സംസ്കൃതസാഹിത്യത്തിലെ സുഭാഷിതങ്ങളുടെ ഒരു ലഘുസമാഹാരമാണ് ഈ പുസ്തകം. ഈ സുഭാഷിതങ്ങളിലോരോന്നും നമ്മുടെ മുന്നില്‍ അറിവിന്റെ ഒരു പുതിയ ലോകം തുറന്നുതരുന്നു. നര്‍മ്മവും യുക്തിയും പ്രായോഗികതയും ഒരു പോലെ ഈ സുഭാഷിതങ്ങളിലോരോന്നിലും അതിസുന്ദരമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത.
നീതി എന്ന പദത്തിന് വളരെ ലളിതമായ അര്‍ഥം പറയുകയാണെങ്കില്‍, “ശരിയായ സ്ഥലത്ത്, ശരിയായ സമയത്ത്, ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുക”എന്നതാണ്. എത്രയോ തലമുറകളായി, സംസ്കൃതഭാഷാപ്രേമികളായ മലയാളികള്‍ ഹൃദിസ്ഥമാക്കാറുണ്ടായിരുന്ന അമൂല്യഗ്രന്ഥങ്ങളിലൊന്നാണ് “നീതിസാരം”.
ഇത് ആദ്യമായി ഇപ്പോഴാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഞാന്‍ കരുതുന്നു. ഈ സദുദ്യമത്തില്‍ ഒരു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്. ഇത് എല്ലാ മലയാളികള്‍ക്കും, പ്രത്യേകിച്ചും സംസ്കൃതപ്രേമികള്‍ക്ക് ഹൃദ്യമാകുമെന്നു വിശ്വസിക്കുന്നു.
thanks
this is a very good attempt
sir its unable to download neeetisaaram media fire says deleted file plz help us by gving a new link
Prijesh,
You can download Nitisaram Malayalam ebook from https://archive.org/details/NitisaramMalayalamcollectionOfSanskritSubhashitasWithTranslation
I want to purchase nitisaram. I m living in kannur. Where can I get this book at kannur? Please send the reply.
Shyju, I am not familiar with book shops in Kannur. I hope somebody else will guide you in this matter.
I hope ‘Neethi saram’ can get from Athul books ,T.V. Road, Kannur.