Feed on
Posts
Comments

കഴിഞ്ഞ കുറേ തലമുറകളായി കേരളത്തിലെ സംസ്കൃതവിദ്യാര്‍ഥികള്‍ സംസ്കൃതഭാഷയുടെ ബാലപാഠങ്ങളോടൊപ്പം തന്നെ പഠിച്ചുവരുന്ന ഒരു കൃതിയാണ് ശ്രീരാമോദന്തം. ശ്രീരാമോദന്തം എന്ന സമസ്തപദത്തിന്റെ വിഗ്രഹം ശ്രീരാമസ്യ ഉദന്തം എന്നും, അതിന്റെ അര്‍ഥം ശ്രീരാമന്റെ കഥ എന്നുമാണ്.

ശ്രീപതിം പ്രണിപത്യാഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാല്മീകി പ്രകീര്‍ത്തിതം എന്നു തുടങ്ങുന്ന ഇതിലെ ഒന്നു രണ്ടു ശ്ലോകങ്ങളെങ്കിലും മനഃപാഠമായിട്ടില്ലാത്ത മലയാളികളായ  സംസ്കൃതജ്ഞര്‍ വളരെ ചുരുക്കമായിരിക്കും. ഇന്ന് സാമ്പ്രദായികരീതിയിലുള്ള സംസ്കൃതവിദ്യാഭ്യാസം മണ്‍മറഞ്ഞുപോയെങ്കിലും, കേരളസര്‍ക്കാര്‍ പുറത്തിറക്കുന്ന സംസ്കൃതപാഠാവലികളിലും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ശ്രീരാമോദന്തത്തിലെ ബാലകാണ്ഡമെങ്കിലും ഉള്‍പെടുത്തിയിട്ടുണ്ടായിരുന്നു എന്ന വസ്തുത സംസ്കൃതപ്രേമികള്‍ക്ക് സന്തോഷത്തിന്നിടയാക്കുന്നതാണ്. എന്നാല്‍ ഇന്നത്തെ സ്ഥിതിയെന്താണെന്നറിയില്ല. ഭാഷാപഠനത്തോടൊപ്പം തന്നെ ഭാരതീയസംസ്കൃതിയും, മൂല്യങ്ങളും ബാലമനസ്സുകളില്‍ വേരൂന്നുവാന്‍ ഇത്തരം കൃതികളുടെ പഠനം സഹായിക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല.

വാത്മീകി രാമായണത്തിന്റെ ചുവടുപിടിച്ച് ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, എന്നിങ്ങനെ ഉത്തരകാണ്ഡം വരെയായി ഏഴു കാണ്ഡങ്ങളില്‍ ബാലന്മാര്‍ക്കു എളുപ്പം മനസ്സിലാകുന്ന ലളിതമായ സംസ്കൃതശ്ലോകങ്ങളിലൂടെ രാമകഥ മുഴുവന്‍ വളരെക്കുറച്ചു ശ്ലോകങ്ങളില്‍ വര്‍ണിച്ച കവിയുടെ മുമ്പില്‍ നാം എങ്ങനെയാണ് ആദരവോടെ പ്രണമിക്കാതിരിക്കുക? ശ്രീരാമോദന്തം രചിച്ചത് പരമേശ്വരകവിയാണെന്ന് ഒരിടത്ത് കണ്ടു. പക്ഷേ അദ്ദേഹത്തിനെക്കുറിച്ച് അധികമൊന്നും ഇന്റര്‍നെറ്റില്‍ ലഭ്യമല്ല. അറിയാവുന്നവര്‍ എഴുതുവാന്‍ അപേക്ഷിക്കുന്നു.

മാര്‍ഷല്‍ കഥകളിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ കേണല്‍ മണി സാര്‍ എന്നോട് സിദ്ധരൂപത്തിന്റെ ഒരു ഇ-പുസ്തകമുണ്ടാക്കി ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടപ്പോഴാണ്, ശ്രീരാമോദന്തത്തിന്റെയും ഒരു ഇ-പുസ്തകം തയ്യാറാക്കുവാനുള്ള ആശയം എന്റെ മനസ്സിലുദിച്ചത്. സിദ്ധരൂപത്തില്‍ ശ്രീരാമോദന്തത്തിലെ ബാലകാണ്ഡവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതു കണ്ടപ്പോള്‍ ചെറുപ്പത്തില്‍ സ്ക്കൂളില്‍ ശ്രീരാമോദന്തം പഠിച്ച കാര്യം ഓര്‍മ്മയില്‍ വന്നു. ഉടനെ തന്നെ ഇതിന്റെ ഇ-പുസ്തകം തയ്യാറാക്കണമെന്ന് തീരുമാനിച്ചെങ്കിലും, അതിനു കുറച്ചു കാലതാമസമെടുത്തു. ഇന്റര്‍നെറ്റില്‍ ഒരേ ഒരു സ്ഥലത്തു മാത്രമാണ് ശ്രീരാമോദന്തം ലഭ്യമായിട്ടുള്ളത്. അത് പി. ആര്‍. രാമചന്ദറിന്റെ ശ്രീരാമോദന്തം ആംഗല പരിഭാഷയാണ്. അതില്‍ ശ്ലോകങ്ങള്‍ ആംഗലലിപിയില്‍ തന്നെയാണ് നല്കിയിരിക്കുന്നത്. ശ്ലോകങ്ങളിലും, പരിഭാഷയിലും തെറ്റുകള്‍ അനവധി. അതുകൊണ്ട് അതിനെ കാര്യമായി ആശ്രയിക്കുവാന്‍ സാധിച്ചില്ല. ആര്‍. എസ്സ്. വാദ്ധ്യാര്‍ പ്രസിദ്ധീകരിച്ച ശ്രീരാമോദന്തത്തില്‍ ശ്ലോകങ്ങളും, കഠിനപദങ്ങളുടെ അര്‍ഥവുമുണ്ട്, എന്നാല്‍ പരിഭാഷയില്ല. അതുകൊണ്ടാണ് ഈ വിവര്‍ത്തകന് സ്വതന്ത്രമായ ഒരു മലയാളപരിഭാഷയ്ക്കു മുതിരേണ്ടിവന്നത്. ഇതില്‍ തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കുവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ പൂര്‍ണമായി വിജയിച്ചിട്ടുണ്ടെന്നു അവകാശപ്പെടുന്നുമില്ല. തെറ്റുകള്‍ കണ്ടാല്‍ അറിവുള്ളവര്‍ ചൂണ്ടിക്കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ശ്രീരാമോദന്തം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-1
ശ്രീരാമോദന്തം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-2

12 Responses to “ശ്രീരാമോദന്തം അര്‍ഥസഹിതം Sriramodantam Malayalam”

  1. ramachandran says:

    ശങ്കര

    അഞ്ചാം ക്ലാസ്സില്‍ സംസ്കൃത ക്ലാസ്സിനെ ഓര്‍മ്മപ്പെടുത്തുന്നു. നന്ദി.

    രാമു.

  2. Asokan says:

    Dear Shankarji,

    Thank you for your continued selfless services. Any chance to start devi mahatmyam in malayalam.
    Pranams,

    asokan

  3. MARSHAL says:

    ശ്രീ ശങ്കര സ്വാമികള്‍, താങ്കളുടെ ഈ കഠിനമായ ശ്രമ ദാനം അത്യധികം ശ്ലാഘനീയമായതാണ് എന്നതിന്ന് ഒരു സംശയവും ഇല്ല. എല്ലാംതന്നെ വെറും വ്യാപാരത്തിന്റെ മറവില്‍ മാത്രം കണ്ട് , ഭ്രമിച്ച്,മതിമയങ്ങി കഴിഞ്ഞുകൂടുന്ന ഒരു സമൂഹ വ്യവസ്ഥിതിയാണ് നാം ഇപ്പോള്‍ എങ്ങും ദര്‍ശ്ശിക്കുന്നത്. വായനാശീലം നിശ്ശേഷം നിര്‍ത്തിവെച്ച് ദൃശ്യമാദ്ധ്യമങ്ങളുടെ ചെപ്പിടിവിദ്യയില്‍ ഭ്രമിച്ച് അതുമാത്രം ദേവലോകം എന്നുകരുതി സദാ ടിവിക്കുമുമ്പില്‍ കഴിഞ്ഞുകൂടുന്ന കുടുംബജീവിതം മഹാകഷ്ടമായി കാണുവാനല്ല നേരെ മറിച്ച് അതല്ലാത്ത ജീവിതമാണ് മഹാകഷ്ടമായത് എന്ന് മുദ്രകുത്തുവാന്‍ വെമ്പുന്ന ഒരുകൂട്ടം ജനതയാണ് നമുക്കുചുറ്റുമുള്ളത്. കാല്പനികതക്കോ, ഇമേജറിക്കോ, ഹാസ്യത്തിന്നോ, സാഹിത്യകൌതുകങ്ങള്‍ക്കോ ഒരു വിലയും കല്പിക്കാനാകാതെ കറങ്ങുന്ന അക്ഷരകുക്ഷികളാണ് എങ്ങും. [ നിരക്ഷരകുക്ഷികള്‍ അല്ല, അക്ഷരകുക്ഷികള്‍ തന്നെ!]അവരുടെ മനസ്സ് മാറ്റിയെടുക്കണമെങ്കില്‍, അവരില്‍ വീണ്ടും വായനാശീലവും, സാഹിത്യാഭിരുചിയും നിവേശിപ്പിക്കണമെങ്കില്‍ വളരെ ഏറെ പണിപ്പെടണം. ശ്രീരാമോ ദന്തം ഭക്തി പ്രസ്ഥാനം മാത്രമല്ല അറിവിന്റെ കേദാരവും കൂടിയാണ്. ഭാഷയുടെ ഭംഗി രുചിക്കുവാനും നുണയുവാനും ആസ്വദിക്കുവാനും ഉതകുന്ന ഒരു പഴയ , ദുര്‍ല്ലഭമായ രത്നം! വളരെ വളരെ അഭിനന്ദനങ്ങള്‍! സ്നേഹത്തോടെ മാര്‍ഷല്‍

  4. Vishnu B says:

    Thank you very much for your efforts.

    A speech by Swamy Dayanath on Bhaja Govindam:
    http://www.4shared.com/account/audio/wfCR3Vg5/Swamy_Dayanath_BHAJA_GOVINDAM.html

    A speech on Athirathram by Sri. K.P.C. Anujan Bhattathiripad
    http://www.4shared.com/account/audio/GsI901ly/Athirathram.html

    Lalitha Sahasranamam Utility (Sloka, Verses, Meaning in 5 languages)
    http://rapidshare.com/files/401748195/Lalitha.rar.html

  5. bharateeya says:

    മാര്‍ഷല്‍ സര്‍,

    താങ്കള്‍ പറഞ്ഞതുപോലെ സാധാരണക്കാരുടെ ജീവിതരീതിയില്‍ കാര്യമായ മാറ്റം വന്നുവെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ, ഈ അവസ്ഥയില്‍ ഒരു മാറ്റം വരുവാന്‍ ചിന്താശക്തിയുള്ളവരെല്ലാം തന്നെ യഥാശക്തി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

    വിഷ്ണു,

    ഭജഗോവിന്ദം, അതിരാത്രം എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും, സഹസ്രനാമം സോഫ്റ്റ്വേയറും ഇവിടെ പങ്കിട്ടതിന് നന്ദി.

  6. sankar says:

    very good attempt

  7. renjith says:

    i like this blog very much. thank u very much…..

  8. p.c.madhuraj says:

    thank you very much. fantastic blog.

  9. DKM Kartha says:

    I have been searching for this book for quite some time. Thank you for making it available. My son and I will use it our self-taught SamskR^tam efforts. Are you planning to do the same with Sree KR^shna vilAsam as well? Namaste!

    • bharateeya says:

      Karthaji,

      I had a wish to prepare an ebook of Srikrishnavilasam and got its Sanskrit text from a friend. Unfortunately, I did not get the chance to do it. I hope to do it in near future.

  10. bhattathiri says:

    Great work

  11. DKM Kartha says:

    namastE,
    Here is SReerAmOdantam in several scripts with the meaning in English. It might help those who cannot read the MalayALam or dEvnAgari script because tamiL and Roman scripts are there. Please use them in whatever way you like. You do not even need to mention any names as it is done by a person who is steadily decreasing his KaRtr^tvAbhimAnam in all actions. PRaNAmam!

    http://shri-rama-story.blogspot.com/2016/08/shri-rama-story-baala-kaandam-ramas.html
    http://shri-rama-story.blogspot.com/2016/08/shri-rama-story-ayoddhya-kaandam-rama.html
    http://shri-rama-story.blogspot.com/2016/08/shri-rama-story-aranya-kaandam-rama-in.html
    http://shri-rama-story.blogspot.com/2016/08/shri-rama-story-kishkindha-kandam-rama.html
    http://shri-rama-story.blogspot.com/2016/08/shri-rama-story-sundara-kandam.html
    http://shri-rama-story.blogspot.com/2016/08/shri-rama-story-yuddha-kandam-final.html

Leave a Reply