതീയസാഹിത്യത്തില്‍ പഞ്ചതന്ത്രത്തിനും, കഥാസരിത്‍സാഗരത്തിനുള്ള അതേ സ്ഥാനമാണ് മലയാളസാഹിത്യത്തില്‍ ഈ ഗ്രന്ഥത്തിനുള്ളത്. ചെമ്പകശേരി രാജാവ് മുതല്‍ തിരുവട്ടാറ്റാദികേശവന്‍ വരെ 126 ഐതിഹ്യങ്ങളാണ് ഇതിലെ ഉള്ളടക്കം. മലയാളികള്‍ നിരവധി തലമുറകളായി കൈമാറുകയും ആസ്വദിക്കുകയും ചെയ്തിട്ടുള്ള ഈ കൃതിയുടെ ജനപ്രിയതയ്ക്ക് ഇന്നും അല്പവും കുറവ് വന്നിട്ടില്ല എന്നത് ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു.

യൂറോപ്യന്മാര്‍ വരുന്നതിനു മുമ്പുള്ള കേരളത്തിലെ ജനജീവിതത്തിന്റെ ഒരു സജീവമായ ചിത്രം ഈ കഥകളില്‍ നമുക്കു കാണുവാന്‍ സാധിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍, ജാതിവ്യവസ്ഥ, ആരാധനാസമ്പ്രദായങ്ങള്‍, ഉത്സവങ്ങള്‍, രാജാക്കന്മാര്‍, ബ്രാഹ്മണശ്രേഷ്ഠന്മാര്‍, വീരനായകന്മാര്‍, നാട്ടുപ്രമാണിമാര്‍, പണ്ഡിതന്മാര്‍, കവികള്‍, മന്ത്രവാദികള്‍, വൈദ്യന്മാര്‍, യക്ഷികള്‍, ഭൂതപ്രേതങ്ങള്‍, ഗജവീരന്മാര്‍ എന്നുവേണ്ടാ ജനജീവിതത്തിലെ എല്ലാത്തിനെയും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളെയും രംഗങ്ങളെയും അത്യന്തം അതിശയോക്തിയോടെയും ആകര്‍ഷണീയമായും കൊട്ടാരത്തില്‍ ശങ്കുണ്ണി ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍, മധ്യകാലീന കേരളത്തിലെ സാംസ്കാരികജീവിതത്തിന്റെ ഒരു സമഗ്രവും, അത്യാശ്ചര്യകരവും അതേസമയം ആസ്വാദ്യകരവുമായ കഥാരൂപത്തിലുള്ള ഒരു വിവരണമാണ് ഐതിഹ്യമാല എന്നു പറയാം. അതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയും. ഇതിലെ കഥകള്‍ വായിച്ചറിയാനുള്ള അവസരം ഈ തലമുറയിലെയും വരും തലമുറയിലെയും എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐതിഹ്യമാല എന്ന ഗ്രന്ഥത്തെ ഡിജിറ്റൈസ് ചെയ്യുവാനുള്ള ഈ പ്രോജക്ട് ആരംഭിച്ചത്.

ഐതിഹ്യമാലയിലെ 126 കഥകള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇ-ബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ 21 കഥകള്‍ വീതമുള്ള 6 ഭാഗങ്ങളിലായി ഐതിഹ്യമാല പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ. ആദ്യത്തെ 21 കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഭാഗം ഇന്ന് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. ഈ സംരംഭത്തിന് സഹായസഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്കരോടും, ഐതിഹ്യമാലയുടെ ഒന്നാം ഭാഗം ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ അംഗങ്ങളും എന്റെ സുഹൃത്തുക്കളുമായ രാമചന്ദ്രന്‍, രാജ്മോഹന്‍, ആശാകിരണ്‍, സുഗേഷ് ആചാരി, രമേശ് നടരാജന്‍, പ്രവീണ്‍ എന്നിവരോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല ഒന്നാം ഭാഗം – ഉള്ളടക്കം

1 ചെമ്പകശ്ശേരി രാജാവ്
2 കോട്ടയത്തു രാജാവ്
3 മഹാഭാഷ്യം
4 ഭര്‍ത്തൃഹരി
5 അദ്ധ്യാത്മരാമായണം
6 പറയി പെറ്റ പന്തിരുകുലം
7 തലക്കുളത്തു ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും
8 വില്വമംഗലത്തു സ്വാമിയാര്‍ 1
9 കാക്കശ്ശേരി ഭട്ടതിരി
10 മുട്ടസ്സു നമ്പൂരി
11 പുളിയാമ്പിള്ളി നമ്പൂരി
12 കല്ലന്താറ്റില്‍ ഗുരുക്കള്‍
13 കോലത്തിരിയും സാമൂതിരിയും
14 പാണ്ടമ്പുറത്തു കോടന്‍ഭരണിയിലെ ഉപ്പുമാങ്ങ
15 മംഗലപ്പിള്ളി മൂത്തതും പുന്നയില്‍ പണിക്കരും
16 കാലടിയില്‍ ഭട്ടതിരി
17 വെണ്‍മണി നമ്പൂതിരിപ്പാടന്മാര്‍
18 കുഞ്ചമണ്‍ പോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും
19 വയക്കരെ അച്ഛന്‍ മൂസ്സ്
20 കോഴിക്കോട്ടങ്ങാടി
21 കിടങ്ങൂര്‍ കണ്ടങ്കോരന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല ഇ-ബുക്ക്

ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

112 Responses to “ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – ഒന്നാം ഭാഗം Aithihya Mala – Kottarathil Sankunni – Part 1”

  1. bharateeya says:

    ഐതിഹ്യമാല ഹിന്ദി ഭാഷയില്‍

    ഹിന്ദി ഭാഷ സംസാരിക്കുന്നവരെ ഐതിഹ്യമാലയുമായും മലയാളനാട്ടിന്റെ അപൂര്‍വ്വമായ സാംസ്കാരികപൈതൃകത്തിനെക്കുറിച്ചും പരിചയപ്പെടുത്തുന്ന അത്യന്തം മഹത്തായ ദൗത്യം മറുനാടന്‍ മലയാളിയും മലപ്പുറം സ്വദേശിയുമായ ശ്രീ ബാലസുബ്രഹ്മണ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന കാര്യം നമുക്കെല്ലാം ഒരുപോലെ അഭിമാനകരമാണ്. ഇദ്ദേഹം http://keralpuran.blogspot.com/ എന്ന തന്റെ ഹിന്ദി ബ്ലോഗില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഐതിഹ്യമാലയിലെ കഥകളുടെ ഹിന്ദി പരിഭാഷ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിനകം ഈ ഗ്രന്ഥത്തിലെ പകുതിയിലേറെ കഥകള്‍ ശ്രീ ബാലസുബ്രഹ്മണ്യത്തിന്റെ ബ്ലോഗില്‍ ഇടംനേടിക്കഴിഞ്ഞു.

    അദ്ദേഹത്തിന്റെ മഹത്കര്‍മ്മത്തില്‍ വിജയാശംസകള്‍ നേരുകയും ഐതിഹ്യമാലയുടെ ഹിന്ദി പരിഭാഷ അധികം താമസിയാതെ തന്നെ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

  2. asokan says:

    Dear Shankar,

    Thank you very much shankar. Waiting for this for a long time.
    You are doing a great service. May god bless you abundantly.

    asokan

  3. ramachandran says:

    Thanks a million.

    Ramu

  4. Nitin Murali says:

    Heartiest thanks. God Bless 🙂

  5. Raghunadhan.V. says:

    ശ്രീ ശങ്കരന് നമസ്കാരം,

    മലയാളത്തിലെ വിഖ്യാതമായ ഈ ഐതിഹ്യകഥാസമാഹാരം ഇവിടെ
    ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിനു വളരെനന്ദി.മനോഹരമായിരിക്കുന്നു. കേരളത്തെ സംബന്ധിച്ച ഐതിഹ്യങ്ങളായതിനാല്‍ മലയാളിത്തമുള്ള ഒരു മുഖചിത്രം നല്‍കാമായിരുന്നു.എളിയ നിര്‍ദ്ദേശമാണ്.

    രഘുനാഥന്‍ .വി,
    ദുബായ് .

    • bharateeya says:

      രഘുനാഥന്‍ജി,

      കവര്‍പേജിന്റെ ന്യൂനത ചൂണ്ടിക്കാണിച്ചതിനു നന്ദി. ഞാനും ഇതില്‍ അത്ര സംതൃപ്തനല്ലായിരുന്നു. ഇപ്പോഴുള്ള കവര്‍പേജ് “അനന്തപത്മനാഭസ്വാമി ക്ഷേത്ര”ത്തിന്റെയാണ്. ഗൂഗിള്‍ സെര്‍ച്ചില്‍ കിട്ടിയതാണ്. അതുകൊണ്ട് എത്രമാത്രം ശരിയാണെന്നറിയില്ല. തലക്കുളത്തു ഭട്ടതിരിയുടെ കഥയില്‍ പത്മനാഭസ്വാമിക്ഷേത്രത്തിനെക്കുറിച്ചുള്ള പരാമര്‍ശം വരുന്നുണ്ടല്ലൊ. അതുകൊണ്ടും വേറെ പറ്റിയ ചിത്രങ്ങളൊന്നും കിട്ടാത്തതുകൊണ്ടും തത്ക്കാലം ഇതു ഉപയോഗിച്ചുവെന്നുമാത്രം.

      വേറെ നല്ല ചിത്രം കവര്‍പേജിനു പറ്റിയതുണ്ടെങ്കില്‍ അറിയിക്കുമല്ലോ.

  6. rajan p g says:

    it is a good job. thanks alot

  7. RAMDAS says:

    i m intrestrd 2 join this project.

    • bharateeya says:

      Ramdas,

      Namaste,

      Welcome to Aitihyamala Ebook project. I have sent you an email with detailed information and also a pdf containing 30 pages of the book.

  8. anil kumar says:

    സര്‍ ….ഈ മഹത് പ്രയത്നത്തിനു നിറഞ്ഞ കൂപ്പുകൈ .താങ്കളുടെ ഈ സംരംഭത്തിന് എല്ലാ വിധ പിന്തുണയും ..

    • bharateeya says:

      അനില്‍,

      അനിലിനെപ്പോലെയുള്ളവരുടെ പിന്തുണ ഈ പ്രോജക്ടിന് വളരെ ആവശ്യമാണ്. മലയാളം ടൈപ്പിങ്ങ് അറിയാമോ? അറിയാമെങ്കില്‍, താല്പര്യമുള്ള പക്ഷം ഐതിഹ്യമാലയുടെ കുറച്ചുപേജുകള്‍ അയച്ചു തരാം.

      • എന്റെ പേര് സതീഷ് കുമാർ . എനിക്ക് മലയാളം ടൈപ്പ് ചെയ്യാൻ അറിയാം .ദയവായി
        കുറച്ചു ഭാഗങ്ങൾ എനിക്ക് അയച്ചു തരാൻ അഭ്യർത്ഥിക്കുന്നു.!

  9. anil kumar says:

    മലയാളം ടൈപ്പിംഗ് ഞാന്‍ ഗൂഗിള്‍ ഉപയോഗിച്ചു ആണ് ചെയ്യാറ് . ചിലപ്പോഴൊക്കെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് …

    ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ

    • bharateeya says:

      അനില്‍,

      ഐതിഹ്യമാല ടീമിലേക്ക് അനിലിന് സ്വാഗതം.

      ടൈപ്പിങ്ങ് ഗൂഗിള്‍ ഉപയോഗിച്ച് ചെയ്താല്‍ മതിയാകും. രണ്ട് അദ്ധ്യായങ്ങളുടെ പി.ഡി.എഫ്. അയച്ചിട്ടുണ്ട്. വിശദമായി മെയിലില്‍ എഴുതിയിട്ടുണ്ട്.

  10. shibin says:

    Hi,

    I am very much interested to cooperate with this project..
    Pls provide me the details..

    Regards
    Shibn

  11. bharadwajan says:

    valare valare nandi,

    kure kalamayi vayikanam ennu karuthiyathanu aithiyamala athinu sahayicha ellavarkum ente hrudayam niranja nandi

  12. sajeesh says:

    sir
    its a fantastic work.i appreciate u

  13. Sanju says:

    thanks

  14. Dear Editorial Team,

    Very good work, keep it up,

    Many many thanks

  15. anilkumar.r pirappancode says:

    എനിക്ക് സമ്മതമാണ്

    • bharateeya says:

      അനില്‍,

      വളരെ സന്തോഷം. ഞാന്‍ വിശദമായി ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്.

  16. ezhutth says:

    വർക്കിന്റെ സ്വഭാവം എങ്ങനെയാണെന്നു പറഞ്ഞാൽ നന്നായിരുന്നു.

    • bharateeya says:

      എഴുത്ത്,

      ഐതിഹ്യമാല പ്രോജക്ട് പൂര്‍ണ്ണമായിക്കഴിഞ്ഞു. സനത്സുജാതീയത്തിന്റെ ശങ്കരഭാഷ്യവും, മേല്പത്തൂര്‍ രചിച്ച ശ്രീപാദസപ്തതിയുമാണ് ഇപ്പോള്‍ നടക്കുന്ന പ്രോജക്ടുകള്‍. ഇവയുടെയും ടൈപ്പിങ്ങ് തീര്‍ന്നു. ഒന്നാം റൗണ്ട് പ്രൂഫ് റീഡിങ്ങും ഫോര്‍മാറ്റിങ്ങും നടന്നുകൊണ്ടിരിക്കുകയാണ്.

      പൊതുവെ ഈ പ്രോജക്ടുകള്‍ രണ്ടു തരത്തിലുള്ള ജോലികളാണുള്ളത്. ഒന്ന് ടൈപ്പിങ്ങ്. സാധാരണയായി എല്ലാ ടീമംഗങ്ങളും ഇതില്‍ പങ്കെടുക്കും. രണ്ട് – പ്രൂഫ്റീഡിങ്ങ്. ഇതില്‍ മലയാളമാണ് കൂടുതലായിട്ടുള്ളത്. എന്നാലും ചിലപ്പോള്‍ ശ്രീപാദസപ്തതി, സനത്സുജാതീയം എന്നിവ പോലെയുള്ള കൃതികളില്‍ സംസ്കൃതഭാഗങ്ങളും പകുതിയോ അതിലധികമയും ഉണ്ടായിരിക്കും. അതുകൊണ്ട് സംസ്കൃതത്തിനും പ്രൂഫ്റീഡര്‍മാര്‍ ആവശ്യമുണ്ട്. താങ്കള്‍ക്ക് താല്പര്യമുള്ളതില്‍ പങ്കെടുക്കാം. മറുപടി എഴുതുമല്ലോ.

  17. sachin says:

    I am interstd pls give me the details

  18. Dr. Ramanathan S. Iyer says:

    Congratulations! Very much intereted.

    Ramanathan.

  19. p.a.laxman says:

    hearty congrats. wld like to receive a printed copy (if possible)
    Reply

  20. arun says:

    good one

  21. Gautham says:

    hat’s off 2 u …great work…i am interested to do the work…….

  22. biju sharath kandy says:

    നമസ്കാരം,
    താങ്കളുടെ ഈ പ്രയത്നം വളരെയധികം പ്രശംസനീയമാണ്. ഇതില്‍ പങ്കാളിയാകാന്‍ താല്പര്യമുണ്ട്. എന്തു വേണമെന്ന് അറിയിക്കുമല്ലോ.
    സ്നേഹത്തോടെ ബിജു.

    • bharateeya says:

      ബിജു,

      നമസ്കാരം,
      ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ട് ഏകദേശം പൂര്‍ത്തിയായി. അടുത്ത പ്രോജക്ട് ആരംഭിക്കുമ്പോള്‍ ബിജുവിനെ അറിയിക്കാം.

  23. muralikrishna says:

    Congratulations!!!!!…….it is very interesting..it will be very useful not only this generation,but next generation also. very good work…..best wishes for this site…..

  24. VIVEK says:

    Dear sir,

    Congrtulations ! Its a fanatastic work.
    I am also interet to be a part of this project.
    VIVEK

  25. Shaheer says:

    Congratulations…
    Happy to know that it is a team work and I want to be a part of it.
    Please Let me know when your next project start.

    Shaheer

    • bharateeya says:

      Shaheer,

      Thanks for your interest in this project. I will write to you when we start the next ebook project.

  26. Ragesh says:

    Thanks , all the best

  27. Rajiv says:

    Dear Bharateeya/Shanker,

    I downloaded the kindle format files from archive.org. However these on opening in kindle or kindle for PC show some garbled letters – like when we are viewing a vernacualr doc in word w/o the correct font loaded.

    What font have you used and how can I solve this problem.

    Let also know of your ongoing digital conversion projects. Maybe I can volunteer some time.

    Thanks

    Rajiv

    • bharateeya says:

      Rajiv,

      At present, our goal is to provide ebooks in pdf format only. The other formats you find at archive.org are not created by us. They are created automatically by archive.org servers.

  28. Mohamed Fizal says:

    It is very interested to read the stories which revealing our culture.

  29. shalini says:

    i m intrestrd 2 join this project.

  30. Abhishek says:

    Hi
    I am really happy that we are investing our energy and time to preserve our culture. I would like to join the team. Kindly give me further details. I will be communicating through the mail referred above.

    Abhishek
    Francistown
    Botswana

  31. vimal k m says:

    good………….

  32. Ravi Nair says:

    Yes, Could you please send me a copy

  33. thimothiyos says:

    could you please send me the copy of kayamkulam kochunni

  34. thimothiyos says:

    congratulations to your effort .I would like to join your team.I would like to read kayamkulam kochunni. Couldyou pleaseexplain his family back ground.
    .

  35. Midhun Shankar says:

    Thanx alot.. All the greetings from me..

  36. C.K.Gireesh says:

    പി ഡി എഫ് ഫയല്‍ ഞാന്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തു തരാം …
    നല്ല ഉദ്യമം …..അഭിനന്ദനം …..

  37. Manoj I G says:

    Namaskkaram,

    I would like to join team. But I am staying in Mumbai.

    Please advice, how I can support your team.

    Regards
    Manoj I G
    Mob.: 9819572663

  38. fida says:

    I want one story in ayithihamala so plz give me the summary nw

  39. ratheesh says:

    Tanks a lot,
    I would like to join with your team
    regards
    Ratheesh Periye.

  40. siju says:

    സമ്മതമാണ്

  41. Sanal V S says:

    i am verymuch intrested in this work is there any workers needed to type or proof reding in english? any way mail me the details and files i am so much impressed

  42. arun anoop[ says:

    സമ്മതമാണ്

  43. ശോഭ says:

    ഒരുപാട് സ്നേഹാദരങ്ങള്‍.
    അങ്ങയുടെ ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ ഞാനും ആഗ്രഹിക്കുന്നു.ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാനും അത് കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

  44. Mathew Joys says:

    നമസ്കാരം,
    താങ്കളുടെ ഈ പ്രയത്നം വളരെയധികം പ്രശംസനീയമാണ്. ഇതില്‍ പങ്കാളിയാകാന്‍ താല്പര്യമുണ്ട്. എന്തു വേണമെന്ന് അറിയിക്കുമല്ലോ. Can help with proof reading/ unable to do unicode typing, but only google transliteration possible.
    സ്നേഹത്തോടെ

    Mathew Joys

  45. JACOB KARUMANKOT says:

    ===========================================
    DEAR SIR,
    I AM AN IT PROFESSIONAL IN KUWAIT..I WANT TO COOPERATE WITH THIS PROJECT..I WISH TO BE TESTED..I AM NOT WRITING ANYTHING IN MALAYALAM USING A DESK TOP/LAP TOP COMPUTER, PERHAPS I WRITE TO MY WIFE,SON AND OTHERS…..INSTRUCT ME TO ATTEND AN ONLINE TEST AND ADVICE ME LATER..
    I WISH GOOD LUCK TO THIS PROJECT..
    THANKS AND REGARDS….JACOB KARUMANKOT,,JACOBKARUMANKOT@YAHOO.CO.IN,,KUWAIT,02OCT2015
    =============================================

  46. Arjun C. Nair says:

    Oraayiram nanni ingane oru site thudangiyathinu….
    Pusthakangalude koottu vittu internet lokathililekku kayariyavarkk,
    Bhaasha marannu pokaathe irikkaan ingane oru udyamam thudangi vecha
    ellaavarkkum oraayiram nanni….

  47. RAHUL RAJ says:

    namsthea ithupole bharthasamskaram uyarthikattuna veraum kreathikal
    palathunde ava kude ullpeduthanam we waiting for new books

  48. RAMAKRISHNAN PANGOLATH says:

    sir, i am from coimbatore, i am happy to note that aithihyamala is being digitalised. give me all copies through pdf.
    Ramakrishnan,IRS.(Retd.)
    Coimbatore

  49. Rafeena p p says:

    sir,
    i required malayalam version of a hindu princess and her islamic dynasty in the opening part of lores and legends of kerala

  50. Sanal P George says:

    Dear Sir,
    Greate Attempt…Congrats..i am also interested in this project

  51. Biju says:

    Sir
    I am interested to read aithihamala could you help me
    Biju

  52. Sreejithkolangara says:

    നമസ്കാരം,

    എനിക്കും ഇ വിഷയം പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്, നമ്മുടെ ധര്മത്തെ കുറിച്ച് , ആചാരങ്ങളെ കുറിച്ചും അന്വേഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ ആണ് ഇ സൈറ്റ് ശ്രദ്ധയിൽ പെടുന്നത്, വായിച്ചു തുടങ്ങിയപ്പോൾ കൂടുതൽ പഠിക്കാൻ താല്പര്യം …….,

    ശ്രീജിത്ത്‌ കണ്ണൂർ ജില്ലയിൽ പയ്യന്നുരിനടുത്ത് വെള്ളുരിൽ ആണ് – ഇപ്പോൾ ഷർജയിലനു ജോലി

    • bharateeya says:

      ശ്രീജിത്ത്, നമസ്കാരം. ഈ വിഷയത്തില്‍ ഏതെങ്കിലും പുസ്തകങ്ങള്‍ (മലയാളം, സംസ്കൃതം, ഇംഗ്ലീഷ്) അന്വേഷിച്ചു കണ്ടെത്താനായില്ലെങ്കില്‍ അറിയിക്കൂ. സഹായിക്കാന്‍ ശ്രമിക്കാം.

  53. Prakash UR says:

    Dear SIR
    congrats for this good project..&
    Thank U very much….

  54. rajeevan says:

    yes

  55. Sheby S Vijay says:

    എനിക്ക് ഈ പ്രോജെക്റ്റ്-ഇല്‍ ചേരാന്‍ താല്‍പര്യം ഉണ്ട്. ദയവായ് ചേര്‍ക്കൂ…

  56. Pushpa says:

    Dear sir,
    I’m very much interested in taking part in this project.l’m ready to proof read or type
    Thanks
    Pushpa

  57. shikha santhosh says:

    Plzz give chance to next project I am very interest to join next project

  58. Fr Jins says:

    Dear Group
    njaan ee projectukalil pankucheran sannadhanaanu. Varamozhi editor upayogikkunnu. voice mode upayogikkuvaanum aagrahamund. 9497490939

  59. Mohan Kumar says:

    It will be a pleasure to get associated and read the books Let me first get parayipetta panthiru kulam

  60. VENUGOPALAN says:

    Sir
    I am interested to read aithihamala could you help me , what about other volume ,may
    i know last step (kallurmana)

  61. Krishna Raj says:

    Hai,
    i am interested in the hindu puranic story. Please send me the PDF files.

  62. sankaranarayanan.A says:

    ഞാന് തയ്യാറാണ്.
    Sankaranarayanan.a
    HSST (Sanskrit)
    Govt.Sanskrit HSS Thripunithura

  63. Harikrishnan.v says:

    I am very interest to read aithihyamala.pls send all part
    Thank u

  64. C V Nair says:

    I am very much interested in acquiring knowledge in our spirituality. Hence, I go through many of the Books.

    Shall be glad to have your books also.

    Thanking you,

    C V NAIR

  65. zeena rajavikraman says:

    I am interested. Kindly send me the details, thank you

  66. sebastian n j says:

    i am interested to get parayi petta panthirukulam pdf

  67. Aswathy says:

    I am very interested to read ithihyamala

  68. Sajith says:

    മലയാളം ഇ ബുക്കിന്റെ ടൈപ്പിംഗ് ടീമിൽ ഉൾപ്പെടുവൻ താത്പര്യപ്പെടുന്നു

  69. atheefl says:

    Im intrested aboit poomully man vs shankunni

  70. sobha nair says:

    I am interested to be a part of this team.

  71. Lijin says:

    Very Useful and thanks a lot.

  72. AJITH K RAJU says:

    തികച്ചും ധാർമികത നിറഞ്ഞ ഒരു ശ്രേഷ്ഠമായ കർമ്മം ഏതെന്നു എന്നെടു ആരെങ്കിലും ചോദിച്ചാൽ ഈ വെബ് പേജ് ഈ നിലയിൽ വളർത്തിയ വരിലേകുഉം ഈ പേജിലേകുഉം എന്റെ വിരലുകൾ അഭിമാനത്താൽ ചൂണ്ടും.മാനവ ധർമം എന്നാൽ എന്താ എന്നു ഈ ലോകം തന്നെ മറന്നു തുടങ്ങിയ ഒരു കാല ത്തിലൂടെ പോകുന്ന ഒരു പുതിയൊരു തലമുറ, സ്വന്തം സ്നേഹം പോലും ലാഭം നോക്കി മാത്രം കാണുന്ന സ്വാർത്ഥ മധി ആയി തീർന്നിരിക്കുന്ന എല്ലാ വർക്കും മാനവരാശിയുടെ നന്മ മാത്രം കണ്ട്‌ പ്രവർത്തിക്കുന്ന നിങ്ങൾ ഒരോരുതരും ഒരു സ്രേഷ്ട മാതൃകയാണ് ഋഷിവര്യർ ക്കു സമാനം
    – ഏവര്ക്കും എല്ലാ വിധ ആയൂ രാരോഗ്യ ഐശ്വര്യവും നേരുന്നു.-
    {} എന്നു ഒരു അനിയൻ{}

  73. Pradeepkumar B says:

    ഈ കര്‍മ്മത്തില്‍ പങ്കാളിയാകുന്നതിന് താല്‍പര്യം ഉണ്ട്.

  74. Akhil says:

    I am interested. Kindly send me the details…

  75. SEBASTIAN LAWRANCE says:

    congrats.
    best wishes

  76. jeemon thomas says:

    I am interested. Kindly send me the details, thank you

  77. kishore says:

    I am interested. Kindly send me the details, thank you.

  78. Sarath Babu says:

    Please add the second.waiting for reading about kayamkulam kochunni

  79. Gopakumar says:

    from where i can buy this book,i am really interested in it give me the address or contact number of publishers.

  80. sadanandan k k says:

    pls sent me all the books pdf .
    thanks

  81. Dhanesan says:

    Iam interested, please send me all pdf

  82. Smitha N K says:

    Sir, I am interested. I know a little Malayalam typing. I have experience as a Malayalam translator and proof reader. I will be very happy if I am able to be a part of your project as I love Malayalam language and literature very much.

  83. Kavitha P V says:

    I am very much interested in reading. kindly send me all pdf of books. Also interest to work with your team. I know Malayalam typing verywell.
    thank you

Leave a Reply