Feed on
Posts
Comments

Isavasya Upanishad Malayalam
ഉപനിഷത്തുക്കള്‍ ഭാരതീയദര്‍ശനത്തിലെ ഹിമാലയമായി കരുതപ്പെടുന്നു.അത്രയ്ക്ക് ഉദാത്തമാണ് ഉപനിഷത് ദര്‍ശനം. ഋക്‍, സാമ, യജുര്‍, അഥര്‍വ വേദങ്ങളില്‍ അന്ത്യഭാഗത്താണ് ഉപനിഷത്തുക്കളുള്ളത്. പ്രധാനമായി 108 ഉപനിഷത്തുക്കളും, അവയില്‍ തന്നെ ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുള്ളതും ബ്രഹ്മസൂത്രത്തില്‍ ബാദരായണമഹര്‍ഷി എടുത്തു പറഞ്ഞിട്ടുള്ളതുമായ പത്തു ഉപനിഷത്തുക്കള്‍ വിശിഷ്ടവുമാണെന്നു കരുതപ്പെടുന്നു. ഈ പത്തുപനിഷത്തുക്കളുടെയും പേരുകള്‍ ഓര്‍മ്മിക്കുവാന്‍ താഴെ പറയുന്ന ശ്ലോകം സഹായിക്കും.

“ഈശകേനകഠപ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി
ഐതരേയം ച ഛാന്ദോഗ്യം ബൃഹദാരണ്യകം തഥാ”

ഉപനിഷത്ത് എന്ന പദത്തിന്റെ സാമാന്യാര്‍ഥം “ഗുരുവിന്റെ കാല്ക്കലിരുന്ന് അഭ്യസിക്കുന്ന വിദ്യ” (ഉപ = സമീപം, നിഷദ് = ഇരിക്കുക) എന്നാണ്. എന്നാല്‍ ആദിശങ്കരാചാര്യര്‍ തന്റെ ഭാഷ്യത്തില്‍ ഈ പദത്തിന് നാലു അര്‍ഥങ്ങള്‍ പറയുന്നുണ്ട്. ഉപ = ഗുരുവിന്റെ അടുക്കലിരുന്ന് അഭ്യസിക്കുന്നതു നി = നിശ്ശേഷമായും നിശ്ചയമായും സദ് = ബന്ധകാരണമായ അവിദ്യയെ നശിപ്പിക്കുന്നതുമായ വിദ്യയാണ് ഉപനിഷത്തെന്നു ഇതിനെ ചുരുക്കിപ്പറയാം.

ഈശാവസ്യോപനിഷത്തിലെ “ഈശാവാസ്യമിദം സര്‍വ്വം” എന്നു തുടങ്ങുന്ന ആദ്യമന്ത്രം വളരെ പ്രശസ്തമാണല്ലോ. ശുക്ലയജുര്‍വേദത്തിന്റെ അവസാന അദ്ധ്യായത്തിലാണ് 18 മന്ത്രങ്ങള്‍ മാത്രമുള്ള ഈ ഉപനിഷത്തുള്ളത്.

ഈ ഇ-പുസ്തകത്തിന്റെ അവസാനം ശ്രീനാരയണഗുരു രചിച്ച ഈശാവസ്യോപനിഷദ് പദ്യാനുവാദവും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. അനുവാചകര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനപ്പെടുമെന്നു കരുതുന്നു.

ഡൗണ്‍ലോഡ്-

22 Responses to “Isavasya Upanishad – Malayalam Text & Translation ഈശാവാസ്യ ഉപനിഷത് അര്‍ഥസഹിതം”

  1. hinduismonline says:

    പ്രിയ സുഹൃത്തെ, നിങ്ങള്‍ വളരെ വലിയൊരു കാര്യമാണ് ചെയ്യുന്നത്. എന്‍റെ അഭിനന്ദനങ്ങള്‍, നിങ്ങളുടെ ഈ ശ്രമം തുടരുക. ഞാന്‍ മലയാളത്തില്‍ അര്‍ത്ഥസഹിതമുള്ള ഭഗവദ്ഗീത ഒരുപാടു തിരഞ്ഞെങ്കിലും കണ്ടില്ല അതിനാലാണ് എഴുതാന്‍ ആരംഭിച്ചത് താങ്കളത്‌ പൂര്‍ത്തിയാക്കിയത്തില്‍ സന്തോഷം.

    • bharateeya says:

      ഹിന്ദുയിസം ഓണ്‍ലൈന്‍,

      ഭഗവദ് ഗീതയുടെ ആദ്യത്തെ എട്ട് അധ്യായങ്ങള്‍ താങ്കളുടെ ബ്ലോഗില്‍ കണ്ടപ്പോഴാണ് എനിക്ക് അത് പൂര്‍ത്തീകരിച്ച് ഒരു പുസ്തകമാക്കാനുള്ള ആത്മവിശ്വാസം കൈവന്നത്. താങ്കളുമായി ബന്ധപ്പെടാന്‍ കഴിയാത്തതു കൊണ്ട് അന്നേരം അറിയിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴെങ്കിലും നന്ദി അറിയിക്കട്ടെ.

  2. sobhana says:

    Thanks Sir, very very useful site.

  3. shylesh says:

    This is very important site.This site is usefull for new genaration.

  4. SREEKUMAR NAIR says:

    03-12-2010

    THANK YOU VERY MUCH FOR DEVOTIONALLY CONNECTED ALL THE DETAILS. THIS SITE IS VERY USEFUL FOR ALL THE PEOPLE. THANKS A LOT.

    BYE
    SREEKUMAR NAIR

  5. Chandrika Vijayan Nair says:

    ഹിന്ദുയിസം ഓണ്‍ലൈന്‍,

    എന്‍റെ അഭിനന്ദനങ്ങള്‍.

  6. Prajish says:

    very helpful for all who like to know the hindu culture

    My gratitude to all who behind the wonderful site

    With warm regards

    Prajish P

  7. pavitha says:

    Hii,

    Thank you so much to all, who behind this site….
    and also its so useful for coming generation….

    with best regards
    Pavitha.E K

  8. anitha bhargavan says:

    I am really great full to hinduism online. This is a great job which will carry to the generations to come .
    Sad Guruve namah
    pranams
    anitha.B

  9. Sasi says:

    I am away from my homeland and only today i got this link… really great treasure.

    From Jordan

    SASI

  10. Researcher says:

    Thank you very much for all these valuables.

  11. Jinu Alex says:

    ശ്രീ. ശങ്കരസ്വാമികൾ
    താങ്കളുടെ ഈ വലിയ സംരഭത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇത്രയും വിലയുള്ള പുസ്തകങ്ങൾ സൗജന്യമായി download ചെയ്യാൻ സാധിക്കുക. ഞാൻ മഹാഭാരതം മലയാളം pdf നായി തിരഞ്ഞു. അങ്ങനെയാണ് ഈ അത്ഭുത site കണ്ടത്.
    ഇവിടെ നിന്ന് ഋഗ്വേദവും അഥർവവേദവും കിട്ടി. ഞാൻ പ്രതീക്ഷിച്ചതല്ല ഇത്. വളരെ നന്ദി. ഇതിൽ
    സാമവേദവും യജുർവേദവും കൂടി upload ചെയ്യാൻ കഴിയുമോ?
    God bless you>

  12. Jinu Alex says:

    I have found one in here. but it’s pad version
    http://www.maebag.com/Product/9515/SAMAVEDA%20-Malayalam%20Translation-

  13. Balaraj k says:

    Very useful, expect much from you

  14. khalid says:

    ഈ സൈറ്റ് വളരെ ഉപകാരപ്രദമാണ്, ഭാരതീയ വളരെ വലിയ സദ്പ്രവൃത്തിയാണ് ചെയ്യുന്നത്… എല്ലാവിധ ആശംസകളും

  15. Satheesh Pai says:

    THANK YOU VERY MUCH FOR THIS KIND OF ENDEAVOR. THIS SITE IS VERY USEFUL FOR THOSE WHO PURSUE HINDUISM.

  16. Rajeevan says:

    Kindly send malayalam version with meaning of the ishavasya upanishad

    Warm regards
    Rajeev

  17. rajesh says:

    Please help me, I cannot download the attachment.

Leave a Reply